Archives / December 2018

ഡോ.ടി.അജികുമാരി
കേരള സര്‍വകലാശാല ലൈബ്രറി  - ദേശീയ ലൈബ്രറി വാരാഘോഷം -

കേരള സര്‍വകലാശാല ലൈബ്രറി
 - ദേശീയ ലൈബ്രറി വാരാഘോഷം -

കേരള സര്‍വകലാശാല ലൈബ്രറിയുടെ നേത്യത്വത്തില്‍ 2018 നവംബര്‍ 14 മുതല്‍ നടന്നുവന്ന ദേശീയ ലൈബ്രറി വാരാഘോഷത്തിന്‍റെ സമാപനവും മധുമതി എന്‍ഡോവ്മെന്‍റ്വിതരണവും നവംബര്‍ 21-ന് കേരള സര്‍വകലാശാല ലൈബ്രറി ഹാളില്‍ നടന്നു. പ്രശസ്തഎഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ.സി.രവിചന്ദ്രന്‍ പ്രസ്തുത ചടങ്ങിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. കാലിക പ്രസക്തമായ വിഷയങ്ങളിലധിഷ്ഠിതമായി ڇവായനയില്‍ കാണുന്നത്ڈ എന്ന വിഷയത്തെഅധികരിച്ച് വിജ്ഞാനപ്രദമായ വിവരങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. കേരള സര്‍വകലാശാല ലൈബ്രേറിയന്‍-ഇന്‍-ചാര്‍ജ്ജ്‌ ശ്രീമതി.എം.ആര്‍.മായയുടെ അദ്‌ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ.ടി.അജികുമാരിസ്വാഗതം പറയുകയുണ്ടായി. ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട്‌ തിരുവനന്തപുരം, ദൂരദര്‍്ശന്‍ കേന്ദ്രം പ്രോഗ്രാം എക്സിക്യൂട്ടീവ്‌ ശ്രീ.കെ.എസ് രാജശേഖരന്‍, സര്‍വകലാശാലലൈബ്രറി &മാു; ഇന്‍ഫര്‍മേഷന്‍ സയന്‍സ് വിഭാഗം മേധാവി ഡോ.ബി.മിനിദേവി തുടങ്ങിയവര്‍സംസാരിച്ചു. ചടങ്ങില്‍ അസിസ്റ്റന്‍റ് ലൈബ്രേറിയന്‍ ശ്രീ.ഇ.അബ്ദുള്‍ മജീദ് കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു.

       ദേശീയ ലൈബ്രറി വാരാഘോഷത്തോടനുബന്ധിച്ച് 2018 നവംബര്‍ 14 മുതല്‍എം.മുകുന്ദന്‍ കൃതികളുടെ പ്രദര്‍ശനം സംഘടിപ്പിക്കുകയുണ്ടായി. സമഗ്രസംഭാവനയ്ക്കുളള ഈ വര്‍ഷത്തെ ڇഎഴുത്തച്ഛന്‍ പുരസ്കാരംڈ ലഭിച്ച ശ്രീ.എം.മുകുന്ദന് സര്‍വകലാശാലലൈബ്രറിയുടെ ആദരം അര്‍പ്പിക്കുന്നതിനും കൂടിയായിരുന്നു പ്രദര്‍ശനം സംഘടിപ്പിച്ചത്. നവംബര്‍ 15-ാം തിയതി ലൈബ്രറി അംഗങ്ങള്‍ക്കായി പ്രശസ്ത ക്വിസ് മാസ്റ്റര്‍ ശ്രീ.മധു.എം.കെയുടെ നേത്യത്വത്തില്‍ പ്രശ്നോത്തരി മല്‍സരം നടത്തുകയുണ്ടായി. രണ്ടുപേര്‍ വീതം അടങ്ങുന്ന പതിനേഴ് ടീമുകള്‍ പങ്കെടുത്തു. ആദ്യ മൂന്ന് സ്ഥാനം ലഭിച്ച വിജ
യികള്‍ക്ക് മധുമതി എന്‍ഡോവ്മെന്‍റ്പുരസ്കാരമായ ഫലകവും പ്രശസ്തി പത്രവും കാഷ് അവാര്‍ഡും വിതരണം ചെയ്തു.

(സര്‍വകലാശാല ലൈബ്രറി ഉദ്യോഗസ്ഥയായിരുന്ന ശ്രീമതി.മധുമതി.എം.എസ് 2015 ഡിസംബര്‍ ഒന്നാം തീയതി അകാലത്തില്‍ നിര്യാതയായി. ലൈബ്രറി അംഗങ്ങളോടും വായനക്കാരോടും ഏറെ സൗഹൃദത്തോടെ പെരുമാറുകയും എല്ലാവിധ സഹായങ്ങളും നല്‍കി അവരുടെ വായനയെ പരിപോഷിപ്പിക്കുയും ചെയ്തിരുന്ന ശ്രീമതി.എം.എസ്‌.മധുമതിയുടെ സ്മരണാര്‍ത്ഥം അവരുടെ കുടുംബാംഗങ്ങളും ലൈബ്രറിജീവനക്കാരും ചേര്‍ന്ന് രൂപികരിച്ചതാണ് മധുമതി എന്‍ഡോവ്മെന്‍റ്.)
     

                             സര്‍വകലാശാല ലൈബ്രറി ജീവനക്കാരുടെ കുട്ടികളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുളള ഉപഹാരങ്ങള്‍ പ്രസ്തുത ചടങ്ങില്‍ വിതരണം ചെയ്തു. ലൈബ്രറിയിലെ മുന്‍ജീവനക്കാര്‍, അംഗങ്ങള്‍, അഭ്യൂദയകാംക്ഷികള്‍ തുടങ്ങി നിറഞ്ഞസദസ്സിന്‍റെ സാന്നിധ്യത്തിലായിരുന്നു ലൈബ്രറി വാരാഘോഷത്തിന്‍റെ സമാപനം
 

Share :

Photo Galleries