Archives / January 2019

ചെറുതാഴം കൃഷ്ണൻ നമ്പൂതിരി
പരുഷമീജന്മമോ!

മക്കളെപ്പെറ്റുപോയീ
മാതാവു കണ്ണീരിലോ!
മാധ്യമസംസ്കാരമായ്
മനമിരുളേറ്റുപോയ്.
മാനം കെടുത്തുമെന്നോ
മക്കളപമാനമോ!
വിവരവിനിമയം
വിവരക്കേടേറ്റുമേ!
വിനയം മറഞ്ഞുപോയ്
വിദ്യയാഭാസമായീ.
മാതാവിൻ ഫെമിനിസം
മാന്യത മറയായി.
പൊന്നു പിച്ചളയായീ.
പുരുഷവിദ്വേഷമോ,
പരുഷമീജന്മമോ?                   വീടിനകം കാണാതെ
വിജയക്കൊടിയേന്തി.
സംസ്കരണമില്ലാതെ
സംസ്കാരമേറ്റുപോയീ.
വികാരക്കയത്തിലായ്
വീറോടെ കാടത്തമായ്.
ആംഗലവിദ്യയേറ്റി-
യാധിയൊഴിയാതെയായ്.
വ്യാധിയൊഴിയാതെയായ്.
വിദ്വേഷമേറിയേറി.

 

 

 

Share :