Archives / November 2017

ശൈലേഷ്നായർ
എം.കെ.ഹരികുമാറിന്റെ സിദ്ധാന്തങ്ങൾ

മലയാള സാഹിത്യത്തിൽ ഒരെഴുത്തുകാരൻ തന്റെ സിദ്ധാന്തങ്ങൾ അവതരിപ്പിക്കുന്നത് ഇതാദ്യമായാണ്. നമ്മുടെ സാഹിത്യ വിമർശനത്തിന്റെ പൊതുസ്വഭാവം ഏതെങ്കിലും നിലപാടിനെ ആശ്രയിച്ചു കഴിയുക എന്നതാണ്. മനശ്ശാസ്ത്ര നിരൂപണം എന്ന സങ്കേതമാണ് മിക്കപ്പോഴും നിരൂപകർ ഉപയോഗിച്ചിട്ടുള്ളത്.ഒരു കഥാപാത്രത്തിന്റെ മനസ്സിനെ പിൻതുടരുക എന്ന തന്ത്രം. കഥാപാത്രം തുടർച്ചയായി ചെയ്യുന്നതെന്താണെന്ന്പരിശോധിച്ച് അതിന് ഒരു വിശദീകരണം നൽകുന്നു. ചിലപ്പോൾ ഉള്ളിലിരുപ്പുകൾ പോലും ആരായുന്നു. ഇവിടെ നിരൂപകന്സ്വന്തമായി ഒരുദർശനം ഉണ്ടാകേണ്ട കാര്യമില്ല. .അയാൾ തന്റെ മനസ്സിനിണങ്ങുന്ന ഒരു മാർഗ്ഗം അവലംബിക്കുന്നു.

ചങ്ങമ്പുഴയുടെ കൃതികൾ പരിശോധിക്കുന്ന നിരൂപകൻ എത്തിച്ചേരുന്നത് എവിടെയാണ്? ആ കവിയുടെ സാമൂഹികബന്ധങ്ങളിൽ , പാടുന്ന പിശാചായി മാറുന്ന വേഷപ്പകർച്ചകളിൽ, സൗന്ദര്യാന്വേഷണങ്ങളുടെ സമസ്യകളിൽ ഇതൊന്നും മഹത്തായ കണ്ടുപിടിത്തമായി കരുതേണ്ടതില്ല. ചിലർ താരതമ്യ വിചിന്തന്നമാണ് ഉപയോഗിക്കുന്നത്. ഈ രീതിയെല്ലാം മാറ്റിവെച്ച്ഭാവിയിലെ സാഹിത്യദർശനത്തെ അവതരിപ്പിക്കുകയാണ് എം.കെ.ഹരികുമാർ

മലയാള സാഹിത്യ ചിന്തയിൽ മഹത്തായ ഒരു വഴിത്തിരിവാണ്.എം.കെ.ഹരികുമാറിന്റെ സിദ്ധാന്തങ്ങൾ .ഇതുപോലൊരു സൈദ്ധാന്തിക രുപീകരണം നമ്മുടെ സാഹിത്യത്തിൽ ആദ്യമാണ്.

പാശ്ചാത്യഎഴുത്തുകാരാണ് അനുഭവങ്ങളെയും ആശയങ്ങളെയും ഇഴപിരിച്ചെടുത്ത് അതിൽ നിന്ന്സിദ്ധാന്തം ഉണ്ടാക്കുന്നത്.ഹരികുമാർ സാഹിത്യം എന്ന പോലെ പ്രപഞ്ചാനുഭവത്തെയും തന്റെ ദർശനത്തിനായി വികസിപ്പിക്കുന്നു. ഈ പുസ്തകത്തിൽ ഹരികുമാർ അവതരിപ്പിക്കുന്ന നവാദ്വൈതം ,സർവ്വവസ്തുജീവിതം , വിനിയോഗത്തിന്റെ സൗന്ദര്യ ശാസ്ത്രം ,ഉത്തര-ഉത്തരാധുനികത ,തനിമനസ്തുടങ്ങിയവ പുതിയ ആലോചനകളാണ്. ഉത്തരാധുനികത മരിച്ചു എന്ന് പ്രഖ്യാപിച്ചത്ഹരികുമാണ്.ഉത്തര-ഉത്തരാധുനികത എന്നൊരു പുസ്തകം എഴുതകയും ചെയ്തു സാഹിതീയമായ ജ്ഞാനത്തിന്റെ അതിസൂക്ഷമമായ തലങ്ങൾതേടി തന്റെ കാഴ്ചകളെ വിശ്വത്തോളം വ്യാപിപ്പിക്കുകയാണ് ഈ എഴുത്തുകാരൻ. അദ്ദേഹം എഴുതിയ ജലഛായ ,ശ്രീ നാരായണായ ,വാൻഗോഗിന് എന്നീ നോവലുകളിൽ സ്യൂഡോ--,റിയലിസം, നവാദ്വൈതം എന്നീ സിദ്ധാന്തങ്ങളാണ്കണ്ടെത്താനാവുന്നത്.സിദ്ധാന്തങ്ങൾ ഉണ്ടാക്കിയശേഷം അതിനനുസരിച്ച് നോവലെഴുതുന്ന യാന്തിക രീതിയല്ലിത്. മറിച്ച്തന്റെ പ്രജ്ഞയിൽ നിന്ന് ഏതോ പ്രചോദനത്താൽ സ്വാഭാവികമായി സംഭവിക്കുന്ന ദർശനം വിമർശനത്തിലും സർഗാത്മകരചനയിലും ഒരുപോലെ വരുകയാണ്.അത്യന്തം സങ്കീർണമായ രൂപഘടനയും ആഖ്യാനരീതിയുമാണിത്.

ഒരിടത്തു ഹരികുമാർ ഇങ്ങനെ എഴുതുന്നു, “ആകാശത്തിൽ ഇന്നലെയും ധാരാളം പറവകൾ പറന്നു.എന്നാൽ ഇന്നലെ ഏതെങ്കിലും ഒരു കിളി വന്ന്നമ്മുടെ ജാലക വാതിലിൽ മുട്ടിയെങ്കിൽ ,അത്ചിലപ്പോൾ കാണാത്ത യാഥാർത്ഥ്യങ്ങളുടെ സമുദ്രത്തിലേക്കുള്ള ഒരു മിഴി തുറക്കലാകാം. ഒരാളുടെയുള്ളിൽ അതി ഗഹനമായി കിടന്ന ഒരില ,ഒരുചിന്തയുടെ ചിന്ത് , ജ്ഞാനത്തിന്റെ കണം ,ബാഹ്യലോകത്തുള്ള ഏതെങ്കിലും ഒരുജീവനു മായോ , വസ്തുവുമായോ സമന്വയിക്കപ്പെട്ടന്നതാണ്സാഹിത്യ രചനയിലെ നവാദ്വൈതമായി രൂപാന്തരപ്പെടുന്നത്. ഹരികുമാർ ഈ കൃതികളിൽ ഉപയോഗിച്ചിരിക്കുന്നത് അതിന്റെ അഗ്നി സൗന്ദര്യത്തിൽ സകലവസ്തുക്കളും ഏതോ പ്രവാഹത്തിൽ അമരുന്നു .

ഒരു ദാർശനിക നിരുപകന്റെ ചരിത്രപരമായ കൃതിയാണ് എം.കെ.ഹരികുമാറിന്സിദ്ധാന്തങ്ങൾ. മലയാള നിരൂപണത്തെ ലോക നിലവാരത്തിലേക്കുയർത്തുന്ന ഗ്രന്ഥം.

Share :

Photo Galleries