കണ്ണാടിമാഗസിൻ .കോം
ആദ്യമായി ഞാന്‍ എഴുതുന്ന ഈ എഡിറ്റോറിയല്‍ എന്‍റെ സൗഹൃദങ്ങളില്‍, എന്നോട് യാത്രപറഞ്ഞ് പോയവരെക്കുറിച്ചുള്ളതാണ്. ഒപ്പം അവരെക്കുറിച്ചുള്ള തിരിഞ്ഞുനോട്ടവും
TNG എന്ന മൂന്ന് അക്ഷരത്തില്‍ നനിറഞ്ഞുനിന്ന TN. ഗോപകുമാര്‍ സാറിനെക്കുറിച്ച്.
ഞങ്ങള്‍ തമ്മില്‍ അവസാനമായി കാണുകയും പിരിയുകയും ചെയ്തത് പതിവില്‍നനിന്നും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന തരത്തിലായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ചാനനല്‍ 2015-ല്‍ ജനനുവരി 3-ാം തീയതിയിലെ പുഴ എന്‍റെ പുഴ എന്ന പ്രോഗ്രാം വഴുതയ്ക്കാട്ടുള്ള Forest Department ന്‍റെ ആഡിറ്റോറിയത്തില്‍വെച്ചായിരുന്നു. ആ പ്രോഗ്രാമിന്‍റെ അവസാന ദിവസം കുട്ടികളോടൊപ്പം ആടിയും പാടിയും അവസാനിപ്പിക്കുന്ന ചടങ്ങ്. സുഗതകുമാരി ടീച്ചര്‍, വി.എം. സുധീരന്‍ തുടങ്ങിയ പ്രമുഖരുണ്ടായിരുന്നു.
ഞാനെത്തി, പതിവ് പോലെ ക്യാമറക്കണ്ണുകള്‍ പതിയില്ലെന്ന് ഉറപ്പുള്ള ഒരു സീറ്റ് കണ്ടുപിടിച്ചു ഇരിപ്പ് ഉറപ്പിച്ചു.
ഗോപകുമാര്‍ സാര്‍ വന്നശേഷമാണ് ഞാന്‍ കണ്ടത് തന്നെ. മുന്‍നനിരയില്‍ നിന്ന് പുറകോട്ട് നോക്കുമ്പോഴാണ് ഞാന്‍ കാണുന്നത്. നോട്ടം എന്നിലൂടെ കടന്ന് പോകുമ്പോള്‍ സാറിനെ നോക്കി ഞാന്‍ ചിരിച്ചു. പക്ഷേ പതിവിന് വിപരീതമായി എന്നെ കണ്ട ഭാവം നടിച്ചില്ല. അവിടെനിന്നും നടന്ന് പുറകിലേക്ക് വന്നു. ഞാന്‍ ഇരിക്കുന്ന rowയ്ക്ക് സമീപമെത്തി, എന്നെ തലയാട്ടി വിളിച്ചു. അപ്പോഴും മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ല. സാറിന്‍റെ അടുത്തെത്തിയപ്പോള്‍ എന്നോട് സംസാരിച്ചുകൊണ്ട് മുന്നോട്ട് നടന്നു ,ഒപ്പം ഞാനും. മുന്‍വശത്തുള്ള row യില്‍ എത്തിയപ്പോള്‍ പെട്ടെന്ന് ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുമ്പ് ഒരു കസേര ചൂണ്ടിക്കാട്ടി അതില്‍ ഇരിക്കാന്‍ പറഞ്ഞു. ഒപ്പം തൊട്ടടുത്തുള്ള കസേരയില്‍ ഇരിക്കുകയും ചെയ്തു. (എന്‍റെ ചില ശീലങ്ങള്‍ അദ്ദേഹത്തിനറിയാമായിരുന്നു). എന്നോട് ഒന്ന് രണ്ട്കാര്യങ്ങള്‍മാത്രം ചോദിച്ച് സാര്‍ എഴുന്നേറ്റ്, അവിടെനനിന്നും എഴുന്നേല്‍ക്കരുതെന്ന് എന്നോട് പറഞ്ഞ് മുമ്പിലുള്ള അദ്ദേഹത്തിന്‍റെ സീറ്റിലേക്ക് പോയി.
