Archives / December 2018

അനാമിക യൂ എസ്
തളിർ ബാഷ്പം -

 

 

 

മുരളീരവം വന്നു മെല്ലെയെൻ,

കർണ്ണങ്ങൾ -

ഒഴിയാതെ ഒരു പീലീ ചൂടി!

 

അലയായ് തെളിയുന്ന -

കന്ധങ്ങളിങ്ങനെ,

കാർവർണ്ണനെ വന്നു തൂകീ!

 

പതനങ്ങളെന്നിലൊന്നറിയാതെ -

മിഴികളിൽ ....

സ്നിഗ്ധമാം സ്വരരാഗം വീശി !

 

കരയുവാനറിയാതെ ,

ഏകയായ് ഞാനൊന്നു -

അരുമയായൊന്നേറ്റു പാടി!

 

ഒരു മയിൽപ്പീലി വന്നറിയാതെ,

തളിരായി .... ധ്രുതമായി .....!

അരികെ തലോടി!

 

ജീർണ്ണമായെൻ ബാഷ്പം -

ഓരോന്നായി അവനിയിൽ,

ശ്വേതാംബരം പോലെ .... പൂത്തുലഞ്ഞു!

Share :