Archives / February 2019

മുല്ലശ്ശേരി
: വൃദ്ധൻ ' .........              ചുമലിൽ ഭാണ്ഡം.....

ഒന്ന് മുതൽ 6 വരെ യുള്ള ഭാഗങ്ങൾ  archives -ൽ ജനുവരി 2019-ൽ വായിക്കാം.

         ഏഴ്

       
        മനസാന്നിധ്യം  നഷ്ടപ്പെട്ട് ഒരു നിമിഷം ഞാൻ നിന്ന് പോയി. പിന്നെ ഒരു കൈയ് കൊണ്ട് നിധിനെ പിടിച്ച് മറ്റേകൈയ് കൊ ണ്ട് ഒരു പ്ലാസ്റ്റിക്  ചെയറുമെടുത്ത് വേഗം മുറ്റത്തേക്കിറങ്ങി . ഗേറ്റിനടുത്തുള്ള മാവിൽ ചോട്ടിൽ ചെയറിട്ട് നിധിനെ അതിലിരുത്തി. പുറത്ത് തടവികൊണ്ട് അവനോട് - ''ഇവിടെയിരുന്ന് റിലാക്സ് ചെയ്യു- അപ്പോൾ  ഉള്ളിൽ എന്ത് തന്നെയാണെങ്കിലും ആശ്വാസം കിട്ടും..'' 

        ഞാൻ തിരികെ എന്റെ ഇരുപ്പിടത്തിലെത്തി. വാതിലൂടെ അകത്തേക്ക് പാളിയെന്ന് നോക്കി. ഭാഗ്യം ,ആരും ഉണർന്നില്ല...
ഞാൻ എഴുതിയതിൽ ഏതോ ഭാഗം നിധിനെ വല്ലാതെ നൊമ്പരപ്പെടുത്തിയെന്ന് ഉറപ്പാണ്. പക്ഷേ ഞാൻ എഴുതി ക്കൊണ്ടിരിക്കുമ്പോൾ എന്റെ പുറകിൽ അവൻ വന്നത് ഞാനറിഞ്ഞതേയില്ലെന്ന്  കുറ്റബോധത്തോടെയോർത്തു.അതെന്നെ അത്ഭുതപ്പെടുത്തുകയും ചെയ്തു

        എന്റെ ചിന്ത  അവനെക്കുറിച്ചായി- ഞാൻ ഇവിടെ എത്തിയ ശേഷമാണ്  നിധിൻ എത്തിയത്. അന്നൊരു ഒഴിവ് ദിവസമായിരുന്നു. രാവിലെയൊരു പത്ത് മണിയായിക്കാണും. ഗേറ്റ് തുറന്ന് അവൻ നേരെ  കയറി ഞങ്ങൾ നിന്നിടത്തേക്ക് വരികയാണുണ്ടായത്. ''എന്താ വേണ്ടത്?'' ഫിറോസാണ്  അവനോട് ചോദിച്ചത്  . ഫിറോസിനെ നോക്കി -- ''എനിക്കൊരു ജോലി വേണം''    ഫിറോസ് ചിരിച്ച് കൊണ്ട് പറഞ്ഞു -- ''സത്യം പറയാമല്ലോ മോനെ ഞാൻ ഒരു ജോലിക്ക് തെണ്ടി നടക്കുകയാണ് ''  
   നിധിൻ - ചിരിച്ച് കൊണ്ട്   ''നിങ്ങളൊക്കെ വലിയ ജോലിയില്ലേ നോക്കുന്നത് ഞാൻ ചോദിക്കുന്നത്  ഈ വീട്ടിലെ ജോലിയാണ് '   ഞങ്ങൾ പരസ്പരം നോക്കി. ആരും ഒന്നും പറഞ്ഞില്ല . അഭി എന്ന അഭിരാമൻ -- അവനോടായി --''നിന്നെ ഞങ്ങൾക്ക് പരിചയമില്ലല്ലോ ' .....   '