പക്ഷേ സാറിന് അന്നും നല്ല ക്ഷീണമുണ്ടായിരുന്നു. ഞാന്‍ അത് ചോദിച്ചപ്പോഴും മറുപടി പറയാതെ ചിരിച്ചു.
ചടങ്ങുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴും ഞാന്‍ ആ സീറ്റില്‍ തന്നെയുണ്ടോയെന്ന് ഇടയ്ക്ക് നോക്കുമായിരുന്നു..
ഉച്ചയോടെ വീണ്ടും എന്‍റെ സമീപമെത്തി. ഉച്ചഭക്ഷണം ഒരുക്കിയിട്ടുണ്ട്. അത് തീര്‍ച്ചയായും കഴിച്ചിട്ടേ പോകാവൂവെന്നും ഇനി എന്നോട് യാത്ര പറയാന്‍ കാത്ത് നില്‍ക്കകുണ്ടെന്നും പറഞ്ഞു. പതിവില്ലാതെ ആദ്യമായും അവസാനമായും എന്‍റെ കൈപിടിച്ച് കുലുക്കി നടന്ന് മുന്നോട്ട് പോയ ഗോപകുമാര്‍ സാറിനെ ഞാന്‍ പിന്നെ കണ്ടതേയില്ല.
2015 ജനനുവരി 3-ന് എന്നോട് യാത്രപറഞ്ഞ് പിരിഞ്ഞ ഗോപകുമാര്‍ സാര്‍ അതേ 30ന് തന്നെ ഈ ലോകത്തോടും യാത്ര പറഞ്ഞു.
ഇനി മറ്റൊരു യാത്രപറച്ചില്‍. ഇത് ഞാന്‍ മുമ്പ് എഴുതിയിട്ടുണ്ടെങ്കിലും ഇവിടേയും ചില ഭാഗങ്ങള്‍ ആവര്‍ത്തിക്കുന്നു.
കവി എ. അയ്യപ്പനെ ഇക്കഴിഞ്ഞ കവിയുടെ സ്മൃതിദിനനത്തിലും കലാകൗമുദിയില്‍ എന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ചിട്ടുണ്ട്.
അവസാനയാത്ര പറച്ചില്‍ മാത്രം ഇവിടെ സൂചിപ്പിക്കാം.
സ്റ്റാച്യൂവില്‍ (തിരുവനനന്തപുരം) 2010-ലെ ഒരു ഉച്ചയ്ക്ക് എന്നെ കണ്ട അയ്യപ്പന്‍ എടാ എന്നുള്ള വിളിച്ചു.
ആ വിളി കേട്ടാണ് ഞാന്‍ തിരിഞ്ഞുനോക്കിയതും അയ്യപ്പനെ കണ്ടതും വണ്ടി ഒതുക്കി ഞാന്‍ അയ്യപ്പന്‍റെ സമീപമെത്തി.
പതിവ് പോലെ എന്‍റെ പോക്കറ്റില്‍നിന്നും രൂപ എടുത്തു. ഞാന്‍ കൊല്ലണമെന്ന് കരുതുന്നവന്‍ എന്നും എന്‍റെ ചാരെ എത്തും. ഇത് അയ്യപ്പന്‍റെ സ്ഥിരം വാചകമാണ് എന്നെ കാണുമ്പോള്‍. അത് അന്നും തട്ടിവിട്ടു. എന്‍റെ തോളില്‍നനിന്നും കൈ എടുക്കാതെ സംസാരം തുടര്‍ന്നുകൊണ്ടിരുന്നു.
ഞാന്‍ പോകുന്നു എന്ന് പറഞ്ഞ് അയ്യപ്പന്‍പോയി. പതിവിന് വിപരീതമായി അല്പം നടന്നിട്ട് എന്നെ തിരികെ നോക്കി. വീണ്ടും എന്നടുത്തെത്തി. വീണ്ടും തോളില്‍ കൈവെച്ച് എന്‍റെ മുഖത്ത് നേനാക്കി ഇത്തിരിനേരം നിന്നു. മുഖത്ത് നിന്നും കണ്ണെടുക്കാതെ എടാ.... മോനേ, ഞാന്‍ തട്ടിപോകുമ്പോള്‍ നീ എന്നെ കാണാന്‍ വരുമോ ഞാന്‍ നിശ്ശബ്ദം അവനെ നോക്കിനിന്നു.
