Archives / January 2019

അനീഷ് ആശ്രാമം
ആനമറുത A True Story

കോട്ടയം ജില്ലയിലെ വനപ്രദേശത്തോട് ചേര്‍ന്നുകിടക്കുന്ന ഒരു ചെറുഗ്രാ
മമാണ് കോസടി. മലയരയന്‍ സമുദായക്കാരാണ് ഇവിടെ കൂടുതല്‍
താമസക്കാര്‍. കാടുമായി ബന്ധപ്പെട്ട ജീവിതശൈലിയിലെ അവശേഷിപ്പുകാര്‍
ഇന്ന് ഇവിടെ കുറവാണ്. ഗംഗാധരന്‍ മൂപ്പന്‍ കാടിനുള്ളിലെ സാഹസിക
മായ യാത്രകളെയും മലയരയന്മാരുടെ കാട്ടിലെ വിചിത്രമായ ആരാ
ധനാ രീതികളെ കുറിച്ചും പറഞ്ഞുകൊണ്ടിരിക്കുകയാണ്. ശ്രീജിത്തിന് മൂപ്പന്‍
ഇടയ്ക്കൊക്കെ ഇങ്ങനെ പല കഥകളും പറഞ്ഞുകൊടുക്കാറുണ്ട്. അതിനിടയില്‍
വനത്തിനുള്ളിലെ പാണനടുപ്പ് എന്ന സ്ഥലവും അവിടെ അഴിതയാറില്‍ ചൂണ്ട
യിടാന്‍ പോയിരുന്ന സംഭവം മൂപ്പന്‍ വിവരിച്ചു. അങ്ങനൊരു സ്ഥലത്തേക്ക് പോകാ
നും, അറിയാനുമുള്ള ആഗ്രഹം ശ്രീജിത്ത് ഇത് കേട്ടപ്പോള്‍ തന്നെ മൂപ്പനോട് പറ
ഞ്ഞു. അടുത്തയാഴ്ച തന്നെ പോയിക്കളയാമെന്ന് മൂപ്പന്‍ സമ്മതിച്ചു. അങ്ങനെ ഒരു
വെള്ളിയാഴ്ച ദിവസം ഉച്ചതിരിഞ്ഞ് ഗോപന്‍റെ ജീപ്പില്‍ യാത്രതിരിച്ചു.
ഗോപന്‍ മൂപ്പന്‍റെ കാട്ടിലേക്കുള്ള യാത്രകളില്‍ സ്ഥിരം ഡ്രൈവര്‍ ആണ്. വനത്തില്‍
പോകുന്നതിനുള്ള സജ്ജീകരണങ്ങള്‍ മൂപ്പന്‍ അന്ന് തന്നെ ചെയ്തിരുന്നു. യാത്ര
യില്‍ വേണ്ട ഭക്ഷണം ചൂണ്ടയിടുന്നതിന് ആവശ്യമായ സാധനങ്ങള്‍, കത്തി, വടി,
ടോര്‍ച്ച്, മണ്ണെണ്ണ വിളക്ക്, ലൈറ്റര്‍ എല്ലാം കരുതിയരുന്നു. കാടിനെ കീറി
മുറിച്ചുള്ള പാതയിലൂടെ ഗോപന്‍ ജീപ്പിനെ പായിക്കുകയാണ്. ഇരുവശങ്ങ
ളിലും പച്ചപ്പുള്ള കുളിര്‍മ്മയുള്ള ഭംഗിയായ കാഴ്ചകള്‍ കണ്ട് ശ്രീജിത്തിരുന്നു.
