Archives / January 2019

അനാമിക.യു. സ് .
സംക്രമം സത്യമാണിന്നുമീ....!

രണഭൂവിലതിഥിയായ്..

 പിന്തുടർന്നെത്തുന്ന,

രഥചക്രവാളങ്ങൾ കൂടെ...

വന്നൊരാഗദ്ഗദം മിഴിയി-

ലെന്നോ തുളുമ്പുന്ന,

ധ്രുത ശകല കഞ്ചുകം വീശി!

 

സ്വരഹംസ വേണുവായ്...

തൂകി നിന്നണയുന്നൊ-

രാബാഷ്പം മേനിയിൽ തൂകി!

 

കാർക്കൂന്തലാകുന്നൊ-

രാസന്ധ്യതൻമുന്നിൽ,

വീണുടയുന്നു നാം...

രണസാരഥി!

 

നീർകുണ്ടിലെരിയുന്ന,

ജലസാനുവിൽ വറ്റി,

വാനോളമായി...

നീ മണ്ണിൽ!

 

അന്ധനായ് മൂടുന്ന,

പോർധ്വജമുയരുന്നു!

വൻ സൂര്യൻ,

കോപത്തിൻ,

സാക്ഷിയാകുന്നു....

 

വന്നിരുന്നീ വിണ്ണിലൊ-

ന്നായ് ചമയ്ക്കയാൽ...

കാർവർണ്ണ ഭൂഷിതം,

കലിയുഗ സാഗരം!

 

സംക്രമം സത്യമാ-

ണിന്നുമീ ഭൂവിലൊ-

രന്ധനെപ്പോലെ,

വന്നുയരവേ...!

 

വെൺമുകിൽ പാടത്തിൽ,

സമജ്യോതി സാന്ത്വനം!

തെളിയട്ടെ നിത്യമായ്..

പൂർണ്ണിമയായ്!

Share :