Archives / February 2019

ഫൈസൽ ബാവ 
അനുഭവത്തിന്റെ തീച്ചൂളയിലെ വിധിയില്ലാത്തവര്‍

നോബല്‍ സമ്മാനം ലഭിച്ച ഹംഗേറിയന്‍ എഴുത്തുകാരനായ ഇംറേ കര്‍ട്ട്സ് അദ്ദേഹത്തിന്‍റെ പ്രശസ്തമായ നോവലാണ് fateless ജൂത വേട്ടയില്‍നിന്നും അതിജീവിച്ച കെര്‍ട്ടസിന്‍റെ ഈ നോവലില്‍ ഹൃദയ ഭേതകമായ രംഗമുണ്ട് 
അച്ഛനെ ലേബര്‍ ക്യാമ്പിലേക്ക് കൊണ്ടുപോകുകയാണ് ഇനി ദീര്‍ഘനാളത്തേക്ക് കാണേടെന്ന് വരില്ല ചിലപ്പോള്‍ തിരിച്ചു വരവ് ഇല്ലാത്ത യാത്രയും, അതുകൊണ്ട് തന്നെ ഈ വിടപറയലിന് ജീവിതത്തില്‍ വളരെ പ്രധാന്യം ഉണ്ട്, ഓരോരുത്തരോടായി യാത്ര ചോദിക്കല്‍ തുടങ്ങി, മകന്‍ ഓരോ യാത്ര ചോദിക്കലും നോക്കി നിന്നു തുടര്ന്ന് നോവലിലെ ഭാഗം ഇങ്ങനെ 
ഒന്നോ രണ്ടോ തവണ മാത്രേമേ എന്‍റെ അച്ഛന്‍ എന്‍റെ നേര്‍ക്ക് നോക്കിയുള്ളൂ. ...................... 
ഇടയ്ക്ക് ഞാനെന്‍റെ മുത്തശ്ശിയെയും ശ്രദ്ധിച്ചു. കണ്ണു കാണാതെ ഉള്ള കാഴ്ചയും കട്ടികണ്ണടയില്‍ പുരണ്ട കണ്ണീരുകൊണ്ട് മറഞ്ഞ് ഭൂതകണ്ണാടിയില്‍കൂടി നോക്കുമ്പോള്‍ കാണുന്ന ബീഭല്‍സമായ ഏതോ ഏതോ ഷട്പദത്തെപ്പോലെ തപ്പിയും തടഞ്ഞും മുക്കിയും മൂളിയും നടന്ന അവരെ പലപ്പോഴും പിടിച്ചുകൊണ്ടുവന്നു സോഫയിലിരുത്തേണ്ടി വന്നു അവസാനം മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ഒരു നിമിഷത്തില്‍ എല്ലാവരും എണീറ്റു. അവസാനത്തെ യാത്ര പറച്ചില്‍. എന്‍റെ മുത്തശ്ശിയും മുത്തശ്ശനും ആദ്യം യാത്ര പറഞ്ഞു. എന്‍റെ ചിറ്റമ്മയുടെ കുടുംബം പോകുന്നതിന് മുമ്പ് അവര്‍ യാത്രയായി. അ സായാഹ്നത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവം എന്‍റെ ദൃഷ്ടിയില്‍ എന്‍റെ മുത്തശ്ശന്‍റെ പ്രവൃത്തിയായിരുന്നു. അദ്ദേഹം തന്റെ ചെറിയ പക്ഷിയുടേതുപോലുള്ള ശിരസ്സ് ഒരു നിമിഷ നേരം എന്റെ അച്ഛന്‍റെ നെഞ്ചോട് ചേര്‍ത്തു. അദ്ദേഹത്തിന്‍റെ ശരീരം ആലില പോലെ വിറച്ചു. പിന്നെ, മുത്തശ്ശിയുടെ കയ്യും പിടിച്ച് വാതിലിന് നേര്‍ക്ക് നടന്നു. മറ്റുള്ളവര്‍ അവര്‍ക്ക് വഴിമാറി, അതിഥികളില്‍ പലരും എന്നെയും കെട്ടിപ്പുണര്‍ന്നു. ഒട്ടുന്ന ചൂണ്ടുകളിലെ ഉച്ഛിഷ്ടം എന്‍റെ കവിളിലാകേ പുരണ്ടു. അവസാനം തികഞ്ഞ നിശബ്ദത.എല്ലാവരും പോയി.

വളരെ ലളിതമായി വിവരിക്കുമ്പോളും ഗഹനമായ അതിന്റെ അര്‍ഥതലത്തിലേക്ക്, തീക്ഷ്ണമായ ഒരനുഭവത്തിലേക്ക് നോവല്‍ നമ്മെ കൊണ്ടുപോകുന്നു

Share :