മൂപ്പന്‍ കയ്യില്‍ കരുതിയിരുന്ന സഞ്ചിയില്‍ നിന്ന് കുപ്പി പുറത്തെടുത്തു വാറ്റ്
ചാരായമാണ്. ഒരു ഗ്ലാസ് ഒഴിച്ച് പുള്ളിക്കാരന്‍ അകത്താക്കി. കാട്
വെട്ടിത്തെളിച്ച പാത, വളരെ പ്രയാസമുള്ള ഡ്രൈവിംഗ്. കാടിനുള്ളില്‍ എങ്ങും
നിശബ്ദതമാത്രം. കാടിന്‍റെ വിളികള്‍ മാത്രം േള്‍ക്കാം. നല്ല തണുത്ത കാറ്റും
വെയിലിനെ കടത്തിവിടാതെ കുടപിടിച്ചു നില്‍ക്കുന്ന വഴികളുമാണ്,
ഭീതിപടര്‍ത്തുന്ന യാത്ര. ജീപ്പ് കണ്ടക്കയം എന്ന സ്ഥലത്തെത്തി. ڇഇനി നമുക്ക് നടന്നാണ്
പോകേണ്ടത്ڈ ഗോപന്‍ പറഞ്ഞു. വൈകുന്നേരം 4.30 മണിയായിക്കാണും. പക്ഷേ
ഇരുട്ടടച്ചതായിതോന്നി, മുമ്പില്‍ കുത്തനെയുള്ള ഒരു കുന്നു കാണാം, പലത
രത്തിലുള്ള പേരറിയാത്ത മരങ്ങള്‍ ഇടതിങ്ങിനില്‍ക്കുന്നു. മൂപ്പന്‍ മുന്നില്‍ നടന്നു.

മുട്ടോളം കരിയിലയാണ്, മുകളിലോട്ട് കയറും തോറും കുന്നിന്‍റെ
ചരിവും, അഴകും കൂടി വരുന്നു. അങ്ങനെ നടന്ന് കുന്നിന്‍റെ ഉച്ചയിലെത്തി മരങ്ങ
ളൊന്നുമില്ലാത്ത നിരപ്പായ സ്ഥലം, നല്ല ശീതക്കാറ്റ്, ചെറിയ കിതപ്പോടെ
ഗോപനും ശ്രീജിത്തും ഒരു പാറക്കല്ലില്‍ ഇരുന്നു. മൂപ്പന് ഒരു അണപ്പുമില്ല.
70-ാം വയസ്സിലും ആരോഗ്യദൃഡഗാത്രനായ മനുഷ്യന്‍. ڇകുന്നിന്‍റെ ഈ
ചെരിവിലൂടെ താഴോട്ടിറങ്ങണംڈ പറഞ്ഞുകൊണ്ട് മൂപ്പന്‍ നടന്നു. ഇരുവശങ്ങ
ളിലും നിറയെ ഇലകളുള്ള കുറ്റിച്ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നു, ഒരാള്‍ക്ക്
മാത്രം നടക്കാന്‍ പാകത്തിനുള്ളി വഴി, ഇവിടെ എങ്ങനെയാണ് ഇങ്ങനൊരു
ഒരാള്‍പാത ഉണ്ടായത്. ശ്രീജിത്ത് മൂപ്പനോട് സംശയം പ്രകടിപ്പിച്ചു.
ڇഇവിടെ മലബണ്ടാരങ്ങള്‍ ഉണ്ട് അവര്‍ നടന്നു പോകുന്ന വഴിയാണ്, അവറ്റകള്‍
മനുഷ്യരിലേക്ക് അടുക്കാറില്ല, എവിടയും സ്ഥിരം താമസക്കാരല്ല, മത്സ്യ
വും, മാംസവും മറ്റും പാറപ്പുറത്ത് ഉണക്കി ആഹാരത്തിന് സ്വരൂപിക്കും. വന
ത്തിലെ പ്രകൃതിയുടെ മാറ്റങ്ങള്‍ക്കനുസരിച്ച് അവര്‍ മാറിപ്പൊയ്ക്കൊണ്ടിരി
ക്കും. ഞാന്‍ കുറെതവണ അവരെ കണ്ടിട്ടുണ്ട്. നമ്മളെ പേടിയാണ് അവരുടെ
ഭാഷയും നമ്മള്‍ക്ക് മനസ്സിലാകില്ല മൂപ്പന്‍ വിശദീകരിച്ചുڈ. കുന്നിറങ്ങി നേരെ വരു
ന്നത് ഒഴപ്പ തോടിന്‍റെ കരയിലേക്കാണ്. തോടിന്‍റെ കരയില്‍ നിന്ന് ശ്രീജിത്ത്
