Archives / February 2019

- സി.ഷാജീവ്, പെരിങ്ങിലിപ്പുറം
ഹർത്താൽ

ഞായറാഴ്ചയേക്കാൾ
നിശ്ശബ്ദമായ,
പാതകളിൽ
സൈക്കിൾനാദം മുഴങ്ങുന്ന,
മലിനീകരണം കുറഞ്ഞ
മലയാളിയുടെ
തീവ്രാലസ്യത്തിന്റെ 
പകൽ.

റോഡുകൾ നിശ്ശബ്ദം,
വീടുകൾ സജീവം.
അയകളിൽ
വസ്തങ്ങളുണങ്ങുന്നു.
വിശ്രമമില്ലാതെ
ടെലിവിഷൻ.
മദ്യമണമോടെ
കാലുറയ്ക്കാതെ
ചില കാറ്റുകൾ.
അവശേഷിക്കുന്ന
പെട്രോളുമായി
ബൈക്കുകളുടെ
അലസ സഞ്ചാരം.

ഇതത്രെ
ഉത്സവം.
ഓണം പോലെ
മലയാളിക്കു മാത്രം
സ്വന്തം.
 

Share :