Archives / February 2019

മുല്ലശ്ശേരി
വൃദ്ധൻ.. ....                  ചുമലിൽ ഭാണ്ഡം

(എട്ട്)

         ഞാൻ വീണ്ടും അയാളെയോർത്തു . അയാളെ കാണണമെന്ന് തോന്നിയ നിമിഷം തന്നെ ഞാൻ വീട് വിട്ട് നിരത്തിലെത്തി. അയാളുടെ വീടിനെ ലക്ഷ്യമാക്കി നടന്നു. വീട് അകത്ത് നിന്നും പൂട്ടിയിരുന്നു. അയാൾ അകത്തുണ്ടെന്ന് ബോധ്യമായി. എങ്കിൽ ഒരു കോളിംഗ് ബെൽ പോലും പുറത്ത് വെച്ചിട്ടില്ല. അപ്പോഴാണ് ഞാൻ ഓർത്തത്. ബെൽ ഉണ്ടായിരുന്നെങ്കിൽ -- ബെൽ അമർത്തിയെങ്കിൽ --- അയാൾ വരുമായിരുന്നു.  എങ്കിൽ ഞാൻ അയാളോടെന്ത്‌ ചോദിക്കും? പറയും?   ഒന്നിനും എനിക്ക് തന്നെ ഉത്തരമില്ലാതിരികെ ,ഞാൻ തിരികെ പോന്നു. അയാളെ നിരത്തിൽ വെച്ച് വീണ്ടും കാണമ്പോൾ പരിചയഭാവത്തിൽ അടുത്ത് കൂടി സംസാരിയ്ക്കാമെന്ന്  തീർച്ചപ്പെടുത്തി.

         വീട്ടിലെത്തിയ ഞാൻ ഗേറ്റിന്റെ കുറേ ഭാഗം തുറന്ന് വെച്ചിട്ട് വീട്ടിൽ കയറി മുൻവശത്തിട്ടിട്ടുള്ള ചെയറിലിരുന്നു. അവിടെ ഇരുന്നാൽ നിരത്തിലൂടെ ആര് കടന്ന് പോയാലും  എനിക്ക് കാണാനാകും .
വീട്ടിനുള്ളിൽ എന്റെ സുഹൃത്തുക്കൾ ഉച്ചക്കുള്ള ചെറിയ മയക്കത്തിലുമാണ്.

         ഏറേനേരം ഞാൻ കാത്തിരിന്നിട്ടും  അയാൾ അത് വഴി കടന്ന് പോയില്ല. അയാൾക്ക് ആ ''ലയനിൽ'' നിന്ന് മെയിൻ റോഡിൽ പോകണമെങ്കിൽ എന്റെ വീട് കഴിഞ്ഞ് മാത്രമേ പോകാനാകൂയെന്ന ചിന്ത എനിക്ക് വിശ്വാസം പകർന്ന് തന്നിരുന്നു. പെട്ടെന്നാണ് അത് വഴി ഒരു പൂച്ച കടന്ന് പോയത് ഞാൻ ഉടൻ തന്നെ ഗേറ്റിലെത്തി - പൂച്ചയെ നോക്കാൻ . കാരണം ആ പൂച്ചയെ അയാളടെ വീട്ടിന്റെ മുറ്റത്ത് ഞാൻ കണ്ടിരുന്നു. ഗേറ്റിന് പുറത്തിറങ്ങി ഞാൻ റോഡിന്റെ രണ്ട് ഭാഗവും പാളിയൊന്ന് നോക്കി. കാണാൻ ഭംഗിയുള്ള ആ പൂച്ച അതിവേഗത്തിൽ തിരികെ അയാളുടെ വീട്ടിലേക്ക് ഓടിപ്പോയി. പൂച്ച പോയ വഴിയെ ഞാൻ നടന്നു. അത് അയാളുടെ വീട്ടിന്റെ ഗേറ്റിനടിയിൽ അടിയിൽ കൂടി അകത്ത് കയറി പോകന്നത് കണ്ടു. അയാൾ വളർത്തുന്ന പൂച്ച തന്നെയെന്ന് ഞാൻ ഉറപ്പിച്ചു.

        തിരികെ വന്ന് വീണ്ടും ചെയറിലിരന്ന് റോഡിലേക്കുള്ള എന്റെ നോട്ടം തുടർന്നു. അടുത്തുള്ള ദിവസങ്ങളിലും മറ്റ് ജോലികളില്ലെങ്കിൽ ഈ രീതിയിൽ റോഡിലേക്ക് നോക്കിയിരിക്കൽ ഒരു ശീലമായി തന്നെ വളർന്നു. പക്ഷേ ,അയാളെ കാണാൻ ഇത് വരേയും സാധിച്ചില്ല.

       ആ രാത്രി വഴി തെറ്റി നടന്ന ശേഷം എന്റെ റോഡിലേക്കുള്ള യാത്ര തന്നെ തീരെ കുറവാണ്. ആകെയൊരു നിശ്ചലാവസ്ഥ . ഞാൻ മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെട്ടത് പോലെ .ജോലിയും കൂലിയുമില്ലാത്ത ഈ അവസ്ഥ എന്നിൽ പരാജയബോധം ഉടലെടുത്തെന്ന് ബോദ്ധ്യപ്പെട്ട് തുടങ്ങിയപ്പോൾ ആ വീട്ടിലെ അടഞ്ഞു കൂടിയിരുപ്പ് എനിക്ക് തന്നെയൊരു  ഭാരമായി തീർന്നു.

         യൂ.എസിൽ നിന്നും അഭിജിത്ത് തിരികെയെത്തിയെങ്കിലെന്ന് ഞാൻ മോഹിച്ചു. ആ വൈകുന്നേരം ഞാൻ റോഡിൽ നടക്കാൻ  തന്നെ തീരുമാനിച്ചു.   അങ്ങനെ നടന്ന് തുടങ്ങുമ്പോൾ  ''ഈ വഴികളൊക്കെയാണ് എനിക്ക് ആരോ ആധാരം പതിച്ച് തന്നത്. അങ്ങനെ ഞാൻ സാമാന്യം ഭേദപ്പെട്ട വഴിയാധാരക്കനായിയെന്ന് ''  ഞാൻ എന്നോട് തന്നെ തമാശ പറയുമ്പോഴാണ് ഒരു കൈ എന്റെ ചുമലിൽ തട്ടിയത്. ഞാൻ ഞെട്ടിത്തിരിഞ്ഞു് നോക്കി .   എന്റെ പഴയ കോളേജ് മേറ്റ്--  ജോർജ്ജ് .കെ . ഫിലിപ്പ് ചിരിച്ചിട്ട് നില്ക്കുന്നു.

(തുടരും)

Share :