Archives / October 2017

ജോസഫ് ജോർജ് (സൂപ്രണ്ട് ,മാർ ഇവാനിയസ് കോളേജ് )
ആർച്ബിഷപ്പ് മാർഇവാനിയോസും മാർഇവാനിയോസ് കോളേജും

1882 സെപ്റ്റംബര്‍ 8 ന് മാവേലിക്കരയിലെ പുരാതനമായ പണിക്കര്‍ വീട്ടില്‍ തോമാപണിക്കരുടെയും അന്നാമ്മയുടെയും മകനായി മാര്‍ ഇവാനിയോസ് ജനിച്ചു. പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്‍റെയും ഫലമായി ഈ ശിശു പഠനത്തിലും സ്വഭാവത്തിലും മികച്ചവനായിരുന്നു

. മലങ്കര മെത്രാനായിരുന്ന പുലിക്കോട് മാര്‍ ദിവന്നാസ്യോസ് മാവേലിക്കര പുതിയകാവ് പള്ളിയില്‍ വന്നപ്പോള്‍ ഗീവര്‍ഗ്ഗീസ് അച്ചന്‍ എന്ന പേരില്‍ കുഞ്ഞുനാളില്‍ അറിയപ്പെട്ടിരുന്ന ബാലനെ സഭാശുശ്രൂഷയ്ക്ക് വിടണമെന്നും കോട്ടയത്തുകൊണ്ടുപോയി പഠിപ്പിച്ചുകൊള്ളാമെന്നും പറഞ്ഞു. 1897-ല്‍ പഴയ സെമിനാരിയില്‍ പി. റ്റി. ഗീവര്‍ഗ്ഗീസ് എന്ന നാമധേയത്തില്‍ പഠനനം തുടങ്ങി. 1898 സെപ്റ്റംബര്‍ 20 ന് പതിനാറാമത്തെ വയസ്സില്‍ ശെമ്മാശ പട്ടം സ്വീകരിച്ചു. തദവസരത്തില്‍ പി. റ്റി. ഗീവര്‍ഗ്ഗീസ് ഒരു പ്രതിജ്ഞയെടുത്തു. എനിക്ക് ജന്മം നല്‍കിയ സമുദായത്തന്‍റെ ആദ്ധ്യാത്മിക നവീകരണത്തിന് ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുന്നു.പുലിക്കോട്ടു തിരുമേനിയുടെ തീരുമാനപ്രകാരം ഗീവര്‍ഗ്ഗീസ് ശെമ്മാശനെ ഉപരിപഠനാര്‍ത്ഥം മദ്രാസ് ക്രിസ്ത്യന്‍ കോളേജിലയച്ചു. അവിടെ നിന്നും എം. എ. പാസ്സായി. പില്‍ക്കാലത്ത് എം. എ. അച്ചന്‍ എന്ന പേരിലറിയപ്പെട്ടു.