ഒന്ന് തിരിഞ്ഞുനോക്കി എന്തൊരു ഉയരമാണ് കുന്നിന്, ആകാശം തൊട്ട്
തഴുകി ഒഴുകുന്നതായി തോന്നും, മൂവരും തോട്ടിലേക്കിറങ്ങി നല്ല തണു
ത്തവെള്ളം. മുട്ടോളമുള്ള വെള്ളത്തില്‍ നില്‍ക്കുമ്പോള്‍ അന്തൊരാശ്വാസം, എല്ലാ
ക്ഷീണവും തണുത്തില്ലാതായി, കുറെവെള്ളം മൂവരും ദാഹം തീരു
വോളം കുടിച്ചു. മങ്ങിയ വെളിച്ചത്തില്‍ തോടിന്‍റെ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ അടി
ത്തട്ട് കണ്ണാടിപോലെ തെളിഞ്ഞ് കാണാന്‍ പറ്റുന്നു. ഒഴപ്പ തോട് വനത്തില്‍ ചുറ്റി
ക്കറങ്ങി ഒഴുകി അഴിതയാറില്‍ വന്നുചേരും. മൂപ്പന്‍ ഒരു ഗ്ലാസ് പട്ടകൂടി അക
ത്താക്കി, നമുക്കിനി ഈ കാട് കേറിവേണം പോകാന്‍, കാട്ടുവള്ളികള്‍ നിറഞ്ഞ മര
ങ്ങളുണ്ട്. ഒരാള്‍ക്ക് കയറാന്‍ പാകത്തിന് അത് തൂങ്ങിക്കിടക്കും. അതില്‍ വിഷ
സര്‍പ്പങ്ങളുണ്ട് ശ്രദ്ധിക്കണം എന്ന് മൂപ്പന്‍ ആറ്റിന്‍ കരയോട് ചേര്‍ന്ന് കിടക്കുന്ന മരക്കാ
ട്ടിലൂടെ ഞങ്ങള്‍ നടന്നു നീങ്ങി. കുറച്ച് ദൂരത്തായി ആറ്റിന്‍കരയിലെ മണല്‍ത്തിട്ട
യില്‍ തേക്കിന്‍ തടി വെട്ടിയിട്ടപോലൊരു കൊഴുത്ത മലമ്പാമ്പ് കിടക്കുന്നു
ഇതു കണ്ടമാത്രയില്‍ ഗോപന്‍ നിലവിളിച്ചു. മൂപ്പന്‍ വായടക്കാന്‍ ആഗ്യം കാട്ടി.

ഭക്ഷണം തട്ടിയിട്ട് വിശ്രമിക്കുകയാണ് ശബ്ദമുണ്ടാക്കണ്ട, ڇകാട്ടിലെ ജീവി
കളെ ഒരിക്കലും പേടിക്കണ്ട അവ നമ്മെ ഉപദ്രവിക്കില്ലڈ അവിടം കടന്ന് ഞങ്ങള്‍
ധാരാളം മരങ്ങള്‍ മുന്നോട്ട് നടന്നു. ചുറ്റളവ്കൂടിയ ധാരാളം മരങ്ങള്‍ നിറഞ്ഞ്
നില്‍ക്കുന്നു. അതിനിടയില്‍ ഒരു അരയാല്‍, വിശ്രമിക്കാനായി ഞങ്ങള്‍ അതിന്‍റെ
ചുവട്ടിലിരുന്നു. അവിടെ കുറെ കല്‍പ്രതിഷ്ടകള്‍ കാടുമൂടിക്കിടക്കു
ന്നു. പണ്ടെപ്പഴോ ആരാധന നടത്തിയിരുന്ന ഒരു കാവാണ് മൂപ്പന്‍ പറഞ്ഞു, ഇങ്ങനെ ഈ
കാടിനുള്ളില്‍ പലയിടങ്ങളില്‍ കാവുകളുണ്ട്. ڇകാടിന്‍റെ കാവലായിരുന്ന
കാവുകള്‍ڈ. മലയരയന്മാര്‍ ആരാധന നടത്തിയിരുന്ന നാഗക്കാവുകള്‍. വിശ്രമം
അവസാനിപ്പിച്ച് നടക്കുകയാണ്, ചെത്തിമിനുക്കിയമാതിരി ഭംഗിയുള്ള
പായടുക്കുകള്‍ നിറഞ്ഞ സ്ഥലത്ത് ഞങ്ങള്‍ എത്തി, ആറ്റില്‍ നിറയെ അടുക്കിവച്ചമാതിരി
മിനുസമുള്ള പാറക്കല്ലുകള്‍ അവയില്‍ ആഴത്തില്‍ കുഴികള്‍ ഉള്ള ഭാഗവുമുണ്ട്.
