Archives / November 2018

എൽ.വി.ഹരികുമാർ
സി.വി.രാമൻപിള്ളയുടെ സാഹിത്യ ലോകത്തെക്കുറിച്ച് സംഘടിപ്പിച്ച ചർച്ചാ സമ്മേളനം

ചരിത്രത്തെ ആധാരമാക്കി നോവലുകൾ സൃഷ്ടിക്കാൻ പുതിയ എഴുത്തുകാർക്ക് വഴികാട്ടിയായത് സി.വി.രാമൻപിള്ളയാണെന്ന് എഴുത്തുകാരനും പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ കെ.വി.മോഹൻകുമാർ പറഞ്ഞു. സി.വി.യുടെ രാമ രാജാബഹദൂറിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര സാഹിത്യ അക്കാദമി സി.വി.രാമൻപിള്ളയുടെ സാഹിത്യ ലോകത്തെക്കുറിച്ച് സംഘടിപ്പിച്ച ചർച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മലയാളനോവൽ സാഹിത്യത്തിന്റെ ചക്രവാളത്തെ ഭാവനയും ചരിത്രവും കൊണ്ട് വികസിപ്പിച്ച എഴുത്തുകാരനാണ് സി.വി.രാമൻപിള്ളയെന്നും മോഹൻകുമാർ പറഞ്ഞു. തിരുവനന്തപുരം വക്കം മൗലവി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്ര സാഹിത്യ അക്കാദമി അംഗം ഡോ.എൻ.അജിത്കുമാർ അധ്യക്ഷത വഹിച്ചു.പ്രൊഫ.ജി.എൻ.പണിക്കർ മുഖ്യ പ്രഭാഷണം നടത്തി.ഡോ.അജയപുരം ജ്യോതിഷ്കുമാർ, ആർ.നന്ദകുമാർ, സാബു കോട്ടുക്കൽ, ഡോ.ആർ.സത്യജിത്, പഴവിള ശശി തുടങ്ങിയവർ സംസാരിച്ചു. അക്കാദമി ഉപദേശക സമിതിയംഗങ്ങളായ ഡോ.കായംകുളം യൂനുസ് സ്വാഗതവും എൽ.വി.ഹരികുമാർ കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു.

Share :

Photo Galleries