Archives / January 2019

അസീം പള്ളിവിള
സംയുക്ത കൃഷി ആരോഗ്യം, ആദായം, ഉല്ലാസം

 എഴുതി ജീവിക്കുക എന്ന ആഗ്രഹത്തിന് കീഴടങ്ങിയ ആറ് മാസക്കാലം. ഈറയും മുളയും മരങ്ങളും നിറഞ്ഞ മുറ്റത്തേക്ക് പടി കയറി വന്ന ബിഗോണിയ ചെടികൾ  .പിന്നീട് വന്ന ഇൻഡോർ പ്ലാനറുകളും കിളികളും  മീനുകളും ചിലവിന് ആദായമായി കിട്ടി തുടങ്ങി. കിട്ടിയ കാശ് കൂട്ടി വച്ച് ഒരുപാട് കാലത്തെ ആഗ്രഹം നിറവേറ്റി കാസർകോഡ് ഡാർഫ് എന്ന പശുക്കിടാരിയെ വാങ്ങി. മനുഷ്യനെക്കാൾ എത്രയോ ഉയർന്ന നിലവാരമുള്ളവരാണ് മൃഗങ്ങൾ എന്ന പാഠം.പുല്ല് പറിക്കൽ, കുളിപ്പിക്കൽ മേയ്ക്കൽ.മേയ്ക്കുന്ന നേരത്ത് പുസ്തകവായന .നിത്യവും കാശ് വേണ്ടി വരുന്ന പച്ചക്കറി വീട്ടിനാവശ്യമായ രീതിയിൽ ചെയ്യാമെന്ന് ഉറപ്പിച്ചു. മികച്ച വിത്തിൽ നിന്ന് മികച്ച വിളവ് കിട്ടുമെന്ന് പറഞ്ഞ് തന്ന പ്രൊഫസർ അയ്യൂബ്സാർ വിത്ത് കിട്ടുന്ന ഇടവും പറഞ്ഞ് തന്നു. ആഗ്രോ ബാഗിൽ ചകിരിച്ചോറ് നിറച്ച് നിത്യവും ഗ്രാമോത്രം തളിച്ച് രണ്ടാഴ്ച്ചയോളം വച്ചു.അതിൽ വിത്ത് പാകി. സലാഡ് വെളളരി ,ആകാശവെള്ളരി , ചതുരപ്പയർ, തക്കാളി, ചീര, മുളക് ,വാളൻപയർ ,പയർ ,വെണ്ട, കോവക്ക എന്നിവ നട്ടു. യഥേഷ്ടം ഫലം ലഭിച്ചു. സഹോദരൾക്കും കൊടുത്തു. പിന്നീട് വാഴയും, കുറ്റി കുരുമുളകും നട്ടു. ചാണകം തികയാതെ വന്നു. പോത്ത് കുട്ടിയെ വാങ്ങി. പിള്ളേർക്ക് പാലു കൊടുക്കാൻ വേണ്ടിആടുംക്കുട്ടിയും വാങ്ങി. മുട്ട കോഴിയും താറാവും മുട്ടയിടാൻ പരുവമായി.

സമ്മിശ്ര ക്രിഷി സമയലാഭം നേടി തരുന്നതെങ്ങനെ? ഇതെനെയെല്ലാം കൂടി എങ്ങനെയാനോക്കണത്.?

