Archives / January 2019

മുല്ലശ്ശേരി
വൃദ്ധൻ.. ...          ചുമലിൽ ഭാണ്ഡം

: നോവൽ തുടരുന്നു......

                                (മൂന്ന്)

     വഴി മറ്റൊരു വഴിയിലേക്ക് -- മാറി പോകുന്ന വഴികൾ - മറന്ന് പോകുന്ന വഴികൾ - പിന്നെ എങ്ങുമെത്താതെ പോകുന്ന വഴികൾ --  

വീഥികൾ വിജനമായിത്തീരുന്നു. . നല്ല പ്രകാശമുണ്ടായിരുന്നിട്ടും ഈ വഴിയിലൂടെ വീട്ടിൽ എത്താനാകുന്നില്ല. വഴിമാറി നടത്തയിൽ ദുഃഖമുണ്ടെങ്കിലും അറിയാവുന്ന വഴിയിലെത്തുന്നുമില്ല. എങ്കിലും ഞാൻ നടത്ത തുടർന്നു.   രാവേറെയായി. ഇനിയെന്ത്?    പെട്ടെന്നാണ് ആ പരസ്യ പലക കണ്ണിൽപ്പെട്ടത്. എന്നും കാണാറുള്ള പരസ്യ പലക . ഒരിക്കലും രഹസ്യം പേറാത്ത ആ പലകയിൽ നോക്കി നിന്നു. അതിനടുത്തള്ള എന്നും കാണുന്ന ആ വലിയ കമ്പനി കെട്ടിടവും അവിടെ തന്നെയുണ്ടു. പിന്നെ അതിനടുത്തുള്ള ആ വലിയ ഹോട്ടലുമുണ്ടു. വലത്തോട്ട് നോക്കിയപ്പോൾ വീട്ടിലെത്താനുള്ള വഴിയും കണ്ണിൽ പതിഞ്ഞു.

       ഗേറ്റ് തുറന്ന് കിടക്കുന്നു -- ഇത് പതിവുള്ളതല്ല. ഗേറ്റ് കടന്നപ്പോൾ തന്നെ എല്ലാവരും വീടിന് മുന്നിൽ തന്നെയുണ്ട്. എങ്കിൽ ബൈക്ക് വെയ്ക്കുന്നിടത്ത് --ബൈക്കില്ല . എന്നെ കണ്ടപ്പോൾ തന്നെ മൂന്ന് പേർ കൈയിലിരുന്ന മൊബേലിൽ നമ്പർ കുത്താൻ തുടങ്ങി .  ''കക്ഷി എത്തി.. എന്ന് മാത്രം പറഞ്ഞിട്ട് ദേഷ്യവും വിഷമവും കുടി കലർന്ന ഭാവത്തോടെ എന്നെ നോക്കി. പക്ഷേ ,ആ ഭാവം പെട്ടെന്ന് അവരുടെ മുഖത്ത് നിന്നും മറഞ്ഞു പോകുന്നു. പകരം ആ കണ്ണുകളിൽ വേദന തളം കെട്ടുന്നത് പോലെ -- അപ്പോഴും അവരുടെ കണ്ണുകൾ എന്നിൽ തന്നെയുണ്ടു. എന്റെ മുഖത്തെ ഭാവമായിരുന്നു -- അവരുടെ കണ്ണിൽ അപ്പോഴുള്ളത്. അത് അവരിൽ ആർദ്ര ഭാവമായി മാറിയപ്പോൾ എനിക്ക് മാത്രം എന്റെ ഭാവം കാണാനാകുന്നില്ല. അപ്പോഴേക്കും ബൈക്കുകൾ രണ്ടും ഗേറ്റ് കടന്ന് വീട്ടിലെത്തി. ബൈക്ക് സ്റ്റാൻഡിൽ കയറ്റി വെച്ചിട്ടുണ്ട് --ഫിറോസ് തന്റെ നീരസം പ്രകടിപ്പിച്ച് കൊണ്ട് തന്നെ എന്റെ അടൂത്തെത്തി. എന്തോ പറയാൻ വായ തുറന്ന ഫിറോസ് ഒന്നും പറഞ്ഞില്ല. അവനിലും മറ്റുള്ളവരിൽ വന്ന ആ ആർദ്ര ഭാവം കണ്ടപ്പോഴും വീണ്ടും ഞാൻ കൊതിച്ചു -- എന്റെ മുഖം എനിക്കൊന്ന് കാണാൻ .പിരിമുറുക്കമുണ്ടാകുന്ന വേളകളിൽ അതിന് എന്നും അയവുണ്ടാക്കാറുള്ള അഭി എന്ന അഭിരാമനിലും എന്റെ മുഖം ആർദ്രഭാവം തന്നെയാണ് ഉണ്ടാക്കിക്കൊടുത്തത്. 

        അകത്ത് മുറിയിൽ നിന്നും ഇറങ്ങി വന്ന നിധിൻ , ഞങ്ങൾ എല്ലാപേരുടേയും ''നിധി'' എന്ന പയ്യൻ എന്റെ കൈയിൽ പിടിച്ച് അകത്തേക്കു കൂട്ടിയപ്പോഴാണ് എന്നിൽ ചലനം വന്നു തുടങ്ങിയത്. 

           അകത്ത് മേശപ്പുറത്ത് ആഹാരം വിളമ്പി അടച്ച് വെച്ചിട്ടുണ്ട്.  ഞങ്ങൾക്കുള്ള പ്ലേറ്റുകൾ അടുക്കി തന്നെ വെച്ചിരിക്കുന്നു. അപ്പോൾ ആരും ആഹാരം കഴിക്കാതെ എന്നെ കാത്തിരിക്കുകയായിരുന്നുവെന്ന യഥാർത്ഥ്യത്തിൽ എന്റെ ഉള്ളൊന്നു പിടഞ്ഞു. 

വരുൺ എന്റെ കൈയിൽ അവന്റെ മൊബെൽ തന്നു -- - സ്ക്രീനിൽ അഭിജിത്ത്. അവനിലും മാറി വന്നു ആ ആർദ്ര ഭാവം --- ''നിനക്ക് അവിടെ മേശയിൽ സിം മുള്ള മൂന്ന് നാല് മോബേൽ കിടപ്പില്ലേ അതിലൊന്നെടുത്ത് പോക്കറ്റ് ഇട്ട് കൂടായിരുന്നുവോ?''  എന്ന് സൗമ്യമായി ചോദിച്ചു. പിന്നെ പറഞ്ഞു. -- ''ഞാൻ വരുമ്പോൾ നിനക്കായി ഒരു സ്മാർട്ട് ഫോൺ കൊണ്ട് വരുന്നുണ്ട്. '' പിന്നെ അവൻ ചിരി വരുത്തി ''ഗുഡ് നൈറ്റ് ''പറഞ്ഞു. പക്ഷേ യു.എസിൽ ഇപ്പോൾ രാത്രി തന്നെയായിരിക്കുമോ എന്നായി എന്റെ അപ്പോഴത്തെ ചിന്ത

        എല്ലാപേരും ഉറങ്ങിയിട്ടും അന്ന് എനിക്ക് ഉറക്കം വന്നില്ല . ആകെ ഞാൻ പുകഞ്ഞത് പോലെ. രണ്ട് മൂന്ന് തവണ വെള്ളം കുടിച്ച് വീണ്ടും കിടന്നു. ഈ രാവ് മാറി വെളുത്ത് കിട്ടിയാൽ മതിയെന്ന് തോന്നി. വെളിച്ചത്തിനായി ഞാൻ കേഴുന്നത് പോലെ.....

(തുടരും......)
 

Share :