Archives / December 2018

പ്രശാന്ത് എം
നിഴലിന് പറയാനുള്ളത്,




അവന്,
കുതിച്ചു പായുന്നൊരു വണ്ടിയിൽ
മരത്തിനെ പ്രാപിയ്ക്കാനായിരുന്നു
ഇഷ്ടം!

അവന്,
പാളങ്ങൾക്കിടയിൽ
ചിതറിത്തെറിയ്ക്കാനായിരുന്നു 
ഇഷ്ടം!

അവന്,
അന്നനാളം വഴി
കുതിച്ചു പായുന്ന
വിഷത്തിലൂടെ
മരണത്തെ വരിയ്ക്കാനായിരുന്നു
ഇഷ്ടം!

അവന്,
ആകാശം ഒളിഞ്ഞുനോക്കുന്ന
മേൽക്കൂരയിൽ
തൂങ്ങിയാടാനായിരുന്നു
ഇഷ്ടം!

എന്നിട്ടും
പരിചിതപ്പരാജയം
അവനെ 
വേട്ടയാടിക്കൊണ്ടിരുന്നു.

രാത്രിയുടെ മറവിൽ
നിഴലൊന്നു മാറിയ നേരം നോക്കി
എന്തിനായിരുന്നു 
നിങ്ങളവനെ
വെട്ടിവീഴ്ത്തിയത്.

തോൽവി പുതുമയല്ല,
ജയിച്ചത് രാത്രിയാണ്,
പകൽ നിങ്ങളെ 
വെറുതെ വിട്ടേയ്ക്കുമെന്നാണോ
കരുതിയത്, അത് വെറുതെ!

അവനത് 
ഇഷ്ടമായിട്ടുണ്ടാവില്ല, തീർച്ച!




 

Share :