Archives / October 2017

എസ് നിഷ (ഹെഡ്മിസ്ട്രസ് ,ഗവ:മോഡൽ എച്ച് എസ് എസ് പട്ട൦ )
എന്റെ വിദ്യാലയം

ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ എന്ന പ്രശസ്തമായ ഈ പൊതുവിദ്യാലയം ആരംഭിച്ചത് 1885 ലാണ്. കുറുങ്ങാനൂര്‍ എല്‍. പി. സ്കൂള്‍ എന്നായിരുന്നു കുടിപ്പള്ളിക്കൂടമായി തുടങ്ങിയ എന്‍റെ വിദ്യാലയത്തിന്‍റെ ആദ്യപേര്. പിന്നീട് ഗവ. യു. പി. എസ്. പട്ടം എന്നായി. 1975 ലാണ് ഹൈസ്കൂളായത്. 1985-ല്‍ നഴ്സറി വിഭാഗം ആരംഭിച്ചു. 1995-ല്‍ ഹയര്‍ സെക്കന്‍റി സ്കൂളായി മാറി. അങ്ങനെ -2 മുതല്‍ +2 വരെയുള്ള മികച്ച പൊതുവിദ്യാലയമായി ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ ചരിത്രത്തില്‍ ഇടം നേടി.

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളുള്‍പ്പെടെ ഒട്ടേറെ പ്രഗത്ഭമതികളായ അധ്യാപകര്‍ നയിച്ച ഈ വിദ്യാലയത്തിലെ ഇന്നത്തെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എസ്. നിഷയും പ്രിന്‍സിപ്പാള്‍ ശ്രീ. രത്നകുമാറുമാണ്. ആകെ 2336 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠനം നടത്തിവരുന്നത്. കഴിഞ്ഞ അധ്യയനവര്‍ഷവും വിദ്യാലയം അക്കാദമികവും അക്കാദമികേതരവുമായ നിരവധി നേട്ടങ്ങളാണ് കൈ വരിച്ചത്. കഴിഞ്ഞവര്‍ഷം എസ്. എസ്. എല്‍. സി. പരീക്ഷയില്‍ 9 കുട്ടികളും, +2 പരീക്ഷയില്‍ 27 കുട്ടികളും ഫുള്‍ അ+ നേടി സ്കൂളിന്‍റെ അഭിമാനം കാത്തുസൂക്ഷിച്ചു. വരും വര്‍ഷങ്ങളില്‍ 100% വിജയം പ്രതീക്ഷിക്കുന്നു.

ഈ സ്കൂളില്‍ +1 ന് പ്രവേശനം നേടുന്ന എ+ നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഋഃരലഹഹലിശേമ ങലൃശേ ടരവീഹമൃവെശു എന്ന പേരില്‍ ഓരോ മാസവും 500/- രൂപ വീതം പ്രോത്സാഹനം നല്‍കിവരുന്ന ഒരു പദ്ധതി ഈ അധ്യയനവര്‍ഷം മുതല്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു അവാര്‍ഡ് ഈ സ്കൂളില്‍ മാത്രമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് എന്നതും ശ്രദ്ധാര്‍ഹമാണ്.

കലോത്സവവേദികളിലെല്ലാം തിളക്കമാര്‍ന്ന പ്രകടനമാണ് മിടുക്കരായ ഈ വിദ്യാലയത്തിലെ കുട്ടികള്‍ കാഴ്ചവയ്ക്കുന്നത്. അഭിനന്ദനാര്‍ഹമായ നേട്ടങ്ങള്‍ ശാസ്ത്ര-ഗണിശാസ്ത്ര-മാനവിക ശാസ്ത്ര-പ്രവൃത്തി പരിചയമേളകളിലും സംസ്കൃതോത്സവം, അറബിക് കലോത്സവം ഉള്‍പ്പെടെ എല്ലാ ഇന്‍റര്‍ സ്കൂള്‍ മത്സരങ്ങളിലും നമ്മുടെ വിദ്യാര്‍ത്ഥികള്‍ കാഴ്ചവയ്ക്കുന്നു.

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള പ്രവര്‍ത്തനം കേരളത്തിലാദ്യമായി തുടങ്ങിയതിന്‍റെ പ്രശസ്തി നമ്മുടെ വിദ്യാലയത്തിനാണ്. ആ വിഭാഗത്തിലെ കുട്ടികള്‍ കലോത്സവ വേദികളില്‍പ്പോലും വിസ്മയകരമായ നേട്ടങ്ങള്‍ക്കുടമയാകുന്ന കാഴ്ചകള്‍ അഭിമാനത്തോടെയാണ് കാണുന്നത്.

9800 പുസ്തകങ്ങളുള്ള ഒരു ലൈബ്രറി നമ്മുടെ സ്കൂളിലുകുണ്ട്. എല്ലാ ദിവസവും 12.30 മുതല്‍ 1.15 വരെ കുട്ടികള്‍ക്ക് ലൈബ്രറിയില്‍ നിന്ന് പുസ്തകമെടുക്കാം. പുസ്തകങ്ങള്‍ വാങ്ങാന്‍ സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കാറുണ്ട്. ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുകയും വായനാകുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്ന കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിവരുന്നു. സ്കൂളില്‍ രണ്ട് ലൈബ്രറികള്‍ ഉണ്ട്. കൂടാതെ പ്രൈമറി വിഭാഗം ക്ലാസ്സുകളില്‍ ക്ലാസ്സ് ലൈബ്രറികളുമുണ്ട്.

പൊതുവിദ്യാലയങ്ങളുടെ ശക്തമായ സാന്നിധ്യമാണ് പട്ടം ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ വിളംബരം ചെയ്യുന്നത്. ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്ന ജഠഅ യും ടങഇ യും കാര്യക്ഷമമായി നടത്തപ്പെടുന്ന പ്രഭാതഭക്ഷണ-ഉച്ചഭക്ഷണ പരിപാടികളും നമ്മുടെ വ്യതിരിക്തതയാണ്. ഉയരങ്ങളിലേക്കുള്ള പടവുകള്‍ നാമൊന്നിച്ചാണ് പിന്നിട്ടത്. ഇനിയും ഏകാത്മകമായ സമൂഹപിന്തുണയെ അതിവേഗ വികസനമാക്കി മാറ്റാന്‍ നമുക്ക് കഴിയും. അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള കുതിപ്പില്‍ ഊര്‍ജ്ജം പകരാന്‍ ജനപ്രതിനിധികളും ഔദ്യോഗികസംവിധാനങ്ങളും നമുക്ക് തുണ നല്‍കുന്നു.

ആകാശത്തോളവും അതിനപ്പുറവും സ്വപ്നം കാണാന്‍ പുതുതലമുറയെ പ്രാപ്തരാക്കുവാനും നാടിന്‍റെ നന്മയ്ക്കും പുരോഗതിക്കുമായി അവരെ കരുത്തുറ്റവരാക്കുവാനും പൊതുവിദ്യാലയങ്ങള്‍ക്കുള്ള സവിശേഷമായ ശേഷിയുടെ പരമാവധിയിലേക്കാണ് നമ്മുടെ വളര്‍ച്ച.......

Share :

Photo Galleries