വിദ്യാഭ്യാസ വിചക്ഷണന്‍
ഒരു സമൂഹത്തിലെ അംഗങ്ങള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തിന്‍റെ തോതും മേന്മയും അനുസരിച്ചാണ് ആ സമൂഹത്തിന്‍റെ സര്‍വ്വതോന്മുഖമായ പുരോഗതി. വ്യക്തികളും വികസനത്തിലും അദ്ധ്യയനത്തിലും അധ്യാപനത്തിലും എന്നപോലെ വിദ്യാഭ്യാസത്തിന്‍റെ എല്ലാ മേഖലകളിലും വന്ദ്യ പിതാവ് ബദ്ധശ്രദ്ധനായിരുന്നു. പഠനശേഷം സെറാമ്പൂര്‍ കോളേജില്‍ ജോലിയില്‍ പ്രവേശിച്ചു. എം. എ. അച്ചന്‍റെ മുന്നില്‍ ഉന്നത വിദ്യാഭ്യാസവും ത്യാഗസന്നദ്ധതയുമുള്ള ഒരു തലമുറയെ രൂപ വത്ക്കരിക്കാനുള്ള ഒരു വാതില്‍ തുറന്നുകിട്ടി. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും സ്തുത്യര്‍ഹമാംവിധം എം. എ. ബിരുദം കരസ്ഥമാക്കിയ അദ്ദേഹം എം. ഡി. സെമിനാരി ഹൈസ്കൂളില്‍ പ്രിന്‍സിപ്പാളായി ഇരിക്കുമ്പോള്‍ അതിനെന ഒരു കോളേജായി ഉയര്‍ത്തണമെന്ന് ആലോചിച്ചെങ്കിലും സമുദായത്തിലെ കക്ഷിവഴക്കുമൂലം സാധിച്ചില്ല. സഭയുടെ പുരോഗതിക്കും വിദ്യാഭ്യാസ പ്രവര്‍ത്തനനങ്ങള്‍ക്കും സഹായകമാകുമെന്ന് ബോധ്യപ്പെട്ടതിനാലാണ് അദ്ദേഹം സെറാമ്പൂര്‍ സര്‍വ്വകലാശാലയില്‍ പ്രൊഫസര്‍ സ്ഥാനനം സ്വീകരിച്ചത്. വിദ്യാഭ്യാസ വിഷയത്തില്‍ പിതാവിന് സ്വന്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു.

മാര്‍ ഇവാനനിയോസ് കോളേജ് ‍
1925-ല്‍ എം. എ. അച്ചന്‍ മാര്‍ ഇവാനിയോസ് മെത്രോപ്പോലീത്തയായി അവരോധിതനനായശേഷം അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനന മണ്ഡലം കൂടുതല്‍ വിപുലമായി. മാര്‍ ഇവാനിയോസ് കോളേജ് എന്ന വിദ്യാഭ്യാസ സ്ഥാപനം പിതാവിന്‍റെ ഒരു സ്വപ്ന പദ്ധതിയായിരുന്നു. 1949-ല്‍ പിതാവിന്‍റെ സ്വപ്നം സഫലമായി. തിരുവനന്തപുരം എന്ന തലസ്ഥാന നഗരിയില്‍ കാടും വനനവും മൃഗങ്ങളുമുള്ള 400 ഏക്കറില്‍ ഉയര്‍ന്നുനില്‍ക്കുന്ന നാലാഞ്ചിറ കുന്നിന്‍ പ്രദേശത്താണ് തിരുമേനനി മാര്‍ ഇവാനിയോസ് കോളേജ് എന്ന സ്ഥാപനത്തിനന് തുടക്കം കുറിച്ചത്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും വിദ്യാഭ്യാസം വളരെ പിന്നോക്കം നില്‍ക്കുന്ന ഒരു കാലഘട്ടത്തിലാണ് മാര്‍ ഇവാനിയോസ് തിരുമേനനി കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനനങ്ങളെപ്പറ്റി ചിന്തിച്ചുതുടങ്ങിയതും 1949-ല്‍ മാര്‍ ഇവാനിയോസ് കോളേജ് തുടങ്ങിയതും. കോളേജിന്‍റെ പ്രിന്‍സിപ്പാളായി റവ. ഫാ. ബനഡ്ക്ട് ഒ. ഐ. സി. യെ നിയമിച്ചു കൊണ്ട് കോളേജിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. തുടക്കത്തില്‍ രണ്ട് നിലകളിലായി സയന്‍സ് ബ്ലോക്ക് മാത്രമായിട്ടാണ് കോളേജ് ആരംഭിച്ചത്. രണ്ടാംനില താല്‍ക്കാലിക ഹോസ്റ്റലാണ്. ഏതാണ്ട് 150 കുട്ടികള്‍ ഹോസ്റ്റലിലുണ്ട്. ബനഡിക്ട് അച്ചനെന സഹായിക്കാനായി റവ. ഫാ. പിലിപ്പ് സി. പന്തോളിനെ കോളേജിന്‍റെ ബര്‍സറായി നിയമിച്ചു. ഇവര്‍ രണ്ടുപേരും ഹോസ്റ്റലിനേനാട് ചേര്‍ന്നുള്ള മുറികളിലായിരുന്നു താമസം. തുടക്കത്തില്‍ ആണ്‍കുട്ടികള്‍ മാത്രമായിരുന്നു ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍. ഇന്‍റര്‍ മീഡിയറ്റിന്‍റെ ഒന്നാം വര്‍ഷവും ബി. എ. ഒന്നാം വര്‍ഷവും മാത്രമേ തുടങ്ങിയിട്ടുള്ളൂ. യശഃശരീരനായ പ്രൊഫസര്‍ എം. പി. പോള്‍, തമ്പി ഹാരീസ് എന്നീ പ്രഗത്ഭന്മാരെല്ലാം ഇവിടുത്തെ അദ്ധ്യാപകരായിരുന്നു. മാര്‍ ഇവാനിയോസ് തിരുമേനനി കോളേജിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ബന്ധശ്രദ്ധനായിരുന്നു. മലങ്കര സഭയുടെ പുരോഗതിക്ക് ഒരു പരിധിവരെ ഈ കോളേജിന്‍റെ തുടക്കം വളരെയധികം ഗുണം ചെയ്തിട്ടുണ്ട്. കോളേജില്‍ പുതിയ പുതിയ കോഴ്സുകള്‍ തുടങ്ങുന്നതിനും കുട്ടികള്‍ക്ക് പ്രത്യേകമായി ഒരു ഹോസ്റ്റല്‍ സൗകര്യം ആരംഭിക്കുന്നതിനുമായിരുന്നു തിരുമേനിയുടെ ശ്രദ്ധ.

