Archives / January 2019

ചെറുതാഴം കൃഷ്ണൻ നമ്പൂതിരി
സുഖസഞ്ചാരം

ഞാനൊരു പാവം ടാക്സിക്കാരൻ
ഉടമസ്ഥന്നനുമതിയോടെന്നും
വഴികണ്ടുതെളിക്കും ദേഹരഥം.
മനമെന്തൊരു ഗതിയോ ചതിയോ!
പണിയേറെയടക്കിയൊതുക്കിനിലയ്ക്ക-
ങ്ങകമേ ചെന്നു വെളിച്ചമതേല്ക്കാൻ.
വിവേകക്കൊടി പാറുന്നളവെന്തത്ഭുത
മെൻ നാളേയ്ക്കൊരു പൊൻതിരി
                                     നാളം
തെളിയുന്നങ്ങനെ കണ്ണും കാതും.
ഒരുനാളും മനമെന്നെയടക്കി-യടിമത്തത്തിൻ വലവീശിയൊതു
                                        ക്കാതെ-
യുൾക്കാഴ്ചയിലെൻ സഞ്ചാരത്തിനു
നല്ല കടിഞ്ഞാണു കണക്കു വിധേയം.
മനമാധിയെടുത്താലിരുളും
ഉടലോ വ്യാധിപെരുത്തേ തളരും.
വാഹനമെങ്ങു നയിക്കും ഞാൻ!
സിംഹാസനമതുമകമേ ഹൃദയം
പരിഹാസമതേല്ക്കാതെ നടക്കാം.
പരിഹാരത്തിനു വെളിവേകും
പരമാനന്ദമതേറ്റു തെളിക്കാം.
മനമെൻ സ്വന്തമതോർക്കേണം.
ബുദ്ധിയിലുള്ളതു പരിശുദ്ധമതാക്കാൻ
സത്യം,സത്യമതല്ലാതൊരു ഗതിയില്ലാ.
ധനമെന്നുള്ളൊരു ചിന്ത വളർന്നാൽ
സ്വപ്നമതേറും മനമോ ചന്തകണ
                                 ക്കുലയും.
അകമേ ഗുരുവന്ദനമോടെയുണർന്നും
സുഖസഞ്ചാരത്തിനു ക്ഷമയേറ്റു
.                           രസിക്കാം.

Share :