Archives / December 2018

ചെറുതാഴം കൃഷ്ണൻനമ്പൂതിരി.
നഷ്ടജന്മം

തനതുമനമറിഞ്ഞിടാതെയല്ലോ ടെലിവിഷമേറ്റു വിവേകമസ്തമിച്ചൂ. വിധിവിഹിതമിതെന്നു ചൊല്ലുമെന്നോ കുതിരകണക്കു കുതിച്ചു പായുമെന്നോ! തലമുറകളിതെത്ര മാറിയെന്നോ, മുറയറിയാതെയഹങ്കരിക്കുമെന്നോ! വിനയമൊരുതരത്തിലും വരുന്നോ? വിജയികളെന്നു നടിച്ചു നാശമെന്നോ! പലവക കഥയും രചിച്ചുതള്ളും പണമതു നേടുവതിന്നു കാമമേറും. ഗുണമതു കുറയുന്നിരുട്ടുകേറും. അലസതയേറ്റു കടുത്തകോപമാകും. ഭരണവിരുതുകൊണ്ടേ കൊള്ളയായീ. പല പല ദർശനമേറ്റുമുട്ടിടുന്നൂ. അഴിമതിപെരുകുന്ന കാലമാണേ, പിരിവു,ജനാധിപരേറ്റു വാഴുമെന്നോ! പല പലയടവും പയറ്റിടുന്നൂ വിലയറിയാതെ തകർന്നു ബാല്യ കാലം. മദമിളകിനടന്നു വിദ്യയെന്നോ- യിതുവിധമങ്ങു കരഞ്ഞു രക്ഷി . താക്കൾ. ശിശുസഹജമിതല്ല മാധ്യമങ്ങൾ വിഷമിതുതന്നെ പകർന്നുനേടു മെന്നും. വളരണമതു ശുദ്ധമാനസത്തിൽ വിളയണമതു കീടമേല്ക്കവേണ്ട! ഗുരുതരമിതു വിദ്യയെന്തിനായോ? സ്വയമൊരു ചിന്ത തെളിഞ്ഞു നേടുമെന്നോ! ഒരുവിധവുമടങ്ങുകില്ലയെന്നോ, തലവിധിയെന്നു പഴിച്ചു നഷ്ടജന്മം! ബഹുരസമിതു മായയെന്നു ചൊല്ലും സ്വഗുണമിരുണ്ടു മനുഷ്യനെന്ന നാട്യം. മികവു മറയുമെങ്കിലും കളിക്കും സകലവുമെന്നിലടങ്ങുമെന്ന വീര്യം! ഗുരുവചനമതേല്ക്കയില്ലയെന്നോ, തനതുഗുണം തിരിയാതെ ലോക മെന്നോ! തലതിരിയുമിതാണ് വിദ്യയെന്നോ, ലയമൊരു ലേശവുമില്ല വിഡ്ഢീ യെന്നോ! ഉദരമതറിയാതെ തീറ്റയേറ്റും ഉടലിതു രോഗമതേറ്റു ജീർണ്ണമാകും. പ്രകൃതി കനിയുകില്ല ദൂരമേറീ. വികൃതിപെരുത്തു ദുരന്തമേറ്റു വാങ്ങീ. മനുജനിതകലും വിശേഷബുദ്ധി, പിഴവുമറിഞ്ഞുപദേശമേല്ക്കയില്ലാ. ഹൃദയകമലമാണു നാകമെന്നോ! വെളിവതു ചന്ദ്രനു സൂര്യനേകു .. മെന്നോ! കമനികളുടെ നാണമെങ്ങുപോയീ, കരയുവതെന്തു വളർത്തുദോഷ മെന്നോ? അഭിനയലഹരിക്കു ചൂഷണന്താൻ അകലുവതാര്?കുടുംബമെങ്ങോ! പണിയിതു ധനലക്ഷലക്ഷ്യമാണേ, തുണിയൊരു ലേശവുമില്ലയാട്ടമല്ലേ, വനിതകളുടെ ശക്തികൂട്ടുവാനായ് വിനയമകറ്റി,വളർത്തിയിഷ്ടലോകം. കഥയറിയുകയില്ലയാട്ടമല്ലേ, കഥയതുമില്ലയുയർന്ന കാമദാഹം. ഉടലിതു തകരുന്നുണർന്നു നോക്കും ഗതിയൊരു ലേശവുമില്ല വീണു പോകും. ശിവ!ശിവ!ശിശുലോകമേയിരുട്ടായ് പല പല മാരണമെന്തു കഷ്ടമെന്നോ. വിവരമധികമെന്നഹങ്കരിക്കും. വിധിയറിയും പൊരുളെങ്ങു കാണു മാരോ? സുഖലഹരിയിലായി ശാസ്ത്രലോകം സുഖമൊരു സ്വപ്നമരീചികയ്ക്കു തുല്യം. മനമതുയരുമാർത്തിരമ്പുമെങ്ങും. തിരികെയണഞ്ഞു ഗുണങ്ങളേല്ക്കു മെന്നോ! ഗതിയിരുളിലതാണു ജന്തുധർമ്മം, ഹൃദയവെളിച്ചമതേറ്റു മനുഷ്യനോ! സ്വയമിതറിയുമന്നിരുട്ടകറ്റും. വെളിവരുളും പൊരുളാത്മബോധ മാണേ! മതപരമറിവങ്ങു മാർഗ്ഗദീപം വിധിയുടെ പാതയിലെന്നുറച്ചുനീങ്ങാം ക്ഷതമകലുവതിന്നു വിഗ്രഹങ്ങ ളെന്നായ്. ക്ഷമയകലുന്നകമേയിരുട്ടുമായീ! ഇസമതിലടിയുന്നഹന്തയോടെ, വസതികളങ്ങു ദുരന്തഭൂമിപോലെ. ധനമനവധി ദുർവ്യയത്തിലെന്നായ് നിനവുകളെന്തതു ദോഷമേറിടുന്നോ! പദ്യം,വൃത്തം-പുഷ്പിതാഗ്ര

Share :