Archives / December 2018

സുധ തെക്കെമഠം
നിലാവ്


             

നിലാവിന്റെ നിറമെന്താണ്?

നിന്റെ മിഴിയ്ക്കുള്ളിൽ

എന്റെ നിറങ്ങൾ പെയ്ത

നിമിഷങ്ങളിൽ നിലാവ് 

പൊൻ കസവു പോലെ മിന്നി.

സ്വപ്നങ്ങൾ നെയ്തുകൂട്ടിയ രാവിറമ്പിൽ നിലാവേ നീയെനിക്ക് വെള്ളിക്കൊലുസായിരുന്നു.

 കിനാവിലേയ്ക്ക് ചരൽക്കാറ്റു

വീശിയ സന്ധ്യയിൽ 

അപരിചിതത്വത്തിന്റെ

വരണ്ട നിറംചാലിച്ച

തിരശ്ശീലയായി നീ .

മാഞ്ഞു പോയ

പ്രണയനിലാവിന്

ഇരുട്ടിന്റെ കറുപ്പ്

ഋതുക്കളുടെ വേഷപ്പകർച്ചയിൽ മുങ്ങിത്തെളിഞ്ഞ് വീണ്ടും ഒരു

പൊൻ നിലാവ് മുന്നിൽ.

സിരകളിൽ ലഹരിയൂട്ടി

നിലാ പൂക്കളുടെ പ്രണയം.

ഈ മോഹത്തുരുത്തിൽ

ഞാൻ നിലാവാകുന്നു

Share :