Archives / January 2019

നൗഷാദ് റഹീം മന്നയിൽ
അപ്രത്യക്ഷമാകുന്നവരുടെ ഇടം

എന്നെ കാണാതായിരിക്കുന്നു

എന്ന വാർത്ത

ഇന്നുഞാനെന്റ 

കല്ലറയിൽ വെച്ച്

വായിക്കുന്നു

 

ഒരു നാൾ

ആരെങ്കിലുമൊരാൾ

എന്റെ ശവക്കല്ലറ

പൊളിച്ചു നോക്കുമായിരിക്കും 

 

പക്ഷെ

എന്നെ അയാൾക്ക്

കണ്ടെത്താൻ കഴിയാത്തവണ്ണം

എന്റെ കണ്ണുനീരിൽ

എല്ലുകൾ പോലും

ഉരുകിപ്പോയിട്ടുണ്ടാവും

 

പിന്നെയൊരു പ്രതീക്ഷ മാത്രമാണുള്ളത്-

 

മല കയറിവരുന്ന

ഒരു ശിൽപി

പൊളിഞ്ഞു കിടക്കുന്ന

എന്റെ കല്ലറയിലെ

ഒരു കല്ലിൽ

കൊത്തി നോക്കുമ്പോൾ

ഞാൻ

വെളിപ്പെട്ടു വരുമായിരിക്കും;

 

സ്വപനം കാണാൻ

കാടുകയറുന്ന

ഒരു കവി

ആ കല്ലിൽ 

തൊട്ടു നോക്കുമ്പോൾ

എന്റെ പാട്ടുകൾക്ക്

ശബ്ദം കിട്ടുമായിരിക്കും

 

 

 

 

Share :