Archives / February 2019

റുക്സാന കക്കോടി.
സ്വപ്നഗോപുരം

സ്വപ്നഗോപുരപ്പടിവാതിൽ
തുറന്നിതായൊരപ്സരകന്യകനിൽപ്പൂ...
സ്വർണ്ണവിപഞ്ചികമീട്ടിയവളെന്നെ
സ്വപ്നരഥത്തിലേറ്റവെ
സ്വപ്നമോഹങ്ങൾചിറകു വീശി
സ്വപ്നാടനംതുടരയായ്
സ്വർണ്ണത്തൂവലോ ചീകിയൊതുക്കി
സ്വർണ്ണാരയന്നങ്ങൾ നീന്തിത്തുടിച്ചിതാ
സ്വർഗ്ഗതുല്യമീ പൂങ്കുളത്തിൽ .
സ്വർണ്ണതാമരവിടർന്നു നിൽക്കയായ്
സ്വപ്നമാരുതൻ വീശയായ്
സ്വർണ്ണരശ്മികൾവാരി വിതറി
സൂര്യനോ,ഹസിക്കയായ്.
സ്വപ്നമോയിതു സ്വർഗ്ഗമോ
സ്വയംചോദിച്ചുഞാൻ നിൽക്കയായ്.
സ്വർണ്ണസിംഹാസനത്തിലിരിക്കുംസുന്ദരി
സ്വർഗ്ഗത്തിൽനിന്നെന്നെ ക്ഷണിക്കയായ്.
 

Share :