Archives / December 2018

നൗഷാദ് റഹീം മ ന്നയിൽ
ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങൾ

     
  എന്തേ
ഇങ്ങനെ
മെല്ലെ നടക്കുന്നത്?
എന്ന്
ഒച്ചിനോട് ചോദിച്ചപ്പോൾ
അത് ഉൾവലിഞ്ഞ്
തന്റെ കുടിനകത്ത്
മിണ്ടാതിരുന്നു

അപ്പോഴാണ്
കാര്യമറിയാതെയുള്ള
നമ്മുടെ
ഓരോ ചോദ്യങ്ങൾ
ആളുകളെ
എത്ര വേദനിപ്പിക്കുന്നുവെന്ന്
എനിക്ക് ബോധിച്ചത്

 

 

---

 

 

Share :