Archives / October 2017

ജോസ് ചന്ദനപ്പള്ളി
ഏവോൺ നദിക്കരയിലെ രാജഹംസം

വിശ്വസാഹിത്യകാരനായ ഒരിംഗ്ലീഷുകാരന്‍റെ പേര് പറയാനാവശ്യപ്പെട്ടാല്‍ ആദ്യം പറയുന്ന പേരെന്താകും? പല പേരുകള്‍ പറയാനാകും.പക്ഷേ നാടകകൃത്താണെന്ന പേരില്‍ ആദ്യം ഓര്‍മ്മയിലെത്തുന്നത് വില്യം ഷേക്സ്പിയറാകും.

ഷേക്സ്പിരിയന്‍ കാലഘട്ടമെന്നുപോലും വിശേഷിപ്പിക്കപ്പെടുന്ന ഇംഗ്ലീഷ് സാഹിത്യചരിത്രമുണ്ട് . അദ്ദേഹത്തിന്‍റെ ബാല്യകാലവും ജീവചരിത്രവും അറിയാനാഗ്രഹമില്ലേ ? ഏതു കവിയെയോ, കലാകാരനെയോ പഠിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ജീവചരിത്രത്തിനും അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തേയും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്

1564 ഏപ്രില്‍ 23 ന് ഇംഗ്ലകുില്‍ വാര്‍വിക്ഷയര്‍ നഗരത്തിലുള്ള സ്ട്രാറ്റ്ഫോര്‍ഡ-് അപോണ്‍ - ഏവോണില്‍ ജോണ്‍ ഷേക്സ്പിയറിന്‍റെയും മേരി ആര്‍ഡന്‍റെയും മകനായി വില്യം ഷേക്സ്പിയര്‍ ജനിച്ചു. 1616 ഏപ്രില്‍ 23 ന് തന്‍റെ 52-ാം പിറന്നാള്‍ ദിനത്തിലാണ് ഷേക്സ്പിയര്‍ മരിച്ചത് എന്ന പ്രത്യേകതയും ഈ ദിനത്തിനുണ്ട് . പിതാവ് ജോണ്‍ ഷേക്സ്പിയര്‍ സ്ട്രാറ്റ്ഫോര്‍ഡില്‍ മുന്‍സിപ്പല്‍ കൗണ്‍സിലറും 1557-ല്‍ മേയറുമായിരുന്നു. പള്ളിരേഖ അനുസരിച്ച് ഏപ്രില്‍ 26-1564 നാണ് ഷേക്സ്പിയറിനെ മാമോദീസാ മുക്കിയത്. അതുകൊകുാണ് സെന്‍റ് ജോര്‍ജ്ജ് ദിനം കൂടിയായ ഏപ്രില്‍ 23-ന് ഷേക്സ്പിയര്‍ ജനിച്ചതെന്ന് വിശ്വസിച്ചുപോരുന്നത്.

അദ്ദേഹത്തിന്‍റെ ചെറുപ്പകാലത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും സ്ട്രാറ്റ് ഫോര്‍ഡിലെ കിംങ് എഡ്വേര്‍ഡ്6 സ്കൂളിലാണ് പഠിച്ചത് എന്നാണ് മിക്ക ജീവചരിത്രകാരന്മാരും അനുമാനിക്കുന്നത്. അന്ന് ഇംഗ്ല കുിലെ സ്കൂളുകളിലെ പതിവനുസരിച്ച് ലത്തീന്‍ ഭാഷയിലും ക്ലാസിക്കല്‍ സാഹിത്യത്തിലും തീവ്രമായ പഠനം അദ്ദേഹത്തിന് കിട്ടിയിട്ടുകുാവാം. പിതാവിനെ സാമ്പത്തികമായി സഹായിക്കുന്നതിന് 13-ാംമത്തെ വയസ്സില്‍ പഠനം നിര്‍ത്തിയതായി വിശ്വസിക്കപ്പെടുന്നു. ഷേക്സ്പിയര്‍ പതിനെട്ടാമത്തെ വയസ്സില്‍ ഇരുപത്തിയാറുകാരിയായ ആന്‍ഹാതവേ എന്ന യുവതിയെ വിവാഹം കഴിച്ചു. വിവാഹത്തിന് ആറ് മാസത്തിന് ശേഷം ആന്‍ തന്‍റെ ആദ്യപുത്രിയായ സൂസന്ന ഹാളിന് ജന്മം നല്‍കി. 2 വര്‍ഷത്തിന് ശേഷം ഹാംനെറ്റ് എന്നും ജൂഡിത്ത് എന്നും പേരുള്ള ഇരട്ടകുട്ടികള്‍ കൂടി ഷേക്സ്പിയറിന് ഉണ്ടായി.

