Archives / February 2019

ഇന്ദുലേഖവയലാർ
രാത്രിയിൽ.         .

രാത്രി,നിലാവിൽകുളിച്ചുകേറുന്നു,

വെള്ളിമേഘകുപ്പായമണിഞ്ഞുചന്ദ്രിക,

മലമേലെ,മഞ്ചാടിക്കുരുപോലേ,

നക്ഷത്രംവിതറി,രജനി.

 

നിശബ്ദതഭഞ്ജിച്ചുപാടി,

പ്രകൃതിയുടെഗായികമാർ,

രാത്രി,തണുത്ത,രാത്രി

ഞാനുംഎൻചിന്തകളും

ഒന്നുമയങ്ങാൻ,പോകവേ,

 

പെട്ടെന്നൊരുശബ്ദം

മുറ്റത്തെചെമ്പരത്തിച്ചോട്ടിൽ,

മൽപ്പിടുത്തമാണവിടെ

ജീവത്മരണപ്പോരാട്ടം,

തെല്ലു,പരിഭ്രമത്തോടെഞാൻ,

എൻജാലകവാതിൽതുറന്നു,

രാത്രിയുടെ,കറുത്തകുപ്പായംമൂടിയമറവിൽ,

കണ്ടു,ഞാനാ,ജീവികളേ

 

പൂച്ച,എലിയേയുംലക്ഷ്യമാക്കി,

പമ്മിനില്ക്കുംമാത്രയിൽ

പിന്നിലെത്തി,മരപ്പട്ടി-ച്ചാടിപിടിച്ചനേരംകേട്ടതാണലർച്ച,മരണവിളിപോലേ,

 

എല്ലാംപ്രകൃതിയുടെവിളയാട്ടം

നേരിയ,ദൂ:ഖംതോന്നിയെങ്കിലും,

അന്നത്തിനുള്ളപാച്ചലല്ലേ.

വീണ്ടുംമിഴി,താനേഅടയുന്നു,

ചീവീടിൻനാദംഉറക്കപ്പാട്ടായി,

വെറുതേ,കണ്ണടച്ചു,രാത്രിയേസ്വപ്നംകാണാൻ.

 

ആഹാ  നിശാഗന്ധിയിൽവിടരും,

സ്വപ്നങ്ങൾ,

രാത്രിയുടെഉദ്യാനത്തിലേ,

സുന്ദരിമാരല്ലോ,

 

ആമ്പൽക്കുളങ്ങൾ,

ആടിയുലയുന്നകാറ്റിൽ,

ഇലകളിൽ,വെള്ളിയുരുക്കിയൊഴിയ്ക്കുംചന്ദ്രിക

രാത്രി,പകൽപോലേ,സുന്ദരി

 

എപ്പഴോ,എൻകണ്ണടഞ്ഞുപോയി,

രാത്രിയിലെനിലവിളിമറന്നുപോയി,

രാവിൽസൗരഭ്യംനുകർന്നു

ഞാനേകയായി,സ്വപ്നമായി,അലഞ്ഞുതിരിഞ്ഞൊഴുകീ,

ഏഴരവെളുപ്പിനടിച്ച അലാറമണിയുടെ

ഒച്ചയെന്നേവിളിച്ചുണർത്തി,

രജനിയെന്നോടുപരിഭവംചൊല്ലിയതും

ചീവിടിനെ,കാട്ടിത്തന്നതും,

എല്ലാംവെറുംസ്വപ്നമായിരുന്നു

 

രാത്രിയുടെ,ചിന്താതലങ്ങൾ,

ഇനിയുംകാണാംസൂര്യൻ പോകട്ടേ,

ചന്ദ്രീകവന്നോട്ടേ,

പ്രഭാതംവിടരുംമുന്നേവരെ

ഇരിയ്ക്കാംഞാൻസുഹൃത്തേ!

 

Share :