തോളിലെ പിടിവിട്ട് എന്നില്‍നിന്നും നടന്ന് അകന്ന് പോയി... പിന്നെ അവനെ ഞാന്‍ കാണുന്നത് VJT ഹാളില്‍ അന്ത്യോപചാരം അർപ്പിക്കാനെത്തുമ്പോഴാണ് .
അവളുടെ ഭാഷയില്‍ മുടിയുംതാടിയും നീട്ടി വളര്‍ത്തുന്നവരുമായും, കുളിക്കാത്തവരുമായുള്ള ചങ്ങാത്തം അത്ര നല്ലതല്ലെന്ന് പറയുകയും ചെയ്യുന്ന എന്‍റെ അവള്‍ ,അയ്യപ്പനെ ആദ്യമായും അവസാനമായും കാണാന്‍ എന്നോടൊപ്പം കൂടിയത് അന്ന് മറ്റൊരു അത്ഭുതമായിരുന്നു എനിക്ക്.
TNG -യുടെ ഓര്‍മ്മയ്ക്ക് ഏഷ്യാനെറ്റ് ചാനല്‍ പ്രസ്ക്ലബ്ബില്‍ ഒരുക്കിയിട്ടുള്ള A/C ഹാള്‍ പ്രൗഡിയോടെ നില്‍ക്കുന്നുണ്ട് .
കവി എ. അയ്യപ്പന് വേണ്ടി കൂടി ഒരു സ്മാരകം കവിയുടെ ജന്മനാടായ നെടുമങ്ങാട്ട് കവി പഠിച്ചിട്ടുള്ള സ്കൂളില്‍ സ്ഥാപിക്കാന്‍ നെടുമങ്ങാട് നഗരസഭ അദ്ധ്യക്ഷനനുമായി സംസാരിച്ചിട്ട് കാലം കുറെയായി. ഇപ്പോഴും അത് തുടര്‍ന്ന് വരുന്നുണ്ട്. (2004-ല്‍ നെടുമങ്ങാട് നഗരസഭ ബഹുമതി പത്രം നല്‍കി ആദരിച്ചിട്ടുണ്ട് ). അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ രണ്ട് പേരുടേയും പ്രൗഢഗംഭീരമായ സാന്നിദ്ധ്യം മാഗസിനില്‍ ഇല്ലാതെ പോയത് ഒരു കുറവായി തന്നെ നില്‍ക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. അത് ഏഷ്യാനെറ്റ് ന്യൂസിലെ ശ്രീ. എം.ജി. രാധാകൃഷ്ണന്‍ സാറിനോട് പറയുകയും ചെയ്തു,കഴിഞ്ഞൊരുദിവസം - ന്യൂസ് ചാനലിന്‍റെ ഓഫീസില്‍ വെച്ച്. ഇനി മുല്ലശ്ശേരി എന്ന എന്‍റെ തൂലികാനാമം. അത് മാറ്റരുതെന്നും അത് തന്നെ തുടരണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു തൂലികാനനാമക്കാരനായ ഉറൂബ് (പി.സി. കുട്ടികൃഷ്ണന്‍) ആവശ്യപ്പെട്ടത് ഇന്നും തുടരുന്നു. (മുമ്പ് ഇതുമായി ബന്ധമുള്ള കാര്യങ്ങള്‍ എഴുതിയതുകൊണ്ടാകും എന്നെ കൂടുതല്‍ എഴുതാന്‍ ആഗ്രഹമില്ലാത്തത് കൊണ്ടും ഒഴുവാക്കുന്നു).
എന്‍റെ എല്ലാ സുഹൃത്തുക്കളോടും അഭ്യൂദയകാംക്ഷികളോടും സ്നേഹത്തോടെ,
മുല്ലശ്ശേരി.