Archives / December 2018

അനാമിക യു എസ്
ചന്ദ്രബിംബമേ----!

ഏകാന്തമായൊരാ-

 സന്ധ്യയിൽ സൗരീ നീ......

മായുന്നു, മറയുന്നു -

അകലെയകലെ!

 

എന്നിലെ തംഗിത ,

ശോഭയാമാകാശ .....

വീഥിയിൽ ചിത്രേന്ദു ,

ഒന്നു പാടി......!

 

പാരിടം മെല്ലൊന്നു,

പാരന്തികം പോലെ...

വാണി മാതാവിന്റെ 

നവമൊഴിയായ്!

 

കാർവേണിയാം ...

നഭസാരഥി തന്നുടെ.

ശുഭ്ര ചൈതന്യമായ്,

 പൂർണ്ണിമയായ്!

 

വന്നിരുണ്ടീ വണ്ണമൊന്നായ്.

ചമയ്ക്കയാൽ!

ചന്ദ്രനേ, നീ.....

 കന്ധ ശില്പി തന്നെ!

 

മായുന്നു നീയകലേ ,

മായാവിനോദമായ്......

താരാട്ടുപാട്ടുമായ്.....

താള സംഗീതമായ്!

 

താരുണഭൂവിലൊ-

രാരംഭ രൂപമായി.....

സവിതാവിനേ വന്ന്,

ആനയിച്ചീടുമി....

 

ജാലകി തന്നുടെ-

ശോഭ സ്വരൂപമായ്......!

ചന്ദ്രബിംബമേ....

താലോലമാകുന്നു നീ!

-

Share :