Archives / December 2018

എടുത്തു ചാട്ടം
നിഷാദ് റഹീം മന്നയിൽ

 

ചില നേരങ്ങളിൽ

എടുത്തു ചാടും

ചിലയാളുകൾ

പുഴയുടെ

ആഴങ്ങളിലേക്ക്;

ആകാശത്തിന്റെ

വിഹായസ്സിലേക്ക് .

 

നീന്താനറിഞ്ഞിട്ടോ

പറക്കാൻ പഠിച്ചിട്ടോ

ഒന്നുമല്ല

അങ്ങനെ ചെയ്യുന്നത്

 

ആത്മഹത്യാ

ശ്രമമൊന്നുമാകില്ല അത്

ജീവൻ 

പോകുമായിരുന്നിട്ടും

 

അപ്പോൾ

അയാളിൽ നിന്നും

മീനുകൾ

നീന്തിപ്പോകും

കിളികൾ

ചിറകിട്ടടിച്ചുയരും

 

ആ പേറ്റ് നോവിന്

ശേഷം

ഒരു കന്നിപ്രസവം കഴിഞ്ഞ

പെണ്ണിന്റെ മുഖത്തെ

പുഞ്ചിരി

നിങ്ങൾക്ക് കാണാം

അയാളിൽ

 

 

 

 

ReplyReply allForward

 

Share :