450 വര്‍ഷം മുമ്പുള്ള ലോകത്തെയും ഇംഗ്ലകുിനെയും നിങ്ങള്‍ക്ക് സങ്കല്‍പിക്കാന്‍ പോലും ബുദ്ധിമുട്ടാകും. വിശ്വസാഹിത്യകാരനായും നാടകചാര്യനായും ഷേക്സ്പിയര്‍ എത്തിപ്പെട്ടതിന്‍റെ പിന്നിലൊരു കഥയുണ്ട് .

സാഹിത്യ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നുമാണ് വിശ്വസാഹിത്യകാരന്‍ ഉകുായത്. പിതാവായ ജോണ്‍ ഷേക്സ്പിയര്‍ ഒരു കച്ചവടക്കാരനായിരുന്നു. 1587-ല്‍ ഷേക്സ്പിയറിന്‍റെ ജന്മനഗരമായ വാര്‍വിക്ഷയറിലെ സ്ട്രാറ്റ്ഫോര്‍ഡില്‍ ക്വിന്‍സ്മെന്‍ എന്ന നാടക സംഘം എത്തിയതായി പറയപ്പെടുന്നു. നട ന്മാരില്‍ ഒരാള്‍ പെട്ടെന്ന് മരിച്ചതിന്‍റെ അഭാവം ഷേക്സ്പിയര്‍ നികത്തിയിട്ടുകുാവാം. സാധാണക്കാരില്‍ നിന്ന് വിശ്വസാഹിത്യത്തിലേക്കും വിശ്വകവിയിലേക്കുമുള്ള ഷേക്സ്പിയറിന്‍റെ ഉയര്‍ച്ച വിശദീകരിക്കാനാവാത്ത ഒന്നാണ്. അസൂയാലുക്കള്‍ അദ്ദേഹത്തെപ്പറ്റി പറഞ്ഞു പരത്തിയ പേരുകു് ڇപുറം മോടിക്കാരനായ തട്ടിപ്പുവീരന്‍An upstart crow beautified with our feathers

ഇയാളെങ്ങനെ വിശ്വസാഹിത്യകാരനായി? ڇസൂര്യനസ്തമിക്കാത്ത രാജ്യം തകര്‍ന്നാലും ബ്രിട്ടീഷുകാര്‍ക്ക് ഷേക്സ്പിയര്‍ ഉകുല്ലോ?ڈ എന്ന് കാര്‍ലൈലിനെപ്പോലെയുള്ളവരെ കൊണ്ടും പറയിപ്പിക്കാനിടം കൊടുക്കുന്ന എന്തു മാസ്മരികതയാണ് അദ്ദേഹത്തിനുള്ളത്? സാഹിത്യപാരമ്പര്യമോ, പാണ്ഡിത്യമോ ഇല്ലാതെ ലനില്‍ വന്ന് പ്രശസ്തനായ ഷേക്സ്പിയറെ മറ്റ് നാടകകൃത്തുക്കള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. സാഹിത്യനിരൂപകന്മാരും ബെന്‍ജോണ്‍സനെപ്പോലുള്ള ബുദ്ധിജീവികളും കുത്തുവാക്കുകള്‍ കൊകു ് ഷേക്സ്പിയറിനെ വേദനിപ്പിച്ചിരുന്നു. എന്നല്‍ ഷേക്സ്പിയറിന്‍റെ മരണശേഷം ഉജ്വലമായ പ്രശംസകളാണ് ബെന്‍ജോണ്‍സണ്‍ കവിയ്ക്കുമേല്‍ വാരിക്കോരി ചൊരിഞ്ഞത്. ڇഏവണ്‍നദിയിലെ രാജഹംസം എന്ന് ഷേക്സ്പിയറിനെ വിശേഷിപ്പിച്ചത് അദ്ദേഹത്തെ അനശ്വരനാക്കി.

