Archives / February 2019

കൃഷ്ണൻ നമ്പൂതിരി ചെറുതാഴം
സ്വർഗ്ഗീയാനന്ദം

പ്രാണനകത്തെന്നോർത്തു വണങ്ങാം
പ്രീതിയതേറ്റുയരാം.
പ്രാണനകന്നാൽ ദേഹം
പ്രേതമതെന്നതു സത്യം.
കഥകണ്ടറിവിൻ ലോകത്തെന്നും
കാരുണ്യത്തിൻ പാലാഴി.
കഥയറിയാതാട്ടം കണ്ടുനടന്നാൽ
കദനം ജീവിതമാകെ.
ഗുരുകൃപയേറ്റകമേ
ഗുരുസാന്നിദ്ധ്യമറിഞ്ഞീടാം.
ഗതികാട്ടുന്നൊരു പൊരുളുള്ളിൽ,ചിന്താ-
ഗതിയെന്നും പരിശുദ്ധം.
ദീപം തെളിയും ഹൃദയശ്രീലകമേ,
ധീരതയേകും നാഥനിരിപ്പൂ.
പരമവിചിത്രം ജീവിതതീർത്ഥാടനമോ
പാരമിതെന്നും സ്വർഗ്ഗീയാനന്ദം.

Share :