Archives / January 2019

രാജു കാഞ്ഞിരങ്ങാട്
പല്ല്

ടി.വി.സ്ക്രീനിൽ
നിറചിരിയുമായവൾ
മുത്തു കൊണ്ടൊരു മുത്താരം പോലെ
ദന്ത നിരകൾ.
ടൂത്തു പേസ്റ്റിൻ പരസ്യം
ഇന്നത്തെ ചിന്താവിഷയം
വായ്നാറ്റവും, പ്രണയവും
മകൾക്ക് പ്രണയപാനത്തിന്
മകന് നഷ്ടപ്രണയം വീണ്ടെടുക്കാൻ
വിപണിയിലെ സിദ്ധൗഷധം
വിലയിത്തിരി കൂടിയാലും
അതു തന്നെ മതി.
പല്ലിനേക്കാൾ മേനിക്കൊഴുപ്പു കാട്ടി
നിറചിരിയുമായവൾ
പരസ്യ സമയം കഴിയവേ
വെപ്പുപല്ലു മാറ്റി
ചാനലിൻ പടിയിറങ്ങിയവൾ

Share :