ഇത്രയേറെക്കാലം മനുഷ്യ മനസ്സുകളില്‍ നിറഞ്ഞുനിന്നിട്ടുള്ള, സാഹിത്യ മനസ്സിനെ അതിന്‍റെ സമസ്തഭാവങ്ങളെ, അതിന്‍റെ അപ്രവചനീയതകളെ ഇത്ര അടുത്തറിഞ്ഞ സാഹിത്യകാര ന്മാരില്‍ അദ്ദേഹത്തെ അതിശയിക്കുന്നത് ഒരുപക്ഷേ വ്യാസന്‍ മാത്രമായിരിക്കും. കവിതയില്‍ കാളിദാസനും, നാടകത്തില്‍ വ്യാസനും ഭാരതീയ സാഹിത്യത്തിലെ വിശ്വപൗരന്മാരാണ്. ഷേക്സ്പിയറിനുശേഷം ഇംഗ്ലീഷിലും മറ്റ് ലോക നാടക പ്രസ്ഥാനങ്ങളിലും അദ്ദേഹത്തിന്‍റെ സ്വാധീനം മാറ്റിവയ്ക്കാനാവില്ല. എലിസബേത്തന്‍ യുഗത്തില്‍ ലഭ്യമായ എല്ലാ വിജ്ഞാനങ്ങളും സാംക്ഷീകരിച്ച് നിരതിശങ്ങളായ നിരവധി സാഹിത്യസൃഷ്ടികള്‍ അദ്ദേഹം നടത്തി. 154 ഭാവഗീതങ്ങളും (സൊനറ്റ) 37 നാടകങ്ങളും ഏതാനും ആഖ്യാനകവിതകളും അദ്ദേഹം രചിച്ചു. ഗ്രീക്കു ദുരന്തനാടകങ്ങളെ വെല്ലുന്നതാണ് അദ്ദേഹത്തിന്‍റെ ട്രാജഡികള്‍. കാവ്യഭാഷയില്‍ അദ്ദേഹം കാളിദാസനെ അതിശയിപ്പിച്ചു. അരിസ്റ്റോഫെനിസിനെ ലജ്ജിപ്പിക്കുന്ന ശുഭാന്ത നാടകങ്ങള്‍ എഴുതി. നൂതന വാക്കുകളാലും പുത്തന്‍ പ്രയോഗങ്ങളാലും ആംഗഗലേയഭാഷയെ സര്‍വാംഗ സുന്ദരിയാക്കി.

