Archives / January 2019

ഗീത മുന്നൂർക്കോട്
ഉറുമ്പുകളെപ്പോലെ എന്ന ഉപമയില്‍ 

പലതുമുണ്ട്

പലരുമുണ്ട്

പലയിടങ്ങളിൽ

പലപ്പോഴായി

പലതായി

പലമപ്പെട്ടുപോകുന്ന

അനിവാര്യതകളിൽ

സാദ്ധ്യതകളിൽ

നിർമ്മിതികളിൽ

ഉറുമ്പുകളെപ്പോലെയെന്ന

ഒരേയൊരു ഉപമ

ചെറുതരികളായി

തോളുരുമ്മി വരിചേരും

അന്നതൊരു

കീഴ്വഴക്കംപോലെയായിരുന്നത്

ഇന്നൊരു ധാരണയാകും.

 

കുഞ്ഞക്ഷരങ്ങളുടെയാക്രമണം

ഉറുമ്പുകടിയെ

വെറും നോവല്ലാതാക്കും

ചൊറിഞ്ഞുതിണർത്ത്

അടയാളപ്പെടും

 

കുഞ്ഞനക്കങ്ങളുടെ

ഉറുമ്പുവരികളെ

പലരും

പല കാരണങ്ങളാൽ

പലവിധേന

പലപ്പോഴും ഭയക്കും .

’ചെ’ യെ അനുഗമിച്ച്

ഉറുമ്പുകൾക്കൊപ്പം

ഉപമകളും

നാടുകടത്തപ്പെടും

 

വിഷം തുള്ളിച്ച്

തീയിട്ട്

തുരത്തുന്നതിനോടുള്ള

പ്രതിഷേധജാഥ

പെരുക്കങ്ങളുടെയനുപാതത്തിൽ

റെക്കോർഡുയർത്തും.

കട്ടുറുമ്പ്

കാട്ടുറുമ്പ്

നാട്ടിറമ്പിലെ കുട്ടിയുറുമ്പ്

മുട്ടനുറുമ്പ്

കുഞ്ഞനുറുമ്പ്

കടിയനുറുമ്പ്

ശോണനും പുളിയനും

ഉറുമ്പുകളെന്ന പോലെ

ഉപമകളും

ചമയ്ക്കുന്ന വ്യൂഹങ്ങൾ

പലതാണ്.

 

അതിലേക്ക്

പിടഞ്ഞുരുളുന്ന പ്രാക്കുകളുണ്ട്

ക്ഷോഭവും കോപവുമുണ്ട്...

 

എന്നിരുന്നാലും

ഉറുമ്പുകളെപ്പോലെ

ഉറുമ്പുകളെന്ന ഉപമകൾക്കും

വല്ലാത്ത വ്യഗ്രതയാണ്

വരിചേരാനും തോളുരുമ്മാനും

 

മരണത്തെപ്പോലും

പൊതിയുമ്പോളവക്ക്

മരണപ്പെടാൻ

ഒട്ടും സമയമില്ല·കവിത

 

അതിലേക്ക്

പിടഞ്ഞുരുളുന്ന പ്രാക്കുകളുണ്ട്

ക്ഷോഭവും കോപവുമുണ്ട്...

 

എന്നിരുന്നാലും

ഉറുമ്പുകളെപ്പോലെ

ഉറുമ്പുകളെന്ന ഉപമകൾക്കും

വല്ലാത്ത വ്യഗ്രതയാണ്

വരിചേരാനും തോളുരുമ്മാനും

 

മരണത്തെപ്പോലും

പൊതിയുമ്പോളവക്ക്

മരണപ്പെടാൻ

ഒട്ടും സമയമില്ല

Share :