Archives / January 2019

റോബിൻ എഴുത്തുപുര
ആരാണ് ....

ആരാണ്

പാട്ടൊഴുകുമ്പോൾ

പങ്കായമെടുത്തത്

 

അരങ്ങൊഴിഞ്ഞപ്പോൾ

ചമയം തൊടാതെ

അവസാന ബഞ്ചിലിരുന്നത്

 

കവിതയ്ക്കും

കവിയ്ക്കുമിടയിൽ

പ്രാസംതെറ്റിച്ചത്

 

പൂവിന്റെ രഹസ്യം

മൂർച്ചക്കാതുകളിൽ

മെല്ലെപ്പറഞ്ഞത്...?

.................

..............

ആരാണ്

വസന്തത്തിൽനിന്ന്

പുറപ്പെട്ട

കപ്പലിൽ

തീരമണയാഞ്ഞത്.....?

 

 

Share :