ക്യത്യമായ പരിചരണവും പരിശ്രമവും ഉണ്ടെങ്കിൽ സമ്മിശ്ര കൃഷിയിലേക്ക് തിരിക്കാം. ഏഴ്മണിക്ക് ഉണരുന്ന ഞാൻ ആദ്യം കോഴികൾക്കും താറാവുകൾക്കും തീറ്റയിടും. വെള്ളം നിറച്ച് വയ്ക്കും.
പശുവിനും പോത്തിനും കാടിവെള്ളം കൊടുക്കും. ചാണകം വാരി  കൃഷിയിടത്തിലിടാം .ഹോസ്കൊണ്ട് പശുവിനെ കുളിപ്പിക്കുമ്പോൾ തൊഴുത്തും കഴുകിയിറങ്ങുന്നു. ആ വെള്ളം ടാങ്കിൽ കിടക്കുന്ന തലേ ദിവസത്തെ ഗോമൂത്രത്തിൽ എത്തിച്ചേരുമ്പോൾ തൊട്ടിയിൽ കോരി പച്ചക്കറികൾക്ക് നനയ്ക്കുന്നു. കന്നുകാലികളെ മേയ്ക്കാൻ വിടുന്നു. വേസ്റ്റ് വരുന്ന ആഹാരം താറാവുകൾക്ക് പ്രിയം. രാവിലത്തെ ജോലി കഴിഞ്ഞു. കുളിച്ച് ഭക്ഷണമൊക്കെ കഴിച്ച് വായനയിലേക്ക്. പിന്നീട് അൽപ്പം പൊതുപ്രവർത്തനം. കാരുണ്യ പ്രവർത്തനം. വൈകുന്നേരം 4 മുതൽ 5 വരെ കാലികളെ അഴിച്ച് കുളിപ്പിച്ച് വെള്ളവും കൊടുത്ത് കെട്ടും. പുകയിടൽ, പുല്ലിടൽ. വൈകുന്നേരം കൃഷി നിരീക്ഷണം. .രാത്രിയിൽ എഴുത്തിന്റെ വഴിയിൽ. പശുവിന്റെ മണം എന്ന ചേറിന്റെ മണമുള്ള കഥയെഴുതിയത് സ്വന്തം അനുഭവത്തിനെ ഉലയിലിട്ട് ഊതി കാച്ചിയാണ്. അരി വാങ്ങാൻ പണം മോട്ടിവേഷൻ ക്ലാസ്സിൽ നിന്നും ലഭിക്കും.

സ്വന്തമായി അഭിപ്രായം ഉള്ളതുകൊണ്ട് തന്നെ തൊഴിൽ ചെയ്ത ഇടങ്ങളിൽ നിന്ന് തല കുനിഞ്ഞ് നിൽക്കാതെ സ്നേഹത്തോടെ പടിയിറങ്ങിയിട്ടുണ്ട്. ആരോടും പരിഭവും പിണക്കവുമില്ലാതെ.

മണ്ണിലും ചാണകത്തിലും ചവിട്ടി നിൽക്കാനുള്ള മനസ്സും 20 സെന്റ് പുരയിടവും മതി ആർഭാടമില്ലാതെ ജീവിക്കാൻ . മക്കൾ പ്രതിസന്ധികളിൽ തളരാതെ ജീവിക്കാനുള്ള മണ്ണിനോട്  മെരുക്കിയെടുക്കാനുള്ള ഒരു പഴഞ്ചൻ ബാപ്പയുടെ സമരപ്പെടലാണ് ഇപ്പോൾ ഞാൻ ആനന്ദിക്കുന്ന ജീവിതം.

വിഷമടിക്കാത്ത പച്ചക്കറി, മായം കലരാത്ത പാൽ ,മുട്ട, മത്സ്യം, വെണ്ണ ,പഴവർഗ്ഗങ്ങൾ മനസ്സുണർത്തുന്ന പൂക്കൾ, വിരുന്നു വരുന്ന പക്ഷികളും ശലഭങ്ങളും. വീടിന്റെ കുളിരിൽചാഞ്ഞ് കിടന്ന് മനസ്സിനെ മേയാൻ വിടുന്ന പകലുകൾ. ആരുടെ മുൻപിലും കണക്കു ബോധിപ്പിക്കാനില്ലാത്ത ഉണർവിന്റെ ദിനങ്ങൾ .മാലിന്യമില്ലാത്ത മുറ്റം.

പാഠത്തിനൊപ്പം പാടവും അറിയുന്ന സിലബസ്സാണ് പള്ളിക്കൂടങ്ങളിൽ വേണ്ടത്. 
മരുഭൂമിയെ പച്ച പുതക്കാൻ പോയ കർഷകൻ പറഞ്ഞതുപോലെ.
 നിങ്ങൾ കർഷകനെത്തേടി  വരുന്ന ഒരു കാലം വരുന്നുണ്ട്. 

 

Share :

Photo Galleries