ഷേക്സ്പിയറിന്‍റെ നാടകങ്ങളില്‍ ഏത് നാടകമാണ് പ്രധാനപ്പെട്ടത് എന്ന ചോദ്യം അപ്രസക്തമാണ്. ഓരോ നാടകത്തിനും അതിന്‍റേതായ പ്രത്യേകതകള്‍ ഉണ്ട് . എങ്കിലും റേറ്റിംഗുകള്‍ പരിശോധിച്ചാല്‍ 10 നാടകങ്ങളെ വളരെ പ്രധാനപ്പെട്ടത് എന്ന് വിശേഷിപ്പിക്കാം. 1 Hamlet 2 Romeo and Juliet 3 Hentry 4 A Midnights Dream 5 Macbath 6 Richard 3 7 Julius Caesar 8 Twelfth Night 9 The taming of the Shrew 10 Othelloഎന്നിങ്ങനെയാണ്. The Royal Shakespearen Company 1879-ല്‍ റേറ്റിംഗ് നടത്തിയത്. വേറെ പല തരത്തിലുള്ള റേറ്റിംഗ് ലിസ്റ്റുകളും നിലവിലുണ്ട് . എന്നാല്‍ എല്ലാ ലിസ്റ്റിലും ഒന്നാമത്തെ റേറ്റിംഗ് ലഭിച്ചിട്ടുള്ളത് ഹാംലെറ്റിനാണ്. ഷേക്സ്പിയറിന്‍റെ ദുരന്ത നാടകങ്ങളില്‍ ഏറ്റവും വലിയ നാടകം ഹാംലെറ്റാണ്. അദ്ദേഹത്തിന്‍റെ അനിതര സാധാരണമായ സൃഷ്ടിയാണ് ഹാംലെറ്റ്. ഈ നാടകം ജനഹൃദയങ്ങളില്‍ സ്പര്‍ശിച്ചിട്ട് 412 കൊല്ലം പിന്നിട്ടു.1.ഒഥല്ലോ, 2.കിങ്ലിയര്‍ڈ, ,3.മാക്ബത് 4 എന്നിവയാണ് മറ്റ് നാടകങ്ങള്‍. മനുഷ്യനിലെ നന്മ തിന്മകളുടെ സംഘട്ടനം നാടകകൃത്തിന്‍റെ മനസ്സിനെ മഥിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ രചിക്കപ്പെട്ടവയാണ് ഈ ദുരന്തനാടകങ്ങള്‍. ഈ നാലു നാടകങ്ങളില്‍ ഒഥല്ലോയ്ക്ക് ഒരു പ്രത്യേകതയുണ്ട് . ഇതിലെ വില്ലനായ ഇയാഗോ ലോക സാഹിത്യങ്ങളില്‍ ഉകുായിട്ടുള്ള ഏതു ദുഷ്ടകഥാപാത്രത്തെക്കാളും തിന്മയില്‍ മുന്നിട്ടുനില്‍ക്കുന്നു എന്നതാണ്. ഈ ദു:ഖാന്തനാടകത്തില്‍ സ്നേഹം വിദ്വേഷത്തിനും തി ന്മയ്ക്കുമെതിരായി ആത്യാന്തിക വിജയം വരിക്കുന്നു. ഉദാത്തമായ സര്‍ഗാത്മകതയുടെ മകുടോദാഹരണമായിട്ടാണ് വില്യം ഷേക്സ്പിയറിനേയും അദ്ദേഹത്തിന്‍റെ മൂന്ന് ഡസിനിലധികം നാടകങ്ങളേയും കണക്കാക്കേകുത്. എ മിഡ് സമ്മര്‍ നൈറ്റ്സ് ഡ്രീംലോലമായ ഭാവകളുടെ അലൗകികമായ പ്രപഞ്ചത്തെ അനാവരണം ചെയ്യുന്നു. ڇആസ്യൂലൈക് ഇറ്റ്ڈ യൗവ്വന പ്രണയത്തിന്‍റെ ദിവ്യശക്തിയെ വിളംബരം ചെയ്യുന്നു.ദ മര്‍ച്ചന്‍റ് ഓഫ് വെനീസ്മനുഷ്യന്‍റെ അടങ്ങാത്ത ദുരയുടെ ദുരന്തം വരച്ചുകാട്ടുന്നു. ڇഒഥല്ലോڈയില്‍ സ്ത്രീപുരുഷ പ്രണയത്തിന്‍റെ ശക്തിയും സൗന്ദര്യവും മാസ്മരികതയും തിന്മയുടെ പൈശാചികമായ സംഹാരാത്മകതയും ഒരേ സമയം ആവിഷ്ക്കരിക്കുന്നു. ڇഹാംലെറ്റിڈലാകട്ടെ നവോത്ഥാന മനുഷ്യന്‍റെ ധര്‍മ്മസങ്കടങ്ങളും ദുരന്താഭിമുഖ്യവും വിവേകിയെന്ന് സ്വയം നടിക്കുന്ന മനുഷ്യന്‍റെ ജീവിത രീതികളിലേക്ക് ആഴ്ന്നിറങ്ങുകയുമാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.
What a piece of work is man !
How noble in reason !
How infinite in faculties !
in form and moving,how expressive and admirable !

