Archives / January 2019

ഇന്ദുലേഖവയലാർ
നാഗഫണം

ചുറ്റുവട്ടത്തെകാഴ്ചകാണാൻ,

ചുറ്റിത്തിരിഞ്ഞുനടക്കവേ

കണ്ണീർകലവറപോലേ,

കണ്ടു,മനുഷ്യകൂട്ടങ്ങളേ.

 

പ്രളയക്കെടുതിയാൽമുങ്ങിയും,

പ്രണയക്കെണിയിൽകുരുങ്ങിയും,

കടക്കെണിയാൽതൂങ്ങിയും

കടിച്ചുതൂങ്ങിയ,ദു:ഖങ്ങൾ

തകർന്ന.മനുഷ്യമോഹങ്ങൾ.

 

ചുറ്റുവട്ടം! എത്രദയനീയം

 

ക്ഷേമം,തിരക്കിയെത്തുന്നു,

ക്ഷാമം,മനസ്സിൻ്റെയുള്ളിൽ,

കേമത്തംകാട്ടുന്നതൊക്കെയും

ഭോഷത്തരംപോലെയല്ലേ

ഇന്നുമണ്ണിൻ്റെതേങ്ങൽമാത്രം

 

ചുറ്റുവട്ടംഎത്രദയനീയം

 

ഇന്നത്തെകൊടുംപാപങ്ങൾ

നാളത്തെ,സങ്കല്പമല്ലോ

നാളിതുവരേയുംകാണാത്ത,

സമത്വതത്വം,മറക്കുടചൂടിനില്പു,

ക്ഷമയും,ദയയും,മരിച്ചു

 

ചുറ്റുവട്ടംഎത്ര ദയനീയം

 

ചരിത്രതാളുകൾക്കുള്ളിൽ,

ചേർന്നുനില്ക്കാൻവേണ്ടി,

കടുത്തമാർഗ്ഗംതേടിനടക്കും

കാടത്തങ്ങളിലൂടെ,പാവം

മനുഷ്യർ,എത്രഭീകരം

 

ചുറ്റുവട്ടം ,ഭീതിതൻ നിഴലിൽ

ചുറ്റിവരിയുന്നുവിഷസർപ്പങ്ങൾ

 

 

Share :