Archives / December 2018

ഇന്ദുലേഖവയലാർ
.പല്ലി

ചുച്ചുച്ചുചുച്ചു........

ചിലച്ചു,പല്ലിഉത്തരത്തിൽ

മേലെനോക്കുന്നുകാരണോർ

അങ്കലാപ്പോടെ,

സമയംനല്ലതോ,മോശമോ?

കുഴഞ്ഞൂമനം,ഇരുന്നൂപതുക്കനെ

ശകുനം,പിഴയ്ക്കാതിരിയ്ക്കാൻ

 

നടുക്കംമിഴികളിൽ

അകത്തുള്ളോർമന്ത്രിച്ചു

ശങ്കവന്നതെന്തേയീവിധം

പല്ലിവീണ്ടും,ചിരിച്ചുചിലച്ചു

ഞങ്ങളൊന്നുചിലച്ചുപോയാൽ

എന്തിനുവിലപിച്ചുമനുഷ്യൻ

 

അന്ധവിശ്വാസ അലകൾ

അതിരുകൾ,കടന്നുപോയി

ദിക്കുകൾ,മൗനമായി,

അനവധിചിന്തകൾമനസ്സിൽ

ഇരുട്ടിൽതപ്പുന്നുവെറുതേ

 

പിറ്റേന്നുമുറ്റത്തുറുമ്പുകൾ

കൂട്ടംകൂടുവതെന്തേ?

എന്താണെന്നറിയാൻമനം,

ആവേശത്താൽകൊതിച്ചു

കഷ്ടം,!ദയനീയം!കാഴ്ച.

 

ഇന്നലെക്കണ്ടതാണാപ്പല്ലിയെ

ജന്നൽപ്പാളിയ്ക്കരികേ,

കാറ്റൊന്നുവന്നുതട്ടി,

ജനൽപ്പാളിവന്നടഞ്ഞു,

പൊടുന്നയതിൽപ്പെട്ടുപോയ്

പാവംഗൗളിഅന്നേരം.

 

പല്ലിതൻജഡവുമായ്ഉറുമ്പുകൾ

അന്നത്തെസദ്യയ്ക്കായി,

ഇന്നലെച്ചുമരിൽച്ചിലച്ചുചിരിച്ചവൻ

ഇന്നോമണ്ണിൽജഡമായ്

സത്യംച്ചൊല്ലും,സത്യവാനു

സത്യത്തീലീഗ്ഗതിവന്നിടാമോ?

 

പ്രാണികളെല്ലാമൊരുപോലെ,

പ്രാണൻവെടിഞ്ഞാൽജഡമല്ലോ?

 

 

Share :