സീതക്കയം എന്ന സ്ഥലമാണത്. ശ്രീജിത്ത് കയ്യില്‍ കരുതിയിരുന്ന കുപ്പിയില്‍
ആറ്റിലെവെള്ളം നിറച്ചെടുത്തു അപ്പോള്‍ ഗോപന്‍റെ കാലില്‍ ഒരു തോട്ടപ്പുഴു
പിടിച്ചിരിക്കുന്നതായി അവന്‍റെ ശ്രദ്ധയില്‍പെട്ടു, ഗോപന്‍ അറിഞ്ഞിട്ടില്ല,
ശ്രീജിത്ത് മൂപ്പനെ വിളിച്ച് കാണിച്ചു. മൂപ്പന്‍ സഞ്ചിയില്‍ നിന്ന് കത്തിയെടുത്ത്
അതില്‍ കുറച്ച് ഉപ്പ് വച്ച് ലൈറ്റര്‍ കത്തിച്ച് ചൂടാക്കി, പെട്ടെന്ന്തന്നെ തോട്ടപ്പുഴു
വിനെ കുത്തിക്കളഞ്ഞു. ڇഒരാളെ കൊല്ലന്‍ ഇവ കുറച്ചെണ്ണംമതി, ഇവന്മാര് രക്തം
ഊറ്റിയെടപക്കുന്നത് നമ്മളറിയില്ലڈ ഗോപന്‍ ഒന്ന് ഭയന്നു, പക്ഷേ മൂപ്പന്‍റെ
സാനിദ്ധ്യം ആ ഭയത്തെ പൊടുന്നനെ ഇല്ലാതാക്കി. സീതക്കയത്തെ വനമനോഹാരിത
പ്രകൃതിയുടെ ഒരു ശിലാനിര്‍മ്മിതിപോലെ, മനസ്സിന് ഒരു ആനന്ദാനു
ഭൂതി നല്‍കി. മരുത്, തേമ്പാവ് പേരറിയാത്ത കൈ ചുറ്റില്‍പോലും പിടികി
ട്ടാത്ത മരങ്ങള്‍ക്കിടയിലൂടെ നടക്കുകയാണ്. മലയണ്ണാന്മാരുടെ വലിയ
ഉയരത്തിലുള്ള മരച്ചില്ലകളിലിരുന്ന് ചാടിചാടിയുള്ള ചൂളംവിളിക
ളും, കൂടണയാന്‍ പോകുന്ന പക്ഷികളുടെ ഇരമ്പലും നിശബ്ദതയില്‍ നിഴലിച്ചു
നിന്നു. ആറ്റുവഞ്ചിയുടെ തീരത്തുകൂടി നടക്കുകയാണ് നല്ല ഇരുട്ടായി
തുടങ്ങി അന്ന് കറുത്തവാവാണ്. ടോര്‍ച്ചിന്‍റെ വെട്ടം മാത്രമായി, മൂപ്പന്‍
മുന്നില്‍ നടക്കുന്നു. കൊടുങ്കാട്ടിലെ ഓരോവഴികളും മൂപ്പന് ഹൃദ്യസ്ഥമാ
ണ്. സീതക്കയം കടന്ന് നേരെ തേവര്‍വടി എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. ടോര്‍ച്ചിന്‍റെ
വെളിച്ചത്തില്‍ ഭീമാകാരന്‍ മരങ്ങള്‍ അങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നത് കാണാം.