തുടങ്ങി മനുഷ്യമഹത്വത്തെ പ്രകീര്‍ത്തിക്കുന്ന ഹാംലെറ്റിലെ ഈ സ്തുതിഗീതം നവോത്ഥാന മാനവികതയുടെ ഉജ്വലപരിവേഷം പ്രതിഫലിപ്പിക്കുന്നു. ഫോള്‍ സ്റ്റാഫിലൂടെയും ക്ലിയോപാട്രയിലൂടെയും പ്രോസ്പറോയിലൂടെയും വൈവിധ്യവും വൈചിത്ര്യവും കലര്‍ന്ന മാനുഷിക സര്‍ഗ്ഗപ്രതിഭ തന്നെയാണ് ദര്‍ശിക്കുന്നത്. ഹാസ്യവും കരുണയും രൗദ്രവും ശ്യംഗാരവും എന്നുവേകു, സകലഭാവങ്ങളും സര്‍വ്വരസങ്ങളും തീഷ്ണശക്തിയോടെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിട്ടുള്ള ഒരപൂര്‍വ്വ പ്രതിഭാസമായിരുന്നു ഷേക്സ്പിയര്‍. മഹാനായ ഷേക്സ്പിയറിന്‍റെ ജന്മദിനമായ ഏപ്രില്‍ 23 - ലോകപുസ്തകദിനമായി ആചരിക്കുന്നു. 1616 ഏപ്രില്‍ 23-ന് തന്‍റെ 52-ാം പിറന്നാള്‍ ദിനത്തിലാണ് അദ്ദേഹം മരിച്ചത്. സ്ട്രാറ്റ്ഫോര്‍ഡ് ഏവണിലെ ഹോളി ട്രിനിറ്റി ദേവാലയ സെമിത്തേരിയില്‍ അദ്ദേഹത്തെ സംസ്കരിച്ചു. സ്ട്രാറ്റ് ഫോര്‍ഡ് ഏവണിലെ ഹോളിട്രിനിറ്റി ദേവാലയ സെമിത്തേരിയിലെ സ്മാരകശിലയിലുള്ള കുറിപ്പ് സാഹിത്യകുതികികളെ ഏറെ ആകര്‍ഷിക്കുന്നതാണ്. സ്വസ്ഥമായി കിടക്കുന്ന തന്നെ ശല്യപ്പെടുത്തരുതെന്നും അത്മാന്തി ഇളക്കുന്നവരെ ശാപം പിന്‍തുടരുമെന്നാണ് അത്.

Good Friend,for Jesus sake forbear
To dig the ground enclosed here
Blest be the man that spares these stones
But Cursed be he that moves my bones

സുഹൃത്തേ യേശുവിനെ ഓര്‍ത്ത് ഈ പൊടിമണ്ണ്ഇളക്കിമറിക്കാതിരിക്കുക ഈ കല്ലുകളെവെറുതെ വിടുന്നവന്‍ അനുഗ്രഹീതന്‍ ഈ അസ്ഥികള്‍എടുത്തുമാറ്റുന്നവന് ശാപംപ്രസിദ്ധീകരിക്കാത്ത ചിലകൃതികള്‍ ഈ കല്ലറയില്‍ ഉണ്‍െന്ന ഒരു വിശ്വാസം ഇത്കാരണം ഉടലെത്തു. പക്ഷേ കല്ലറ പൊളിക്കുവാന്‍ ആരുംധൈര്യപ്പെട്ടില്ല. ഷേക്സ്പിയറിന്‍റെമരണശേഷംഉജ്ജ്വമായ പ്രശംസകളാണ് ബന്‍ജോണ്‍സനെപ്പോലുള്ള സാഹിത്യകാരന്മാര്‍ കവിയ്ക്കുമേല്‍ വാരിക്കോരിചൊരിഞ്ഞത്.ഏവോണ്‍ നദിയിലെരാജഹംസംഎന്ന്ഷേക്പിയറിനെ വിശേഷിപ്പിച്ചത് അദ്ദേഹത്തെ അനശ്വരനാക്കി.


