Archives / December 2018

റുക്സാന കക്കോടി
പാഞ്ചാലി



പഞ്ചപാണ്ഡവർ തൻ
പ്രിയ പത്നിയാം പാഞ്ചാലി
അഞ്ചു സഹോദരർതൻ പ്രിയപത്നി .

കൗരവ പാണ്ഡവർ വാതുവെക്കയായ്
ഒരു നാളിൽ ചൂതാട്ടം നടക്കയായ്.
രാജ്യവും പോയ് സമ്പത്തും പോയ്
ചൂതാട്ട പലകയിൽ പാഞ്ചാലി ബലിയാടായ് .

പരിഹാസശരങ്ങൾ
കൂരമ്പുകളായ് പാണ്ഡവർക്കു മേൽ
ഒടുവിൽ കൗരവർതൻ
മാനഹാനി നേരിടുകയായ്
പാവമാം പാഞ്ചാലി .

പലരും നോക്കി നിൽക്കേ ...
പലരും പരിഹസിക്കവേ
അടിമയായ് പാഞ്ചാലി
വസ്ത്രാക്ഷേപത്തിന്നിരയായ് മാറവേ ....
ശാപം മുതിർത്തവൾ .....
നെഞ്ചു പൊട്ടിക്കരഞ്ഞവൾ,
തൻ സ്ത്രീത്വം കാത്തുസൂക്ഷിക്കാൻ പ്രാർത്ഥിക്കയായ് ഉള്ളുരുകി.

ഇന്നും പാഞ്ചാലി തൻ അപമാനഭാരം
നേരിടുന്നിതാ ചില നാരികളും.
അമ്മയല്ലോ .... അവൾ ദൈവമല്ലോ.

.

 

 

Share :