അണലിവേഗപ്പട്ട, പൂതക്കൊല്ലി, മുള്ളെലവ്, ചീനി അങ്ങനെ ധാരാളം മരങ്ങള്‍
മൂപ്പന്‍ പറഞ്ഞു അണലിവേഗപ്പട്ട വിഷ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഔഷധസസ്യ
മാണ്. 10 അടി വ്യാസത്തില്‍ മറ്റൊരു പടുകൂറ്റന്‍ മരം മൂപ്പന്‍ കാണിച്ചു
തന്നു ചീനിമരം അതിന്‍റെ മുകളിലേക്ക് ടേര്‍ച്ചടിച്ചു ആകാശം മുട്ടെ പടര്‍ന്നു പന്ത
ലിച്ചു നില്‍ക്കുന്ന ശിഖിരങ്ങള്‍ നിറയെ തേനീച്ച കൂടുകള്‍ പ്ലാവില്‍ ചക്കപിടിച്ചു നില്‍ക്കു
ന്നമാതിരി തൂങ്ങികിടക്കുന്നു. നൂറിലധികം വരും. ആറ്റിലെ വെള്ളത്തിന്‍റെ കളക
ളശബ്ദം, അക്കരയും നിബിഡമായ മരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. ആഴമുള്ള കയങ്ങള്‍
ഉണ്ടിവിടെ. ആനുകളും മറ്റു വന്യമൃഗങ്ങളും ഇവിടെ അക്കരെയിക്കരെ നീന്തിക്ക
ടക്കാറുണ്ട്. ചാരായക്കുപ്പിയിലെ അവസാന തുള്ളിയും അകത്താക്കി മൂപ്പന്‍
നടന്നു, ഞങ്ങള്‍ പിന്നാലെ. ഔഷധസസ്യങ്ങളും, വടവൃക്ഷങ്ങളും നിറഞ്ഞ തേവര്‍വടി
കടന്ന് ഒടുവില്‍ ഞങ്ങളുടെ ലക്ഷ്യസ്ഥാനമായ പാണനടുപ്പില്‍ എത്തിച്ചേര്‍ന്നി
രിക്കുന്നു. മരങ്ങളാല്‍ നിറഞ്ഞ് പുല്ലുകള്‍കൊണ്ട് മൂടപ്പെട്ടുകിടക്കുന്നു, ആറി
നോട് ചേര്‍ന്ന് മൂന്ന് ഭീമാകാരന്‍ കല്ലുകള്‍, അടുപ്പ് കൂട്ടിയത്പോലെ. രണ്ട്
വലിയ പാറക്കല്ലുകള്‍ മുകളിലായി വലിയ ഒരു കൂറ്റന്‍ കല്ല് ആറ്റിലേക്ക് തള്ളി
നില്‍ക്കുന്നു. അതിനുള്‍വശം ഏകദേശം 10-15 ആള്‍ക്കാര്‍ക്ക് ഇരിക്കാനും കിട
ക്കാനും പറ്റും. മുകളിലിരിക്കുന്ന പാറക്കല്ലിലേക്ക് ഇരുവശങ്ങളിലിരിക്കുന്ന
പാറക്കല്ലിന്‍റെ ഓരത്തുകൂടി കയറാന്‍ വഴിയുണ്ട്. വന്യമൃഗങ്ങളോ, മറ്റോ
വരുമ്പോള്‍ ഓടി മുകളിലത്തെ പാറക്കല്ലില്‍ കയറി രക്ഷപെടാമെന്നും ആന
പോലുള്ള വലിയ മൃഗങ്ങള്‍ക്ക് അവിടേക്ക് കയറാന്‍ പറ്റില്ലെന്നും മൂപ്പന്‍ പറഞ്ഞു. എന്ത്
മനോഹരമായ കാഴ്ച പേര് പോലെ തന്നെ പാറകൊണ്ടുള്ള ഒരു കൂറ്റനടുപ്പ്.
