Archives / January 2019

നൗഷാദ് റഹീം മന്നയിൽ
ഉള്ളടക്കം

നെൽച്ചെടികളെ

നോക്കിപ്പഠിക്കാം

ഒരുമയുടെ

സൗന്ദര്യ പാഠം

 

തളിരിടുന്നതിലും

കതിരിടുന്നതിലും

അവ തമ്മിൽ

ഒരു മത്സരമില്ലല്ലോ!

 

നട്ട കൈകൾ തന്നെ

ഒരു നാൾ

കൊയ്തെടുക്കുമെന്ന്

വിത്ത് പിളർന്നപ്പോൾ

അറിയാതെ 

പറഞ്ഞു പോയത്

ചെടികൾക്ക്

മറക്കാനേ ആവുന്നില്ല

എന്നതാവുമോ

ഈ അടക്കിപ്പിടിച്ചുള്ള

ഒരുമയുടെ

രഹസ്യ പാഠം?

 

 

x

Share :