'അത് ശരിയാണ് '' എന്ന് പറഞ്ഞ് അവൻ  ഗേറ്റ് വരെ  പോയിട്ട്  തിരികെ വന്നു. എന്നിട്ട് അഭിയോടായി  - ''ഇപ്പോൾ എന്നെ പരിചയമില്ലെന്ന് മാത്രം പറയരുത്. അല്പംമുമ്പ്  നാം തമ്മിൽ ഇവിടെ ഈ വീടിന്റ മുറ്റത്ത് വെച്ച് പരിചയപ്പെട്ടതല്ലേ? ഒരു പക്ഷേ നിങ്ങൾ വീണ്ടും പരിചയമില്ലെന്ന് പറഞ്ഞാൽ ഞാൻ തിരിച്ച് പോകും.  പിന്നെ അടുത്ത ദിവസം ഞാൻ  റോഡിൽ അലഞ്ഞ് നടക്കുന്നത് കാണുമ്പോൾ  നിങ്ങൾ തമ്മിൽ തമ്മിൽ പറയില്ലേ  ,ദേ  ,ആ പയ്യനല്ലേ രണ്ട് ദിവസം മുമ്പ് നമ്മുടെ വീട്ടിൽ ജോലി ചോദിച്ച് വന്നത്  , എന്ന് ''

        ഇത് കേട്ട് അഭിമാത്രമല്ല  ഞങ്ങളല്ലാവരും ചിരിച്ച് പോയി. അപ്പോഴാണ് അഭിജിത്ത് ഇടപ്പെട്ടത് -- ''നിന്റെ പേരെന്താണ് ?''
'' നിധിൻ.  എല്ലാവരും നിധി എന്നാണ് വിളിക്കുന്നത്. നിങ്ങളും നിധി  എന്ന് തന്നെ വിളിച്ചോ ഞാൻ ശരിക്കും  ഒരു നിധി തന്നെ '' - എന്നിട്ടവൻ അഭിജിത്തിനെ നോക്കി . 
'' നിന്നെ ഇവിടെ നിറുത്താം പക്ഷേ ഒന്നും മോഷ്ടിക്കരുത് - '' അഭിജിത്ത് അവനെ നോക്കിപ്പറഞ്ഞു. 
  
''ഞാൻ മോഷ്ട്ടിക്കും . നിങ്ങളെല്ലാപേരുടേയും സ്നേഹം മോഷ്ട്ടിക്കും  അല്ലാതെ വേറെയൊന്നും മോഷ്ടിക്കില്ല.'' -- നിധിൻ തീർത്ത് പറയുന്നതുപോലെ തന്നെയാണ് അവൻ അന്ന് പറഞ്ഞത് .  ഇന്ന് വരേയും അവൻ പറഞ്ഞ് പോലെ ചെയ്യുന്നു. ഞങ്ങളുടെ നിധി തന്നെയാണ് അവൻ. 

             എത്ര പെട്ടെന്നാണ് 
അവൻ ഞങ്ങൾക്കൊപ്പം കൂടിയത്.  ഒരിക്കൽ പോലും അവനെ സന്തോഷമില്ലാത്ത അവസ്ഥയിൽ കണ്ടിട്ടില്ല. ആ നിധിൻ ആണ് നിറകണ്ണുകളുമായി ഇപ്പോൾ നിന്നത്.

         ഞാൻ തീർച്ചപ്പെടുത്തി. അവനോട് ഒന്നും ചോദിക്കരുത്. അവന്റെ കളിയും ചിരിയും ഇത് പോലെ തന്നെ ഇനിയും ഉണ്ടാകണം. പക്ഷേ അവന്റെയുള്ളിൽ ഒരഗ്നിപർവതമുണ്ട്. അതാണിന്ന് എന്റെ കഥയിലെ വാക്കുകൾക്കിടയിൽ അവൻ അവനെ കണ്ടതും  ആ അഗ്നിപർവതം തിളച്ചു മറിഞ്ഞതും ആ കണ്ണുകളിലൂടെ ലാവയായി പുറത്ത് വന്നതും. 