ഗോപന്‍ സഞ്ചിയിലുണ്ടായിരുന്ന മണ്ണെണ്ണവിളക്ക് പൊന്തിനിന്ന ഒരു ചെറിയ
പാറക്കല്ലില്‍ കത്തിച്ചുവച്ചു. മുറംപോലെ മിനുസപ്പെടുത്തിയ വലിയ പാറക്ക
ല്ലുകള്‍ കമഴ്ത്തിവച്ചിരിക്കുന്ന ആറിന്‍റെ തീരം, അതിലങ്ങനെ മന്ദം തലോടി
ശാന്ത സ്വരൂപത്തില്‍ നിവര്‍ന്നൊഴുകുന്ന അഴിതയാറ്, തീരത്തുള്ള നിരപ്പായ
ഒരു പാറക്കല്ലില്‍ ഇരുന്ന് കയ്യില്‍ കരുതിയിരുന്ന പൊതിച്ചോറഴിച്ച്
മൂവരും വിശപ്പടക്കി. പിന്നീട് ചൂണ്ടയിടുന്നതിനുള്ള തയ്യാറെടുപ്പായി
അതിനു വേണ്ടതെല്ലാം പ്രത്യേകമെടുത്ത് ഓരോരുത്തരും മൂന്നിടങ്ങളി
ലായ അകലത്തില്‍ ഇരുപ്പുറപ്പിച്ചു. മൂപ്പന്‍ ഞങ്ങളില്‍ നിന്ന് അല്പം ദൂരെ മാറി
യാണ് ഇരിക്കുന്നത്. ചൂണ്ടയിടാന്‍ മൂപ്പന് പ്രത്യേക പാടവം തന്നെയുണ്ട്. പല

ഇനത്തിലുള്ള മീനുകള്‍ ഇവിടുണ്ട്. ചില്ലാന്‍കൂരി, ചൊട്ടാവാള, മുഷി,
കൂരി അരകന്‍ അങ്ങനെ ഒരുപാട്ٹഗോപന്‍ ശ്രീജിത്തിനോട് പറഞ്ഞു. മൂപ്പന്‍ ചൂണ്ട
യിടലില്‍ മുഴുകി ജാഗ്രതയായി ഇരിക്കുകയാണ് അനക്കമില്ല. മുന്‍പരി
ചയക്കാരന്‍റെ സൗഹൃദം കൂട്ടിയുറപ്പിക്കാന്‍ എന്നവണ്ണം ഓരോമീനുകളായി
മൂപ്പന്‍റെ ചൂണ്ടയില്‍ കരയിലേക്ക് വരാന്‍ തുടങ്ങി. ഞങ്ങളുടെ കാര്യം കഷ്ടി
യാണ്. പരന്നുകിടന്ന ആറ്റിലെ പ്രശാന്തമായ അന്തരീക്ഷത്തിലെ ഗാഡമൂകത
യില്‍, പെട്ടെന്ന് പുറകില്‍ നിന്ന് ചെറിയ ചുള്ളിക്കമ്പുകളും, കുറ്റിച്ചെടികളും
മറ്റും ഒടിയുന്ന ഒരു ശബ്ദം പുറകില്‍ അങ്ങനെ കേട്ടുകൊണ്ടിരിക്കുന്നു, മണ്ണെണ്ണ
വിളക്കിന്‍റെ വെളിച്ചം എത്തിപ്പെടാത്ത ദൂരത്തു നിന്നാണ് ശബ്ദം. ڇപന്നിയോ മറ്റോ
ആയിരിക്കും മൂപ്പന്‍ പറഞ്ഞുڈ അപ്പോള്‍ ശബ്ദത്തിന്‍റെ വേഗം കൂടിക്കൊണ്ടിരുന്നു.
