Archives / January 2019

റോബിൻ എഴുത്തുപുര
മഷിപ്പൂവ്

വരിവരിയായ്

പായലോർമ്മയുടെ

കൽക്കെട്ടുകളിൽ

 

മോഹപ്പച്ചയിൽ

മൊട്ടുകളുടെ

കുളിതെറ്റലിൽ

 

പുൽപ്പരപ്പിലെ

കുഞ്ഞുകുഞ്ഞു

രഹസ്യങ്ങളിൽ

 

പോക്കുവെയിലാറിൻ

മണലിടുപ്പുകളിൽ

 

മറന്നുതുടങ്ങുന്ന

വാഗ്ദാന ശതങ്ങളിൽ

 

മറുപടിയെഴുത്തിലെ

തെറിച്ചുവീണ

ഓർമ്മത്തെറ്റിൽ

 

മായ്ക്കാനാവാതെ

തിരുത്തലുകളാൽ

മാനഭംഗപ്പെട്ട്....

Share :