Archives / November 2018

അനാമിക. യു. സ്
ഒരു മഞ്ഞുതുള്ളി...!

അവനിയിൽ വീണൊരാ - ജലകണത്തിൽ ചോട്ടിൽ,

അരുമയായ് ഞാനൊന്നു -

നോക്കി നിന്നു !

ഒരു മഞ്ഞു തുള്ളി

വന്നിലകളെ ചേർത്തു കൊ-

ണ്ടറിയാതെ മിഴികൾ,

 നനച്ചു നിന്നു !

വിരഹമോ, ക്ലേശമോ?

വിരഹാർദ്ര മാരിയോ?

വഴിവക്കിൽ മൂകമായ്....

ഞാനിരുന്നു!

ശുഭ്രമാം പുളിനത്തിൽ,

മൃദുലമായ് നീയിന്നു,

സൗഹാർദ ബാഷ്പമായ്

മാറിവന്നു....!

 

കരയുവാനോ,

തളിർ മെയ്യുമായ് ഞാനൊന്നു

സ്വരചിഹ്ന ഹംസമായി

പൂത്തുലഞ്ഞു ......!

Share :