1951 മുതല്‍ 1956 വരെ റവ. ഡോ. എന്‍. എ. തോമസച്ചനായിരുന്നു കോളേജിന്‍റെ പ്രിന്‍സിപ്പാള്‍. ഈ സമയങ്ങളില്‍ കോളേജില്‍ പുതിയ കോഴ്സുകള്‍ക്ക് തുടക്കമിടുകയും ഇതിനാവശ്യ സൗകര്യങ്ങള്‍ കോളേജില്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്തിരുന്നു.1957-ല്‍ കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്ന് കോളേജിന് അഫിലിയേഷന്‍ ലഭിച്ചു. അഫിലിയേഷന്‍ ലഭിച്ചതോടെ ജീവനനക്കാര്‍ക്ക് ശമ്പളം ഗവണ്‍മെന്‍റ് കൊടുക്കുകയും കുട്ടികളില്‍ നിന്നുള്ള ഫീസ് ഗവണ്‍മെന്‍റില്‍ അടയ്ക്കുകയും ചെയ്തു തുടങ്ങി. അതോടുകൂടി കൂടുതല്‍ കോഴ്സുകള്‍ കേരളാ യൂണിവേഴ്സിറ്റി കോളേജിന് അനുവദിച്ചു . 5 വര്‍ഷം കൊണ്ട് പ്രീ-യൂണിവേഴ്സിറ്റി, ഡിഗ്രി, പി. ജി. കോഴ്സുകള്‍ ആരംഭിക്കുകയും കോളേജിന്‍റെ പ്രശസ്തി ഉയരുകയും ചെയ്തു. 1961-ല്‍ കാളാച്ചേരി അച്ചന്‍ റിട്ടയര്‍ ചെയ്തു.

ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ മലങ്കര സഭയിലെതന്നെ വൈദികന്‍ റവ. ഡോ. ഗീവര്‍ഗ്ഗീസ് പണിക്കര്‍, 1961-ല്‍ മാര്‍ ഇവാനിയോസ് കോളേജിന്‍റെ സാരഥിയായി സ്ഥാനമേറ്റു. മാര്‍ ഇവാനിയോസ് തിരുമേനിയുടെ കുടുംബാംഗം കൂടിയായ പണിക്കരച്ചന്‍ 18 വര്‍ഷമാണ് (1961-1976) ഈ കോളേജിനെ നയിച്ചത്. കോളേജിനേനാടൊപ്പംതന്നെ പണിക്കരച്ചന്‍റെ പേരും അറിഞ്ഞുതുടങ്ങി. കോളേജിനെ ഒരു മിക്സഡ് കോളേജായി മാറ്റാനനുള്ള തന്‍റേടം അച്ചന്‍ കാണിച്ചു. അങ്ങനെ സ്ത്രീ വിദ്യാഭ്യാസത്തെക്കൂടി അച്ചന്‍ ഉയര്‍ത്തുകയായിരുന്നു. കോളേജില്‍ ഹോസ്റ്റര്‍ സൗകര്യം ഉള്ളതിനാല്‍ കേരളത്തിന്‍റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെയുള്ള പ്രഗത്ഭരായ ആള്‍ക്കാര്‍ ഈ കോളേജില്‍ പഠിച്ചിരുന്നുവെന്നുള്ളത് കോളേജിന്‍റെ പ്രശസ്തി വളരെയധികം ഉയര്‍ത്തിയിരുന്നു. 1970 കളിലാണ് പ്രഗത്ഭനായ മുന്‍ ചീഫ് സെക്രട്ടറി ശ്രീ. കെ. ജയകുമാര്‍, മുന്‍ മന്ത്രിയും വളരെക്കാലം എം.എല്‍.എ. യുമായിരുന്ന അന്തരിച്ച ടി. എം. ജേക്കബ്ബ്, പ്രശസ്ത സിനിമാതാരമായ ശ്രീ. ജഗതി ശ്രീകുമാര്‍, ഇപ്പോഴത്തെ മനനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജെ. ബി. കോശി എന്നിവരെപ്പോലെയുള്ളവര്‍ ഈ കോളേജിലാണ് പഠിച്ചിരുന്നത്.

അച്ചന്‍റെ റിട്ടയര്‍മെന്‍റ് കാലമാണ് പിന്നീട് ഓര്‍മ്മ വരുന്നത്. ഇന്നത്തെ അറിയപ്പെടുന്ന സിനിമാ നടനായ ശ്രീ. ജഗദീഷാണ് അന്ന് കോളേജിലെ ചെയര്‍മാന്‍. അതുപോലെ അദ്ദേഹം കേരളാ സര്‍വ്വ കലാശാലയില്‍ കലാതിലകവുമായിരുന്നു. അക്കാലത്ത് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ വളരെ ഒത്തൊരുമ ഉണ്ടായിരുന്നു. 1979-ല്‍ അച്ചന്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. പണിക്കരച്ചനെ വിദ്യാര്‍ത്ഥികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച ഒരു റിട്ടയര്‍മെന്‍റായിരുന്നു അത്. അത് കാണാനനുള്ള ഭാഗ്യം ഈ ലേഖകനുണ്ടായി എന്നുള്ളത് ഏറെ സന്തോമുണ്ടാക്കുന്നു. അന്നുള്ള അദ്ധ്യാപകര്‍ ഒരു കാര്‍ വാങ്ങി കൊടുത്താണ് അച്ചനേനാടുള്ള സ്നേനഹം പ്രകടിപ്പിച്ചത്.

