Archives / January 2019

  ജിബി ജെയിംസ് ,Mar Ivanios college TVM, BCom 1st year 
പൊലിഞ്ഞ സ്വപ്‌നങ്ങൾ 

നിനക്കായ് ഞാനെന്നുള്ളിൽ` കരുതിയ പുഷ്പങ്ങൾ 

ഇന്നീ അഗ്നിയിൽ ചാമ്പലായി 

നമുക്കായി നാം കണ്ട സ്വപ്നങ്ങളെല്ലാം 

ഇന്നീ ചിതയിൽ പൊലിഞ്ഞുപോയ് 

 

മറക്കാനാകുമെന്നറിയില്ലയെങ്കിലും ചൊല്ലുന്നു 

മറക്കു ഹൃദയമേ നീയെല്ലാം 

പൊലിഞ്ഞ സ്വപ്‌നങ്ങൾ ഇണചേർത്തുവാക്കുവാൻ 

കഴിയും ലോകമേ നീയെവിടെ 

 

മർത്യൻ തൻ സോദരനെ വെറുക്കണമെന്നുള്ള 

ആദർശവാക്യം ജാതി 

ഈശ്വരനെന്നുള്ള പേരിനെച്ചൊല്ലി 

തീർത്തൊരു കുരുതികളെത്ര 

 

ഇന്നുനീയെന്തേയെൻ കണ്ണുനീർത്തുള്ളികൾ 

കാണാതെയങ്ങു പോയി 

നിൻചോര വീണമണ്ണിൽ  ഞാന്നേകനായി 

കേഴുന്നു നിനക്കായ് പ്രിയനേ ...

 

നിന്നോടു ചേരുവാൻ കഴിയില്ലായെന്നുള്ള 

യാഥാർഥ്യമേയെൻ ജീവൻ 

നിന്നോടു ചേരുവാൻ കഴിയുമെന്നുള്ളൊരു 

സ്വപ്നമാണെൻ മരണം 

 

മരണമെന്നുള്ളൊരീ വാതിൽക്കടക്കാൻ 

തടസ്സമാണീയോരു ലോകം 

ഒരുചുവട് വെക്കുവാൻ തടസ്സമായ്ചുറ്റും 

വളയുന്നു സ്വന്തക്കാരെല്ലാം 

 

അറിയുന്നു ഞാനിന്നു ജീവനും മരണവും 

ശത്രുക്കളാണെന്ന സത്യം 

മരണത്തിനിഷ്ടം ജീവനിൽ മുള്ളുകൾ 

വിതറുന്നതാണെന്ന സത്യം 

 

മരണമേ , നിന്നിൽവീണലിയാൻ കൊതിക്കുന്ന 

ജീവനായ ഞാനിന്നു മാറി 

നീയോ ഇന്നെന്നെ വെറുക്കുന്നതെന്തെ ,

എന്നിൽവന്നണയു മരണമേ നീ ...........

 

 

:       

Share :