ڇഎടാ പന്നിയല്ലന്നാ തോന്നുന്ന പോത്തായിരിക്കുംڈ ആണെങ്കില്‍ എല്ലാരും
നോക്കിയിരിക്കണം മൂപ്പന്‍ പറഞ്ഞു തീര്‍ന്നപ്പോള്‍ തന്നെ ഭീതിജനിപ്പിക്കുന്ന പാക
ത്തിന് ശബ്ദത്തിന്‍റെ സ്വരൂപം മാറിക്കഴിഞ്ഞിരുന്നു. ചൂണ്ടയിട്ടിരുന്ന സ്ഥലത്ത്
തന്നെ അത് വച്ച ശേഷം മൂവരും ഒന്നിച്ച് ഒരിടത്തേക്ക് വന്നു. ശബ്ദവേഗത്തില്‍ തന്നെ
അടിച്ചു തകര്‍ത്തു വരുന്ന കാറ്റും അതിനിടയില്‍ മരച്ചിലകള്‍ ഒടിയുന്ന
ശബ്ദവും കേള്‍ക്കാം ആനയാണന്നാ തോന്നുന്ന പെട്ടെന്ന് എല്ലാവരും അടുത്ത മര
ത്തില്‍ ഓടികയറിക്കോ, മൂപ്പന്‍ പറഞ്ഞതും ഗോപന്‍ അപ്പോള്‍ കണ്ട ഒരു വലിയ മരത്തി
ലേക്ക് ചാടിക്കയറി. ശരീരം ഭയന്ന് വിറച്ച് ശ്രീജിത്തിന് മരത്തില്‍ കയറാന്‍ പറ്റു
ന്നില്ല. ഗോപന്‍ ശ്രീജിത്തിനെ വിളിച്ച് താനിരുന്ന മരത്തിലേക്ക് ഉടുപ്പിലും
കയ്യിലും പിടിച്ച് എങ്ങനെയെങ്കിലും ഒരുവിധത്തില്‍ ഒരു കൊമ്പിലേക്ക്
വലിച്ച് കയറ്റി. മൂവരും മരങ്ങളിലിരുന്ന് കാടനക്കം കേട്ട ദിക്കിലേക്ക് നോക്കി
യിരിക്കുകയാണ്, ആന ചിഹ്നം വിളിക്കുന്ന ഒച്ച, കാറ്റിന്‍റെ ആകാരം ഞങ്ങളുടെ
നേര്‍ക്ക് ചുഴലിക്കാറ്റുപോലെ പാഞ്ഞ് ചുഴറ്റിയടിച്ച് മരങ്ങള്‍ക്കിടയിലൂടെ
ഇലകളെയും മറ്റും പറപ്പിച്ചുകൊണ്ട് ബീഭത്സമായ രൂപത്തില്‍ നില്‍ക്കുകയാ
ണ്. മരച്ചില്ലകള്‍ ഒടിച്ചെറിയുന്നു. അവശ്വസനീയമായ ആരവ വിസമയ
ങ്ങള്‍, എല്ലാം തോന്നല്‍ മാത്രമാണോ? അതോ ദുര്‍സ്വപ്നങ്ങളിലൂടെ കട
ന്നുപോകുകയാണോ. ശരീരമാകെ വിറച്ച് നാവിറങ്ങിപ്പോയമാതിരി.
ഒന്നും മിണ്ടാനാകാതെ ശ്രീജിത്തും ഗോപനും മരത്തില്‍ അള്ളിപ്പിടിച്ചിരി
ക്കുകയാണ്. ആനയുടെ മതംപൊട്ടിയ അലര്‍ച്ച അവിദൂരം വന്നിരുന്നു.