1979-ല്‍ വളരെക്കാലം കോളേജിന്‍റെ ബര്‍സറായിരുന്ന ജോര്‍ജ്ജ് മലഞ്ചരുവിലച്ചന്‍ പ്രിന്‍സിപ്പ ലായി ചാര്‍ജ്ജെടുത്തു. അച്ചന്‍ വളരെ തന്ത്രജ്ഞനായിരുന്നു. സഭയോടും സ്ഥാപനത്തോടും വളരെ സ്നേഹമുള്ള ആളായിരുന്നു. മലങ്കരസഭയിൽ നിന്ന് അദ്ധ്യാപകരെ തെരഞ്ഞടുത്ത് നിയമിക്കുന്നതിന് പ്രേത്യേക പരിഗണന നല്കിരുന്നു . വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെ കണ്ടുപിടിച്ചു സ്കോളർഷിപ്പുകളും മറ്റും നൽകി ഉന്നതനിലവാരത്തേക്ക് ഉയർത്തിക്കൊണ്ടുവരാൻ അച്ചൻ പ്രേത്യേകം ശ്രദ്ധിച്ചിരുന്നു . അച്ചന്റെ കുടുംബം ഈ സഭക്കും സ്ഥാപനത്തിനും നല്കിട്ടുള്ള സംഭാവനകൾ വളരെ വലുതാണ്. 1984-ല്‍ മലഞ്ചരുവിലച്ചന്‍ വിരമിച്ചു.

1984-ല്‍ റവ. ഡോ. തോമസ് കൊട്ടാരത്തില്‍ കോളേജിന്‍റെ സാരഥിയായി. ഡോക്ടര്‍ എന്ന പദവിയ്ക്ക് ഏറ്റവും അനനുയോജ്യനായ അദ്ധ്യാപകന്‍. ഈ കോളേജിലെ തന്നെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയായ ഒരു വൈദികന്‍ പ്രിന്‍സിപ്പാളായി വരുന്നത് ഒരു പ്രത്യേകത തന്നെയാണ്. വിദ്യാഭ്യാസത്തിനന് മുന്‍തൂക്കം കൊടുത്തുകൊണ്ടായിരുന്നു അച്ചന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും. ഈ കാരണത്താല്‍ തന്നെ യൂണിവേഴ്സിറ്റി തലത്തില്‍ ഓരോ ഡിപ്പാര്‍ട്ടുമെന്‍റും മത്സരിച്ച് റാങ്കുകള്‍ വാരിക്കൂട്ടുമായിരുന്നു. കലാപരമായ കാര്യത്തിലാണെങ്കിലും മാര്‍ ഇവാനിയോസ് തന്നെയാണ് മുന്‍പന്തിയില്‍. അതിപ്പോഴും തുടരുന്നുവെന്നത് പ്രത്യേകം സ്മരണീയമാണ്. ആദ്യമായി ഈ കോളേജില്‍ കമ്പ്യൂട്ടറൈസേഷന്‍ കൊണ്ടുവന്നത് കൊട്ടാരത്തിലച്ചനനാണ്. കോളേജിലെ ഏറ്റവും പ്രയാസമേറിയ ജോലിയാണ് അഡ്മിഷന്‍ സമയത്തെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കല്‍. അച്ചന്‍റെ കാലത്താണ് കമ്പ്യൂട്ടര്‍ വഴി റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി തുടങ്ങിയത്.

കോളേജിന്‍റെ കാമ്പസ് അടച്ചെടുക്കുന്നതിലും കോളേജിന്‍റെ മെയിന്‍ ഗേറ്റ് പണിതുയര്‍ത്തുന്നതിലും അച്ചന്‍ സഹിച്ച ത്യാഗങ്ങള്‍ കോളേജിനേനാടുള്ള അച്ചന്‍റെ മാനസിക അടുപ്പത്തെയാണ് കാണിക്കുന്നത്. 1991-ല്‍ കൊട്ടാരത്തിലച്ചന്‍ റിട്ടയര്‍ ചെയ്തു.

1991-ല്‍ ഡോ. കെ. എം. വര്‍ഗ്ഗീസ് സാര്‍ പ്രിന്‍സിപ്പാളായി. കൊട്ടാരത്തിലച്ചന്‍റെ പിന്‍തുടര്‍ച്ചക്കാരനനായിരുന്നതുകൊണ്ട് റിട്ടയര്‍മെന്‍റിന് ഒരു വര്‍ഷം മാത്രം കൂടി ഉണ്ടായിരുന്ന അദ്ദേഹത്തിന്‍റെ കോളേജ് ഭരണം സുഗമമായി കൊണ്ടുപോകാന്‍ കഴിഞ്ഞു.

