Archives / January 2019

ചെറുതാഴം കൃഷ്ണൻ നമ്പൂതിരി ..
ജയിക്കാം വൃത്തനിബദ്ധമായ ഏതാനും ശ്ലോകങ്ങൾ.

 1 കളിച്ചും ചിരിച്ചും രസിച്ചും കഴിഞ്ഞൂ
പഠിച്ചും സ്മരിച്ചും മനസ്സും തെ
                                             ളിഞ്ഞൂ.
വരുങ്കാലമോർക്കും നിലയ്ക്കങ്ങു
                                  നില്ക്കും.
ഇരുന്നങ്ങു ചിന്തിച്ചുറച്ചും ജയിക്കാം.

2-
ഉഷസ്സിൻ വിരുന്നേറ്റു ശാന്തം
                          മനസ്സും.
വിഷാദം വരാതങ്ങു കർമ്മം 
                               തുടർന്നും.
മനുഷ്യൻ മഹത്വം മറക്കാതെ
                             നീങ്ങും
മനസ്സിൻ കടിഞ്ഞാൺ പിടിക്കാം
                             ജയിക്കാം.

3-
ഇരുട്ടിൽക്കലങ്ങും മനസ്സോ തളർന്നും
ശരീരം ക്ഷയിക്കും ചികിത്സയ്ക്കു
                                ചെല്ലാം.
മരുന്നും കഴിക്കാം മനുഷ്യന്റെ യാത്രാ.
വിരുന്നും കഴിക്കും കുഴപ്പം കൊഴുപ്പും

4-
ഉടല്ക്കെട്ടിനെത്രയ്ക്കു രോഗങ്ങ
                                    ളെന്നോ!
ഉടുത്തും ചമഞ്ഞും നടക്കുന്ന
            .                      കോലം.
സ്വരൂപം മറക്കും വിരൂപത്തെ
                                 യേല്ക്കും
സ്വദേഹത്തിനുള്ളിൽക്കടക്കാതെ
                                   മർത്ത്യർ.
5-
അകത്താണു നാഥൻ ഗുരുത്വം 
                               വെളിച്ചം
വരിക്കാം വിധിക്കാം പ്രഭുത്വം
                             ഗ്രഹിക്കാം.
വിവേകം തെളിഞ്ഞാൽ വികാരം 
                                 മറയ്ക്കാം.
ശരിക്കും വിചാരം വരിക്കാം
                               ജയിക്കാം.

   

Share :