Archives / January 2019

റുക്സാന ക ക്കോടി.
നഷ്ട വസന്തം

മാഞ്ഞു പോയതാരകമേ

മറഞ്ഞിരുന്നുചെയ്വ്വതെന്തുനീ

കാത്തിരിക്കയായീയമ്മ

കാതോർത്തിരിക്കയായ് നിൻസ്വനം.

 

അമ്മേ വിശക്കുന്നു വല്ലതും തരിക -

മെല്ലെയെന്നുദരാഗ്നി കെടുത്തനീ

നിൻവിളിചുറ്റിലായ് മുഴങ്ങവേ

നിന്റെതേങ്ങലോഞാനറിയുന്നിതാ.

 

എങ്ങുപോയുണ്ണിനീയെങ്ങുമറഞ്ഞു

കാത്തിരിക്കയായീയമ്മ

കാതോർത്തിരിക്കയായ് നിൻസ്വരം

 

ഇന്നലെയീ അങ്കണത്തിൽ

ഓടിച്ചാടി കളിച്ചതല്ലേ.... !

പൈക്കിടാവിനൊത്ത് തുള്ളിയില്ലേ

ഇന്നെങ്ങുമറഞ്ഞുനീ...

എവിടം ഒളിപ്പു നീ?

കണ്ണാരംപൊത്തികളിച്ചിടാതെ.

 

പഴയൊരാചാക്കിൽആക്രിതൻ

ക്രൂരതയിൽ 

ബോധംമറഞ്ഞുനീമയങ്ങീടവേ

അറിഞ്ഞില്ലകണ്ണാഞാൻ

നിന്നിലെ വേദനയൂറുംരോദനങ്ങൾ.

 

എന്നുണ്ണീ വരുമോ...!

അമ്മതൻചാരത്തായ്

വന്നെന്നെനന്നായ്പുൽകിടാമോ.

നിന്റെ കിളിക്കൊഞ്ചൽ

പദനിസ്വനങ്ങൾ കേൾക്കുന്നിതാ

ഞാനെങ്ങുമെങ്ങും.

 

ഉണ്ണീ വരുമോ....

പൊന്നുണ്ണി വരുമോ....!

എൻ നെഞ്ചിലെതേങ്ങൽകേൾക്കുന്നില്ലേ.

കാത്തിരിക്കയായീയമ്മ

കാതോർത്തിരിക്കയായിനിൻസ്വനം

Share :