1992-ല്‍ ഡോ. ആന്‍റണി ഈപ്പന്‍ സാര്‍ കോളേജിന്‍റെ പ്രിന്‍സിപ്പാളായി ചാര്‍ജ്ജെടുത്തു. അദ്ധ്യാപകരുമായും വിദ്യാര്‍ത്ഥികളുമായും വളരെയധികം സൗഹൃദം ഉണ്ടാക്കിയെടുത്ത ഒരു വ്യക്തിയായിരുന്നു ഡോ. ആന്‍റണി ഈപ്പന്‍. കേരള യൂണിവേഴ്സിറ്റിയില്‍ യു. ജി. സി. നിയമങ്ങള്‍ ആദ്യമായി നടപ്പിലാക്കിയ കാലമായിരുന്നു അത്. സാറിന്‍റെ കാലത്താണ് യു. ജി. സി. യുടെ NAAC ആദ്യമായി കോളേജ് സന്ദര്‍ശിക്കുന്നത്. കേരളത്തിലെ ഏറ്റവും നനല്ല കോളേജിനുള്ള NAAC ന്‍റെ അംഗീകാരം നേടിയെടുത്തത് സാറിന്‍റെ കാലത്താണ്. കേരള യൂണിവേഴ്സിറ്റിയിലെ സിന്‍ഡിക്കേറ്റ് അംഗം കൂടിയായിരുന്നു അദ്ദേഹം. 1999-ല്‍ കോളേജിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷം വളരെ ഗംഭീരമായി നടത്താനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി.

2000-ല്‍ ഡോ. ആന്‍റണി ഈപ്പന്‍ സാര്‍ വിരമിച്ചു. അതിനെ തുടര്‍ന്ന് റവ. ഫാ. ഡാനനിയേല്‍ കുഴിത്തടത്തില്‍ കോളേജിന്‍റെ പ്രിന്‍സിപ്പാളായി ചാര്‍ജ്ജെടുത്തു. അച്ചന്‍റെ കാലത്താണ് രണ്ടാമത്തെ NAAC കോളേജ് സന്ദര്‍ശിക്കുന്നത്. അവര്‍ക്ക് കോളേജിന്‍റെ പ്രവര്‍ത്തനനങ്ങള്‍ വളരയധികം ഇഷ്ടപ്പെടുകയും ഏറ്റവും നല്ല കോളേജിനുള്ള എ ഗ്രേഡ്നല്‍കുകയും ചെയ്തു. ആന്‍റണി ഈപ്പന്‍ സാര്‍ തുടക്കംകുറിച്ച കോളേജിന്‍റെ മുന്‍വശത്തുകാണുന്ന മനേനാഹരമായ ചാപ്പലിന്‍റെയും അതിനേനാട് ചേര്‍ന്നുള്ള സ്ഥാപനനങ്ങളുടെയും പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനനം ആരംഭിച്ചത് അച്ചന്‍റെ കാലത്താണ്. കോളേജ് ഓഫീസിനേനാട് ചേര്‍ന്ന് ലോകോത്തര നനിലവാരമുള്ള മാര്‍ ഗ്രിഗോറിയോസ് ഹാള്‍ പണികഴിപ്പിച്ചതും. കോളേജിന്‍റെ പുറകുവശത്തുകാണുന്ന റിസര്‍ച്ച് സെന്‍ററിന്‍റെ പണിക്ക് തുടക്കം കുറിച്ചതും അച്ചനനാണ്.