ജീവിതരേഖ

1564 ഏപ്രില്‍ 23-ന് ഇംഗ്ലിലെസ്ട്രാറ്റ്ഫോര്‍ഡ്-അപോണ്‍-ഏവണില്‍ ജനിച്ചു. 1564 ഏപ്രില്‍ 26-ന് ഷേക്സ്പിയറിന്‍റെമാമോദീസ. 1567 ല്‍ പിതാവ് ജോണ്‍ ഷേക്സ്പിയര്‍ സ്ട്രാറ്റ്ഫോര്‍ഡില്‍ മേയറായി. 1571 ല്‍ കിങ്എഡ്വേര്‍ഡ്ഢക സ്കൂളില്‍ചേര്‍ന്നു. 1580 -ല്‍ ജോണ്‍ ഷേക്സ്പിയറിന്‍റെ സാമ്പത്തിക തകര്‍ച്ച. 1582- നവംബര്‍ 27- ഷേക്സ്പിയര്‍ റിച്ചാര്‍ഡ് ഹതാവേയുടെ മൂത്തപുത്രി ആന്‍ ഹാതവേയെ വിവാഹംകഴിച്ചു. 1583 മേയ് 26-ന് മൂത്തമകള്‍ സുസന്നയുടെ മാമോദീസ. 1585 ഫെബ്രുവരി 2-ന് ഇരട്ടക്കുട്ടികളായഹാംനെറ്റിന്‍റെയുംജൂഡിത്തിന്‍റെയുംമാമോദീസ. 1586 - 87 ഷേക്സ്പിയര്‍ സ്ട്രാറ്റ്ഫോര്‍ഡ് വിട്ട് ലണ്‍നിലേക്ക് പോയി. 1590 ല്‍ കോമഡിഓഫ്എറേര്‍സ്രചിച്ചു. 1593 ല്‍ വീനസ്ആന്‍റ്അഡോനിസ് പ്രസിദ്ധീകരിച്ചു. 1594 ല്‍ ടൈറ്റസ് അന്‍ഡ്രോണിക്കസ് എന്ന നാടകം ചേംബര്‍ലെയ്ന്‍ നാടകസംഘംഅവതരിപ്പിച്ചു. 1596 ല്‍ ഓഗസ്റ്റ് 11 തീയതി പുത്രന്‍ ഹാംനെറ്റിന്‍റെശവസംസ്ക്കാരം. 1576മെയ് 4- ന്യൂ പ്ലേസ് ലയ്ക്ക് വാങ്ങി . 1599 തെംസ് നദിക്കരയുലുള്ള ഗ്ലോബ്തീയേറ്റേഴ്സില്‍ ഷെയര്‍വാങ്ങി. 1601 പിതാവ്ജോണ്‍ ഷേക്സ്പിയറിന്‍റെമരണം. 1607 ജൂണ്‍ ന് ഡോക്ടര്‍ജോണ്‍ ഹാള്‍, മകള്‍ സൂസന്നയെ വിവാഹംചെയ്തു. 1608 സെപ്റ്റംബര്‍ 9-ന് മാതാവിന്‍റെശവസംസ്കാരം. 1609 ല്‍ ടീലേെ പ്രസിദ്ധീകരിച്ചു. 1613 എലിസബത്ത് രാജ്ഞിയും ഇലക്ട്രര്‍ ഫെഡറിക്കും തമ്മിലുള്ള വിവാഹ ആഘോഷത്തിന്‍റെ ഭാഗമായി ടെമ്പസ്റ്റ് എന്ന് നാടകംഅരേങ്ങേരി.ഗ്ലോബ്തീയേറ്റര്‍ കത്തി നശിക്കപ്പെട്ടു. 1616 - ജനുവരി 26 - വില്‍പത്രംതയ്യാറാക്കി. 1616 ഏപ്രില്‍ 23 -ഷേക്സ്പിയര്‍ കാലയവനികയില്‍ മറഞ്ഞു. 1616 - ഏപ്രില്‍ 25 ന് സ്ട്രാറ്റ്ഫോര്‍ഡ് ഏവണിലെ ഹോളിട്രിനിറ്റി ദേവാലയത്തില്‍ സംസ്കരിച്ചു. ജോസ് ചന്ദനപ്പള്ളി (പട്ടം സെന്‍റ് മേരീസ് റ്റി.റ്റി.ഐ. മുന്‍ പ്രിന്‍സിപ്പലും, ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍സ് അസ്സോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്‍റുമാണ് ലേഖകന്‍)

Share :

Photo Galleries