Archives / December 2018

വരദേശ്വരി. കെ..
അമ്മയും കുഞ്ഞും.

അമ്മയുടെ മടിയില്‍
തലചായ്ച് ഉറങ്ങുന്ന കുഞ്ഞിന്
അമ്മയുടെ അതേ നിറം.
ഇന്നുവരെ മുല കൊടുത്തിട്ടില്ല.
തൊട്ടും തലോടിയും കിടക്കുന്നു.
നാളിതുവരെ വേര്‍പിരിയാത്ത
അമ്മയും കുഞ്ഞും.
വളച്ചുകെട്ടിയ വീട്ടിലെ
വറ്റാത്ത കിണര്‍ പോലെ.
വിശപ്പിന് മരുന്നായി
ഉണര്‍ത്തുപാട്ടിന് താളമായി
അടുക്കളയിലെ പെണ്ണിന്‍റെ
പ്രണയം കണ്ട പഴ യ കണ്ണ്.
ഇന്ന് വൃദ്ധസദനം പൊല്‍
തെങ്ങിന്‍ ചുവട്ടില്‍.!
അമ്മയും കുട്ടിയും വേര്‍ പിരിഞ്ഞു..
പകരം വന്ന പരിഷ്ക്കാരി,
ഒരു ബഹളക്കാരി.
അവള്‍ പരിഹസിക്കുന്നു
“അമ്മിയും കുട്ടിയും വെറും കല്ലാകുന്നു”..

 

Share :