ആശ്വസിപ്പിക്കൽ വെറുമൊരു ചടങ്ങാണ് അവർ സ്വയം ആശ്വാസം കണ്ടെത്തിയാലും നമ്മൾ അവരെ ''ആശ്വസിപ്പിക്കൽ' ' നടത്തിക്കൊണ്ടിരിക്കും .നാം ആണ് അവരിൽ ആ മുറിവിനെ ''ആശ്വസിപ്പിച്ച് '' വീണ്ടും കുത്തിനോവിക്കുന്നത്. ആശ്വസിപ്പിക്കുന്നതിലൂടെ അവരുടെ ഉള്ളിലുള്ളത് ചോർത്തിയെടുക്കലമുണ്ട് - ഒരുതരം ''പോസ്റ്റ് മാർട്ടം നടത്തൽ'' അതിലൂടെ നാം  ഒരു സുഖം കണ്ടെത്തുന്നു എന്നതാണ് സത്യം .

           എന്റെ മനസാന്നിധ്യം എനിക്ക് വീണ്ടെടുത്തേ തീരു  ഷെൽഫിൽ നിന്നും കഴിഞ്ഞൊരു ദിവസം നവീൻ വാങ്ങി വന്ന പുതിയ പുസ്തകം കൈയിലെടുത്ത് തിരികെ എന്റെ ചെയറിൽ വന്നിരുന്നു. മുറ്റത്ത് മാവിൻ ചോട്ടിൽ നിധിയെ നോക്കി - അവൻ അവിടെ തന്നെ ഇരുപ്പുണ്ട്. ഞാൻ പതുക്കെപ്പതുക്കെ വായനയിൽ മുഴുകി.

       പിന്നെയെപ്പോഴോ നോക്കുമ്പോൾ നിധിൻ മാവിൻ ചോട്ടിലില്ല. ഗേറ്റ് പൂട്ടിയത് പോലെയുണ്ട്. ഞാൻ വീട്ടിൽ കയറി അടുക്കളയോട് ചേർന്നുള്ള നിധിന്റെ മുറിയിലേക്ക് നോക്കി. അവിടെ അവൻ പ്ലാസ്റ്റിക് ചെയറിയിരിക്കുന്നു.

      ''മോന് ഉറക്കം വരുന്നില്ലേ - കിടന്ന് ഉറങ്ങു- ''  അവന്റെ കണ്ണുകൾ നിറയുന്നതുപോലെ .
ഞാൻ സാവധാനം പറഞ്ഞു. --ചെയർ ഞാനെടുത്ത് മുൻവശത്ത് കൊണ്ടിടാം - നിധിൻ ഉറങ്ങാൻ നോക്കൂ - കിടന്ന് കഴിയുമ്പോൾ തനിയെ ഉറക്കം വരും.''    ഞാൻ ചെയറെടുത്ത് മുൻ വശത്തേക്ക് പോകാൻ തുടങ്ങുമ്പോൾ അവൻ ഉറങ്ങാനുള്ള തയ്യാറെടുപ്പിലുമായി.

           മുൻവശത്തുള്ള വാതിലടച്ച് ഞാനും ഉറങ്ങാൻ കിടന്നു.

     അടുത്ത ദിവസം ഞാൻ ഉണർന്നപ്പോൾ എല്ലാപേരും അവരവരുടെ കാര്യങ്ങളിൽ ഏർപ്പെട്ടിരുന്നു. ഞാനും പതിവുള്ള കാര്യങ്ങളിൽ പൊരുത്തപ്പെടാൻ തുടങ്ങി. നിധിനും എന്നത്തേയും പോലെ അവന്റെ കാര്യങ്ങൾ നോക്കുന്നു.

(തുടരും)

Share :