Archives / December 2018

    അസീം താന്നിമൂട്
അപൂര്‍ണ്ണം    വൈഭവം

അപൂര്‍ണ്ണം

 

കൈപ്പത്തി രണ്ടും ചീന്തി-

പ്പോയൊരു നാട്യക്കാരി

നര്‍ത്തനമാടാന്‍ വീര്‍പ്പോ-

ടുയിര്‍ക്കുമാവേശം പോല്‍..


നെഞ്ചകത്തുടനടി-

പൊന്തിടും കൈമുദ്രക-

ളക്കയ്യാല്‍ കാണിക്കുവാ-

നാഗ്രഹപ്പെടുന്ന പോല്‍..


മുഴുവനില്ലാത്തതാം-

ഭാവവുമുണ്ടാം..എല്ലാം

പ്രകടമാക്കാനേതോ

കുറവിലാപ്പെട്ടപോല്‍...

       

   വൈഭവം________

ഏതുസ്രാവും കുടുങ്ങും ഒരു ചെറു-

മണ്ണിര വെറും ഇരയായി മാറുകില്‍.. 

ചൂണ്ടക്കൂര്‍പ്പിനെ അത്രയും ഭംഗിയില്‍

മൂടിവയ്ക്കാനവര്‍ക്കുണ്ടു വൈഭവം..

Share :