Archives / December 2018

അസീം താന്നിമൂട്
അതുമാത്രം മതി  

എനിക്കു നീ

ചിറകുകളാകേണ്ട.

ഇന്ധനം നിറച്ച

ഇഞ്ചിനുമാകേണ്ട.


പറന്നുയരുകയെന്നാല്‍

അഗാധമായൊരു

ആഴം സൃഷ്ടിക്കലാണ്.


ദൂരം താണ്ടുകയെന്നാല്‍

ഏറെ അകലെയാണെന്ന

ബോധ്യപ്പെടുത്തലാണ്.


നീ തളര്‍ന്നാല്‍,

വറ്റിത്തീര്‍ന്നാല്‍


ആഴം

എന്നെനോക്കി

വായ് പിളര്‍ത്തും.

അകലം

എന്റെ നിശ്ചലതയെ

പരിഹസിക്കും.


എങ്കിലും

കിളിര്‍ക്കാനുള്ള 

നിന്റെ മിടിപ്പ്,

കുതിക്കാനുള്ള

വീര്‍പ്പ്...

അതുവേണം.

അതു

മാത്രം

മതി.

 

 

Share :