Archives / December 2018

ശുഭശ്രീപ്രശാന്ത് വെള്ളായണി
മരണം


ചേതനയറ്റ്‌,ആത്മാവുപേക്ഷിച്ചു നീ കിടക്കവേ ,
അടഞ്ഞ നിൻ മിഴികളിന്ന് എന്നിലേക്കുറവെ
മായുന്നു മറയുന്നു പുഞ്ചിരിതൂകും നിൻ മുഖമെന്മുന്നിൽ .
കേൾക്കില്ലാ ഞാനിനി മധുരമാം നിൻ സ്വരമെന്നറിയുമെങ്കിലും,
കേൾക്കുവാൻ കൊതിക്കുന്നു നിൻ സ്വരമെൻകരണപാടലങ്ങൾ.
പ്രിയതോഴി നിനക്ക് നിത്യശാന്തിനേരുമ്പോഴും,
അറിയാതെയോർക്കുന്നു ഞാൻ മരണമെന്ന സത്യത്തെ ,
യിന്നറിയാതെ യോർക്കുന്നു ഞാൻ മരണമെന്നസത്യത്തെ.
ഈശ്വരൻ തന്നൊരീ ജന്മമിന്നു……..,
തിരികെയെടുക്കുവാനാവകാശിയാണവനെങ്കിലും.
പ്രപഞ്ചത്തിൻ ആയുസ്സെടുക്കും ജന്മങ്ങൾക്കു ദീർക്കയുസ്സേകുമീ ,
മരണമെന്ന സത്യമിന്നു രംഗബോധമില്ലാത്ത കോമാളി .
വെറും രംഗബോധമില്ലാത്ത കോമാളി……….
തൊണ്ണൂറുതികഞ്ഞു കോലായിൽ പുഴുവരിക്കും വലിയമ്മ ,
പ്രാർത്ഥിക്കുകിലും കനിയാത്ത മരണം………..
നാളെ തൻ കഴുത്തിൽ വീഴും വരണമാല്യത്തെക്കിനാവ് കാണും ,
പെൺകിടാവിൻ വരനെ കവരുന്നു……….. .
ജീർണിച്ച മനസുമായിന്നു ജീവിതംമടുത്ത് മരണത്തെക്കാക്കുന്നവനെ വിട്ടു ,
തൻ പൈതങ്ങൾക്കന്നവുമായെത്തും താതൻതൻ പ്രാണനെടുകുന്നിനവൻ .
വേദനയാൽ നരകിച്ചു പ്രാര്ഥിച്ചുകിടക്കുമാത്മാവിനെ വിട്ട് ഇന്ന് ,
പൂമ്പാറ്റപോൽ പാറിപറക്കും പൈതങ്ങൾതൻ ചേതനയെടുക്കുന്ന ക്രൂരത.
തൻ ജീവനേക്കാളേറെ തൻ പൈതങ്ങളെ സ്നേഹിക്കും മതിരുഹൃദയത്തെ
തീരാ ദുഃഖത്തിലാഴ്ത്തിയവൾ തൻ രക്തിന്പതിയെ ഹനിക്കുന്നിനവൻ.
നെറുകയിൽ സിന്ദൂരമണിയും സ്ത്രീത്വത്തിൻ ....
സിന്ദൂരം ഹനിക്കുന്ന ഘാതകനിന്നവൻ.............

2
എന്നിട്ടും കേൾപ്പതിന്നു തെറ്റില്ല മരണദേവനിനക്കൊരിക്കലും ,
തെറ്റില്ല കലാപാശത്തിന് കണക്കുകൾ ........
അറിയാതെ ചോദിക്കുന്നിന്ന് ഞാൻ ...
ഹേയ് മരണമേ നീ സത്യമോ മിത്യയോ ???

നീയെന്താകിലും അറിയുന്നു ഞാനിന്ന്,ക്ഷണികമാണീ ജീവിതം ..
നീയെൻകൂടെയുണ്ട് നിഴലായി എന്നും എപ്പോഴും
നീയെൻകൂടെയുണ്ട് നിഴലായി എന്നും എപ്പോഴും

 

Share :