Archives / October 2017

എം സി ജോസഫ്

ഞാന്‍ ഇക്കഴിഞ്ഞ കാലങ്ങളെക്കുറിച്ച് ഓര്‍ത്ത് എഴുതുന്നു. - ഒത്തിരി ഓര്‍മ്മകളുണ്ട് . എല്ലാ പേരേയും പോലെ പണ്ട് സ്ക്കൂളില്‍ പോയത് മുതല്‍ ഇന്നലെ വരെയുള്ളവ ഓര്‍മ്മകളാണ്- ഇന്നത്തേത് നാളെയുടെയും .എല്ലാ ഓര്‍മ്മകളും കൂടി എന്‍റെ കഥ എഴുതണമെന്ന് ഞാന്‍ തീരുമാനിക്കുകയും എന്‍റെ സുഹൃത്തിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട് . അതുകൊണ്ട് എന്‍റെ ആത്മകഥ 2018 ല്‍ നിങ്ങള്‍ക്ക് വായിക്കാം. - കണ്ണാടി മാഗസീന്‍.കോം ല്‍ നാട്ടില്‍ ഒരുവിധം പ്രശ്നങ്ങളില്ലാതെ തികച്ചും ഒരു കര്‍ഷകനായി കഴിഞ്ഞ് വരവെ എന്‍റെ മദര്‍ഇന്‍ ലാ അമേരിക്കയില്‍ നിന്നും എന്നെയും കുടുംബത്തേയും കൂട്ടിക്കൊണ്ട് പോകാന്‍ തയ്യാറെടുപ്പോടെ നാട്ടില്‍ എത്തി. അങ്ങനെ ഞാന്‍ ഇവിടെ .യു.എസ്.എ യില്‍ എത്തി. അമേരിക്കയില്‍ എത്തിപ്പെട്ടപ്പോള്‍ എനിക്ക് അറിയാമായിരുന്നില്ല എന്‍റെയും കുടുംബത്തിന്‍റെയും ജീവിതം തന്നെ മാറ്റി മറിക്കുമെന്ന്. ഇന്ന് നാട്ടില്‍ റബ്ബറിനെ ആശ്രയിച്ച് കഴിയുന്നവരുടെ ജീവിതത്തിലുണ്ടാകുന്ന അസ്ഥിരത ഉറപ്പായും എന്നെയും ബാധിക്കുമായിരുന്നു. 1999 ല്‍ ഞാന്‍ ഇവിടെ ഒരു വീടും ഒരേക്കര്‍ സ്ഥലവും വാങ്ങി. (കൂട്ടത്തിൽ പറയട്ടെ. നമ്മുടെ നാട്ടിലെ സെന്‍റും ഏക്കറും ഒക്കെ തന്നെയാണ് ഇവിടെയും.) ഈ സ്ഥലത്താണ് ഞാന്‍ കൃഷി ചെയ്യുന്നത്. പച്ചക്കറിയും മറ്റും വിളയിക്കുന്നു. ഞങ്ങള്‍ക്കാവശ്യത്തിന് എടുത്തിട്ട് ബാക്കി സുഹൃത്തുക്കള്‍ക്ക് കൊടുക്കും. ഇവിടെ കൃഷി വിജയിക്കണ മെങ്കില്‍ ഏറെ ഏക്കറുകളും മറ്റ് സൗകര്യങ്ങളും വേണം. മാത്രവുമല്ല കാലാവസ്ഥയില്‍ ഉണ്‍ാകുന്ന വ്യത്യാസം എപ്പോഴാണ് ചുഴലിക്കാറ്റിന്‍റെ രൂപത്തില്‍ അല്ലെങ്കില്‍ മറ്റു വല്ല രൂപത്തിലും വരുന്നതെന്ന് അറിയില്ല. കൃഷി സ്ഥലത്ത് വിളവെടുപ്പ് നടത്തു മ്പോള്‍ നാട്ടിലെ വിളവെടുപ്പ് ഓര്‍മ്മകള്‍ ക്കപ്പുറം എന്‍റേതായ ഒരു മാനം തന്നെ അപ്പോള്‍ കൈവരിക്കും. നിങ്ങള്‍ക്കും ഊഹിക്കാ മല്ലോ-ഞാന്‍ വെറുമൊരു ഭംഗിവാക്ക് പറയുന്നതല്ലെന്നും, നിങ്ങളെ ക്കുറിച്ച് ഓര്‍ത്തതും ഞാന്‍ അനുഭവിച്ചും ഇപ്പോള്‍ എഴുതുന്നതും ഒക്കെയും. എനിക്ക് മൂന്ന് ആണ്‍മക്കളുണ്‍്. അവര്‍ വിവാഹം കഴിച്ചതൊക്കെ നാട്ടിലുള്ള പെണ്‍കുട്ടികളെ തന്നെ. അവര്‍ക്കും ജോലി ഇവിടെ തന്നെ. . ഇപ്പോള്‍ 3 വീടുകളുണ്ട് വല്ലപ്പോഴുമാണ് ഒരു വിരുന്നുകാരനെന്നപോലെ നാട്ടില്‍ വരുന്നത്. അഞ്ചല്‍ പഴയ ഏരൂര് ആണ് എന്‍റെ നാട്. ഇപ്പോഴും എന്‍റെ റബ്ബറും മറ്റും അവിടെയുണ്ട് ഇവിടെയും മറ്റു രാജ്യങ്ങളിലും ഉള്ള മൊത്തം മലയാളികളും ഒരുമിച്ച് തിരികെ വരികയാണെങ്കില്‍ കേരളം നിറഞ്ഞ് കവിയും. അത്രയ്ക്ക് ആളുകള്‍ വിദേശത്തുണ്ട് . മലയാള ഭാഷ തന്നെയാണ് ഞാന്‍ ഇവിടെ കേട്ടുണരുന്നതും എന്നെ കൂട്ടിക്കൊണ്ടു നടക്കുന്നതും. എല്‍സി ജെ. രാമപുരത്ത് (എന്‍റെ മദര്‍ഇന്‍ ലാ) ഇനിയും ഒരു വര്‍ഷം തികഞ്ഞിട്ടില്ല അവര്‍ ഞങ്ങളെ വിട്ട് പോയിട്ട്. ഈ വരുന്ന ഡിസംബര്‍ 11 ന് ഒരു വര്‍ഷം പൂര്‍ത്തിയാകും - അവര്‍ ഓര്‍മ്മയായിട്ട്. അവര്‍ ഒറ്റയ്ക്ക് നേടിയെടുത്ത തന്‍റേടം ഞങ്ങള്‍ക്ക് നല്‍കിയ വാത്സല്യവും സ്നേഹവും ഞങ്ങള്‍ അവര്‍ക്ക് മതിയാവോളം തിരികെ നല്‍കാന്‍ ആയോ? ഞങ്ങള്‍, ഞങ്ങളോട് തന്നെ ചോദിക്കുന്ന ഈ ചോദ്യം ഞങ്ങളുടെ അവസാന നാളുവരേയും ഞങ്ങളോടൊപ്പം ഉണ്ടാകും. അവരുടെ 89 വര്‍ഷത്തെ ജീവിതത്തില്‍ ഒരു മാതാവിനും നേടിയെടുക്കാവുന്നതിനേക്കാള്‍ അവര്‍ നേടിയെടുത്തു ഒറ്റയ്ക്ക്. അവര്‍ പ്രസവിച്ച എല്ലാ മക്കളേയും അമേരിക്കയില്‍ കൊണ്ടുവന്ന് പ്രാപ്തരാക്കി.ആ ത്യാഗ മനസ്ഥിതിയുടെ മുമ്പില്‍ കുമ്പിടുന്നു. അവരുടെ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം പോലും ഞങ്ങള്‍ക്കൊരു പറുദീസയായിത്തന്നെയാണ് അനുഭവപ്പെടുന്നത്. ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ എന്‍റെ ഇളയ ബ്രദറിന്‍റെ (ഡോ. തോമസ് ജേക്കബ്ബ്) കുമാരപുരത്തുള്ള വീട്ടില്‍ വിരുന്ന് കാലാവധിയില്‍ കുത്തിക്കുറിക്കുന്നതാണ് ഈ വരികള്‍. വീണ്ടും ഏറെ എഴുതാനുണ്ട് എന്നൊരു തോന്നല്‍. ഒക്കെയും എന്‍റെ കഥയില്‍ തന്നെ ആകട്ടെ - വീകുും കാണാം - കണ്ണാടി മാഗസീനില്‍

Share :

Photo Galleries