Archives / January 2019

ചെറുതാഴം കൃഷ്ണൻനമ്പൂതിരി
സത്യസങ്കല്പം

ഓർമ്മയുടെയുള്ളറതുറക്കാ-
മോർക്കാൻ മടിക്കുന്നതൊക്കെ-
യൊതുക്കിച്ചുരുക്കിയകറ്റുവാ-
നൊരുമയുടെ കേന്ദ്രത്തിലെത്താം.
വിവേകത്തിലേറ്റം വിളങ്ങുമോ
വികാരത്തിലലയാതെ നീങ്ങാം.
എല്ലാരുമെല്ലാരുമെന്നു ചൊല്ലി-
യെല്ലാം മറന്നാടുന്ന കാലമോ!
എല്ലാം വിളക്കുന്ന സർവ്വേശ്വര-
നെല്ലാമുണർത്തുന്നയാത്മസൂര്യൻ!
ആത്മബന്ധത്തിലറിവുകളാ-
യാത്മാഭിമാനത്തിലാനന്ദമായ്.
സദാചാരബോധം മറയാതെ
സത്യസങ്കല്പങ്ങളേറ്റുണരാം.
തിന്മയിൽ നിന്നങ്ങു നന്മയിലാ-
യശാന്തിയിൽ നിന്നങ്ങു ശാന്തിയായ്.
ഇരുളിൽ നിന്നങ്ങ് വെളിച്ചത്തി-
ലേക്കെന്നു ചിന്തിച്ച് സഞ്ചാരമായ്!

Share :