Archives / February 2019

അനാമിക യൂ സ് ..!
തണൽ പക്ഷി പോലെ

നിറമുള്ള ജീവിത പീലികൾ തൂകി നിന്ന -

ണിയുന്ന കണ്ണനായ് മാറി വന്നു.....

 

കനവിലെ തoഗിത രാപ്പാട്ടു പോലെ ,

വന്നണിയുന്ന ശോഭയായ് ചൂടി നിന്നു.....

 

സ്വരലോചനങ്ങൾ, തിരയുമെന്നെ ,

വഴിവക്കിൽ മൂകമായ് ചാരി നിന്നു......

 

ജ്വലനേത്ര കഞ്ചുകമായ് മറഞ്ഞു ഞാൻ,

ഒളിവാർന്ന ജീവിത സാരംഗി പോൽ.....

 

എരിയുന്ന താപത്തിൽ, സാക്ഷിയായി... ഞാനേക -

രഥചക്രമാകുന്ന രണഭൂവിലതിഥിയായ്!

 

അഴലായ് 

..നിഴലായ് ...പിൻതുടർന്നു...

വിജനമായ് അറിയാതെ,

രോഷം.. വിതുമ്പുന്നു!

 

കരുണയായ് ഞാൻ മൂളും,

ഗാഥയേ പോലെ വന്ന-

 ലിവാർന്നു,

നീ സത്യ സുമ ജ്യോത്സ്ന യായ്!!

 

സ്നിഗ്ദ്ധമാം മിഴിവക്കിൽ,

മുഗ്ദ്ധമായ് നീയായി..

പിരിയാത്ത കാല സുമ- സങ്കീർത്തനം!

 

എന്നിൽ പിരിയാത്ത കാല സുമ സങ്കീർത്തനം.....

 

മിത്രമേ , നീ മന്ദഹാസം വിരിച്ചു -

കൊണ്ടപ്രകാരം മൂളി..

നീ തണൽ പക്ഷിപ്പോലെ.!

 

ധ്രുതമായ് മന്ദഹാസം പൂണ്ടു -

നീയെന്നിൽ,

മാതൃ സ്വരാക്ഷര ബിംബമായ്....

 

 സ്നേഹ ഭാസുരം തൂകുന്ന, സോദരിയായ്!

സ്കന്ദമായ് ദുഃഖത്തിൻ, പോർവിളിയായ്....

 

-സത്യ സാനുവിൽ സ്നേഹ 

താഴ്‌വരയായ്..!

Share :