2006-ല്‍ റവ. ഫാ. ഡാനനിയേല്‍ കുഴിത്തടത്തില്‍ അച്ചന്‍ റിട്ടയര്‍ ചെയ്തു. തുടര്‍ന്ന് 2006-ല്‍ റവ. ഡോ. സാമുവേല്‍ കാട്ടുകല്ലില്‍ (തിരുവനന്തപുരം അതിരൂപതയുടെ ഇപ്പോഴത്തെ സഹായമെത്രാനനായ സാമുവല്‍ മാര്‍ ഐറോനനിയോസ് പിതാവ്) പ്രിന്‍സിപ്പാളായി ചാര്‍ജ്ജെടുത്തു. അച്ചന്‍ വളരെ കാലം ഈ കോളേജില്‍ മലയാളം അദ്ധ്യാപകനും കോളേജിന്‍റെ ബര്‍സാറുമായിരുന്നു. അതിനാല്‍ കോളേജുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളെയും പറ്റി അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. ഒത്തൊരുമയോടുകൂടി കോളേജ് നനടത്തിക്കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നു. കൊട്ടാരത്തിലച്ചനെപ്പോലെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയാണ് മാര്‍ ഐറേനനിയോസ് തിരുമേനി.

പിന്നീട് 2007-ൽ Dr മാത്യു മനക്കരക്കാവിലച്ചൻ കോളേജിന്റെ ചുമതല ഏറ്റെടുത്തു. കൊട്ടാരത്തിലച്ചനെ ഓർമ്മപ്പെടുത്തുന്ന തരത്തിലായിരുന്നു പ്രവൃത്തികൾ. ഒന്നു രണ്ടു വ്യത്യാസങ്ങൾ മാത്രം. ഉറക്കെ സംസാരിക്കുകയും ഉച്ചത്തിൽ ചിരിക്കുകയും ചെയ്യുന്ന വ്യക്തി. എല്ലാ കാര്യത്തിലും കൂട്ടായ ഒരു ചർച്ച അച്ചന്റെ മുഖമുദ്രയായിരുന്നു. കോളേജിന്റെ ബർസാറും ഹോസ്റ്റൽ വാർഡനും അദ്ധ്യാപകനും ഒക്കെയായി വളരെക്കാലം പ്രവർത്തിച്ചു. അതിലുമുപരി ഒരു പൂർവ്വ വിദ്യാർത്ഥി കൂടിയാണ്. അച്ചന്റെ റിട്ടയർമെന്റിന് ശേഷമാണ് NACC ടീം വന്നതെങ്കിലും അതിന് വേണ്ടതെല്ലാം അച്ചൻ ചെയ്തിരുന്നു. കോളേജിന്റെ ഉയർന്നു നില്ക്കുന്ന ടവറിന്റെ ഗ്ലാസുകൾ മാറ്റി വൃത്തിയാക്കിയത്, കോളേജിനോട് ചേർന്നുള്ള ഗേറ്റ് പണി കഴിപ്പിച്ചത്, ലൈബ്രറിയും ഓഫീസും ആധുനികവൽക്കരിച്ചത്, എല്ലാ ഡിപ്പാർട്ടുമെന്റുകളും കമ്പ്യൂട്ടറൈസേഷൻ നടത്തിയത് ഇവയെല്ലാം അച്ചന്റെ കാലത്തെ നേട്ടങ്ങളാണ്.ഇതിനെല്ലാം അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പൂർണ പിന്തുണ അച്ചന് ലഭിച്ചിരുന്നു

