Archives / February 2019

ജിമ്മി ജോസഫ്
വീട്ടിലേയ്ക്ക്

ലാവണം വിട്ട്

ജനറൽ കംപാർട്ട്മെൻറിൽ

അനേകചക്ര -

ശ്ശകടതാളത്തിലലിഞ്ഞ്,

കത്തിയൊലിക്കുന്ന

ഒരുപകലിന്റെ,

അസ്സഹനീയമായ

പുളിവാടകൾക്ക് നടുവിൽ

തിങ്ങിഞെരുങ്ങി

വീടണയാൻ കൊതിച്ചൊ- 

രെന്നിൽത്തെളിഞ്ഞ -

തൊരകലക്കാഴ്ച...

 

അത് ഞാൻ 

കണ്ടത്,

അവളുടെ

കടക്കണ്ണിലല്ല

 

കടൽക്കണ്ണിന്നോരത്ത്...

 

ഇമതല്ലിപ്പതയുന്ന

അനുരാഗലഹരി....

Share :