ഏത് സമയവും മരണത്തിന് കീഴടങ്ങേണ്ടിവരും എന്നുറപ്പിച്ചു. ഹൃദയഭിത്തി
കളെ തകര്‍ക്കാന്‍ പാകത്തിന് ഹൃദയമിടുപ്പും കൂടിക്കൊണ്ടിരിക്കുന്നു. ഭയം അത്ര
മാത്രം അവരെ കീഴടക്കിയിരിക്കുന്നു. ഏകദേശം അരമണിക്കൂറോളം നീണ്ട
ആക്രോശം അവസാനിപ്പിക്കുന്ന മട്ടില്‍ ഈ വിചിത്രയാദൃശ്ചികത ആറ്റിലേക്ക്
ഇറങ്ങിപ്പോകുന്നതായി അനുഭവപ്പെട്ടു. വീണ്ടും പഴയതുപോലെ ഗാഡനിശ
ബ്ദമായ അന്തരീക്ഷത്തിലേക്ക് തിരികെ എത്തി. ഞങ്ങള്‍ ജീവന്‍ അവസാനിപ്പിക്കാന്‍
വന്ന ആനയെ കാണുന്നിമുല്ല. കുറച്ച് കഴിഞ്ഞ് മൂപ്പന്‍ അടുത്തുള്ള മരത്തില്‍ നിന്ന് ഇറ
ങ്ങിവന്ന് ശ്രീജിത്തിനെയും ഗോപനേയും വിളിച്ചു. ടോര്‍ച്ച് പ്രകാശിപ്പിച്ച്
എല്ലാം പരതി നോക്കിയിട്ട് മൂപ്പന്‍ ഇങ്ങനെ പറഞ്ഞു ڇഇത് നമ്മള്‍ ഉദ്ദേശിച്ച കാര്യമല്ല
ഇത് മറ്റൊരു സംഗതിയാണ് ആനമറുത എന്നാണ പറയുന്നത്ڈ. മനു
ഷ്യനെ പേടിപ്പിക്കുന്ന കാനനപ്രകൃതിയുടെ അപഹരണ പ്രതിഭാസങ്ങളിലൊന്ന്,
ആന കാടിളക്കി വരുന്നപോലെ നമ്മളില്‍ തോന്നിപ്പിക്കുന്ന ഭീതിജനിപ്പിക്കുന്ന ഒരു
മറുതയാണ്. ആനകള്‍ നടന്നു പോകുന്ന വഴിയില്‍ കാലിടറി വരക്കെട്ടില്‍
നിന്ന് വീണ് ചരിയാറുണ്ട്. അങ്ങനെ കൊക്കയിലും മറ്റും അടിതെറ്റി വീണ്
ചരിയുന്ന ആനകളുടെ മറുതയാണെന്നാണ് പഴമക്കാര്‍ പറയുന്നത്. ചില
സമയങ്ങളില്‍ കാടിനുള്ളില്‍ ഒറ്റയ്ക്ക് മനുഷ്യര്‍ അകപ്പെട്ടാല്‍ നമ്മെകാട് കൂകി
വിളിച്ചുകൊണ്ടിരിക്കും ശബ്ദം കേള്‍ക്കുന്ന ഭാഗത്തേക്ക് ചെല്ലുംന്തോറും നമ്മളെ
അത് ചുറ്റിക്കും, എങ്ങോട്ടാണ് എവിടയാണ് പോകുന്നത് എന്നൊന്നും
അിറയാന്‍ പറ്റാതെ ബോധമില്ലാത്ത ഒരവസ്ഥയുണ്ടാക്കി വരക്കെട്ടിലോ, കൊക്ക
യിലോ മറ്റോ കൊണ്ടുപോയി അവസാനിപ്പിക്കും, അനേക രൂപത്തിലുള്ള ജഗ
ത്തിന്‍റെ വികാസത്തിന് കാരണമായ അടിസ്ഥാന ശക്തിയായ പ്രകൃതിയിലെ പ്രതി
കാര മൂര്‍ത്തികളായ മറുതകള്‍. പഴമക്കാരില്‍ നിന്ന് കേട്ടറിവുണ്ടായിരുന്ന
ആനമറുതയെ പ്രജ്ഞയില്‍ അനുഭവിച്ചറിഞ്ഞ ഗംഗാധരന്‍ മൂപ്പന്‍. ഭാവനാപര
മായ സത്യത്തിലാണോ, മനസ്സിന്‍റെ ഉപബോധ തലങ്ങളിലൂടെയാണോ
പിന്നിട്ട നിമിഷങ്ങള്‍ കടന്നു പോയതെന്ന് തിരിച്ചറിയാനാകാതെ ഗോപനും
ശ്രീജിത്തും. അല്പസമയത്തെ ശ്രമത്തിനൊടുവില്‍ അന്തര്‍ബോധത്തെ തിരികെ
കൊണ്ടുവന്ന് മൂവരും മടക്ക യാത്രയിലേക്ക് മനസ്സിനെ പാകപ്പെടുത്തി. മൂപ്പന്‍
ടോര്‍ച്ചുമായി വെളിച്ചം പകര്‍ന്ന് മുന്നില്‍ നടക്കുകയാണ്.

 

Share :