2011 ൽ ഡോ.K M ഫ്രാൻസിന് പ്രിൻസിപ്പാളായി ചാർജ്ജെടുത്തു. ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റ് ഹെഡായിരുന്ന ഈ അദ്ധ്യാപകൻ സൗമ്യനും ശാന്തനും മികച്ച അദ്ധ്യാപകനും കൂടിയാണ്. യു.ജി.സി യുടെ NAAC ടീം കോളേജിൽ മൂന്നാം തവണ സന്ദർശനത്തിന് വന്നത് സാറിന്റെ കാലത്താണ്. കോളേജിന്റെ പ്രവർത്തനങ്ങൾ കണ്ട NAAC ടീം ഏറ്റവും നല്ല കോളേജിന്നുള്ള A grade നല്കുകയും ചെയ്തു. എല്ലാവരേയും ഒത്തൊരുമയോടെ കൊണ്ടു പോകുന്നതിനുള്ള ഒരു പ്രത്യേക കഴിവ് സാറിന്റെ സ്വഭാവ മഹിമയായി ചൂണ്ടിക്കാണിക്കുന്നു. 2013 ൽ ഫ്രാൻസിസ് സാർ റിട്ടയർ ചെയ്തു. കോളേജിലെ ഏറ്റവും സീനിയറായ അദ്ധ്യാപകൻ എന്ന നിലയിൽ 2013 ൽ Dr മാത്യു സാറിനെ പ്രിൻസിപ്പാളായി തിരഞ്ഞെടുത്തു. ഈ കോളേജിലെ തന്നെ പൂർവ്വ വിദ്യാർത്ഥി, അദ്ധ്യാപകൻ എന്നീ നിലകളിൽ കോളേജിനോട് വളരെയധികം കടപ്പാടുള്ള വ്യക്തി കൂടിയാണ് അദ്ദഹം. ആരേയും വെറുപ്പിക്കാത്ത ഒരു വ്യക്തിത്വം അദ്ദേഹത്തിന്റെ മുഖമുദ്രയാണ്. സ്വയം ഭരണാവകാശം കിട്ടുന്നതിനുള്ള കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 13 കോളേജുകളിൽ ഒരു കോളേജായി നമ്മുടെ കോളേജിനെ തിരഞ്ഞെടുത്തു എന്നത് മാത്യു സാറിന്റെ കാലത്ത് അഭിമാനിക്കാവുന്ന ഒന്നാണ്. 2013 ൽ Dr മാത്യു ചെറിയാൻ സാർ വിരമിച്ചു. 2014 ഏപ്രിൽ ഒന്നാം തീയതി കോളേജിന്റെ പുതിയ സാരഥിയായി റവ.ഡോ. ജിജി തോമസ് നിയമിതനായി. മാർ ഇവാനിയോസ് കോളേജ് അതിന്റെ ഒരു സവിശേഷ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുന്ന ഈ അവസരത്തിൽ ഒരു ദൈവ നിയോഗമെന്നവണ്ണം ഈ കോളേജിന്റെ അമരക്കാരനായി സേവനം ചെയ്യുന്ന ബഹു. ജിജി അച്ചൻ വിദ്യാർത്ഥികളുടെ മനസ്സിൽ ഇടം നേടിയ ഒരു അദ്ധ്യാപകനാണ്. സ്നേഹപൂർവ്വമായ സാന്നിധ്യവും ശാലീനമായ സമീപനവും പക്വമായ ചിന്തകളും പരിധിയേൽപ്പിക്കാത്ത ത്യാഗസന്നദ്ധതയും നിസ്വാർത്ഥമായ സേവനവും വിശാലമായ കാഴ്ചപ്പാടുകളും അച്ചനെ വ്യത്യസ്തനാക്കുന്നു.

മാര്‍ ഇവാനിയോസ് തിരുമേനനിയുടെയും മലങ്കര സഭയുടെയും സ്വപ്നപദ്ധതിയായ മാര്‍ ഇവാനനിയോസ് കോളേജ് ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്നു. ലോകത്തിന്‍റെ ഏതു കോണിലും പൂര്‍വ്വവിദ്യാര്‍ത്ഥികളുള്ള ഈ കോളേജിനെ ഒരു കാലത്ത് മാര്‍ ഇവാനിയോസ് യൂണിവേഴ്സിറ്റി എന്ന് അറിയപ്പെടുന്നതിന് കഴിയട്ടെ.

Share :

Photo Galleries