Archives / February 2019

കൃഷ്ണൻനമ്പൂതിരി ചെറുതാഴം
നരകയാത്ര

ഞാനെന്ന സത്യമറിയാതെ-
യൊരു ജന്മം!
ഞാനെന്നും ഞാനായിരിക്കും
ജ്ഞാനത്തിനായ് ഹൃദയബന്ധം.
ചരടുപൊട്ടിയലയും
പട്ടം കണക്കെ,
തലയിലേറിത്തുലയും
ബാല്യകൗമാരമഭിനയമികവായ്.
അറിവിൻ ലോകത്തിരുളേറ്റും
വിവരവിനിമയതന്ത്രങ്ങളോ!
രക്ഷയേകുവാനരുതാതെ-
യിരുളിലാധിയിൽ രക്ഷിതാക്കൾ.
വിനയം വിട്ടാടിയകലും
വിനയെന്നറിയാതെ ബാല്യം.
വിധിയെന്നു കല്പിച്ചിരുളേറ്റു
വ്യാധിയിലൊരു ജന്മം.
ദൈവത്തിൻ പേരിൽക്കപടതയായ്
ദേഹത്തിലേറി നരകയാത്രയായ്.
ഉണ്മയറിയാതിളകുമ്പോ-
ളുപദേശം പരിഹാസമായീ.
മാനവസംസ്കാരം നിലവിട്ടു
മാന്യതയേറ്റുപോയി.
ഹൃദയത്തിൻ ബന്ധത്തി-
ലുദയംകൊള്ളുമുൾക്കാഴ്ചയേറ്റു
മനനം ചെയ്യും മാനവരോ!

Share :