Archives / February 2019

അജിത്രി
വെറുതെ കൗതുകപ്പെട്ടവർ

ഒരു പാട് മുറിവുകളുള്ള,
മധുരമായൊരു പഴമുള്ള 
വണ്ണം കുറഞ്ഞ മരമാണത്.

കഥാപാത്രങ്ങൾക്ക്
പേരു കിട്ടാതെ
വിഷമിക്കുമ്പോൾ
അതിന്റെ ചുവട്ടിലിരുന്ന്
ധ്യാനിച്ചാൽ ഇലയിൽ
പേരെഴുതി   താഴെതരുന്നൊരു മരം.

മരരാവണൻ
ഉണ്ടാവുകയായിരുന്നു.
ആരും നട്ട് നനയ്ക്കാതെ..
ദശയുള്ള ഒരു തലയിൽ
ചില്ലകൾ ചേർത്ത്
ഒരുവന്‍ തന്‍റെയുള്ളിലെ
മണ്ഡോദരിയുടെ
സപത്നിക്കാടുകള്‍
അടിവേരോടെ ഇല്ലാതാക്കി,
അവിടമൊരു
ലങ്കാ ലക്ഷ്മിയെ
കാവലിരുത്തി
മരംചാടി നടന്ന
ഒരുവനെ ' വരുത്തി
അനർത്ഥങ്ങൾ
ക്ഷണിച്ചു വരുത്തി
നിലവിലെ ചട്ടങ്ങൾ
മാറ്റേണ്ടതുണ്ട്
ഉയരമുള്ളൊരു പർവ്വതശിഖരത്തിൽ
നിന്ന് നിഴലായ്
ഛായാഗ്രാഹിണിയായ്
നീരൊഴുക്കുള്ള
പുരാണ കഥകളിലേക്ക്
എടുത്തുചാടേണ്ടതുണ്ട്.
ഒരു മരം കാടാവില്ല
കാടിന്റെ നിഴലിൽ
വേരിന്റെ നേരിൽ
അവ നീർതേടിയ വഴികളില്‍
ആകാശവിതാനത്തുനിന്ന്
ചില്ല താഴ്ത്തി
ഭൂമി കന്യയിൽ നിന്നുതിരുന്ന പൂക്കളാല്‍
ജാനകിയെത്തന്നെ അലങ്കരിക്കേണ്ടതുണ്ട്.
ചിത്രം വരച്ച് രൂപം
മറക്കാതിരിക്കാൻ
എഴുത്തു പല ക
പരസ്യമായി വെക്കേണ്ടതുണ്ട്
രാ വണനെങ്കിലും
ചില്ലകൾക്കെല്ലാം
അലോസരമാവാതെ,
നേർത്ത മർമരം
അപശ്രുതിയാവാതെ,
ഇളംകാറ്റിലും
കൊടുങ്കാറ്റിലും
ഒരേ മാത്രയിൽ
പാടേണ്ടതുണ്ട്
ഈ റ തണ്ടിൻ
പല്ലവി മൂളണ്ടതുണ്ട്‌.
ചാഞ്ഞും ചരിഞ്ഞു
അവളെ തഴുകേണ്ടതുണ്ട്.
വായിക്കുംതോറും വളരുന്ന,
അവളിലെ വെളിപാടുകളെ
കരിയില പൊട്ടാൽ
മുദ്രവെച്ച് അഭിനന്ദിക്കേണ്ടതുണ്ട്.
മുഗ്ദ്ധനാവേണ്ടതുണ്ട്
സ്നിഗ്ദമായ് വിടരുന്ന
അവളിലെ പുഞ്ചിരി
കോരിയെടുത്ത്
പൂവാവേണ്ടതുണ്ട്

പുളു പറച്ചിലുകാരി
കഥയെഴുതി എഴുന്നേറ്റ്
പോകുന്നേരം
കള്ളത്തിന് മൂൻകൂർ ജാമ്യ
മെടുക്കാനായ്
ഒരു ബുദ്ധനായ്
നെറുക ചില്ലയിൽ
പൂവണിഞ്ഞ്
നിശ്ചലനായ്
നിൽക്കേണ്ടതുണ്ട്..
മരമായ്അവളുടെ വിരലിലും ഉടലിലും
പൂവിട്ട് കായ്ക്കേണ്ടതുണ്ട്.
മ ര നാരായണൻ
എന്ന വിളിപേരിൽ
കൗതുകം കൊള്ളേണ്ടതുണ്ട്.

 

Share :